'എന്റമ്മോ! വിശ്വസിക്കാൻ കഴിയുന്നില്ല'; പ്രേക്ഷക പിന്തുണ കണ്ട് ഞെട്ടി റോബിൻ, സ്വീകരിക്കാനെത്തിയത് ആയിരങ്ങൾ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ശക്തനായിരുന്ന മത്സരാർഥി ഡോ.റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. പ്രേക്ഷകരുടെ എതിർപ്പിനെ മറികടന്നാണ് റോബിനെ ബി​ഗ് ബോസ് അണിയറപ്രവർത്തകർ പുറത്താക്കിയിരിക്കുന്നത്.

റോബിനാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ളത്. അതിനാൽ തന്നെ റോബിൻ പുറത്തായതിനാൽ ഇനി ബി​ഗ് ബോസ് ഷോ കാണില്ലെന്നാണ് ഒരു വിഭാ​ഗം പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നത്.

കഴിഞ്ഞ ദിവസം റോബിനെ പുറത്താക്കുന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യും വരെ പ്രേക്ഷകരെല്ലാം റോബിൻ തിരികെ മത്സരിക്കാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു.

റോബിനെ തിരികെ വീട്ടിലേക്ക് കയറ്റാൻ നിർവാഹമില്ലെന്നും സഹ മത്സരാർഥിയെ കൈയ്യേറ്റം ചെയ്യുന്നത് നിയമങ്ങൾക്കെതിരാണെന്നും മോഹൻലാൽ റോബിനേയും വീട്ടിൽ ശേഷിക്കുന്ന മത്സരാർഥികളേയും ധരിപ്പിച്ച ശേഷമാണ് പറഞ്ഞയച്ചത്.

മുമ്പ് സമാന സംഭവം സീസൺ 2ൽ രജിത്ത് കുമാറിനും സംഭവിച്ചിരുന്നു. ഇത്തരത്തിൽ ബി​ഗ് ബോസ് മലയാളത്തിൽ നിന്നും പുറത്താകുന്ന രണ്ടാമത്തെ മത്സരാർഥിയാണ് റോബിൻ.

എഴുപത് ദിവസങ്ങൾക്ക് ശേഷം ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്തെത്തിയ റോബിൻ വോട്ട് ചെയ്ത പ്രേക്ഷകർക്ക് നന്ദി അറിയിക്കാൻ മൊബൈൽ ഓൺ ചെയ്തപ്പോൾ അക്ഷരാർഥത്തിൽ ‍ഞെട്ടി.

'എന്റമ്മോ! വിശ്വസിക്കാൻ കഴിയുന്നില്ല'

ജനങ്ങൾ കാണിക്കുന്ന സ്നേഹം കണ്ട് കണ്ണ് നിറയുന്നുവെന്നും ഇത്രയേറെ ജനപിന്തുണ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ്തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. 'എല്ലാവർക്കും നമസ്കാരം... എന്താണീ കാണുന്നത്. ഒരുപാട് സന്തോഷം.'

'എന്റമ്മോ.... വാക്കുകളാൽ പറയാൻ കഴിയാത്ത സ്നേഹമാണ് നിങ്ങളോരോരുത്തരും നൽകുന്നത്. ഒരുപാട് പേർ എന്നെ സ്നേഹിക്കുന്നുവെന്ന് ഞാനിപ്പോൾ അറിയുന്നു. എനിക്ക് എന്റെ ഫോൺ പോലും എടുക്കാൻ പറ്റുന്നില്ല.'

'നോട്ടിഫിക്കേഷൻ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരുപാട് പേര് മെസേജ് അയച്ചും വിളിച്ചും കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. എല്ലാത്തിനും മറുപടി കൊടുക്കാൻ കഴിയാത്തതിനാലാണ് ലൈവിൽ‌ വന്നത്. എല്ലാവരോടും സ്നേഹം മാത്രം...' എന്നാണ് ലൈവിലെത്തി റോബിൻ പറഞ്ഞത്.

പ്രേക്ഷക പിന്തുണ കണ്ട് ഞെട്ടി റോബിൻ

തിരുവന്തപുരം വിമാനത്താവളത്തിൽ റോബിൻ ഇന്ന് എത്തുമെന്ന് അറിഞ്ഞും നിരവധി ആരാധകരാണ് ഫ്ലെക്സും മറ്റുമായി വരവേൽ‌ക്കാൻ കാത്തുനിൽക്കുന്നത്. ഈ സീസണിൽ പുറത്തായ മറ്റൊരു മത്സരാർഥിക്കും ലഭിക്കാത്ത സ്വീകരണമാണ് സോഷ്യൽമീഡിയ വഴിയും അല്ലാതെയും റോബിന് ലഭിക്കുന്നത്.

ഷോയിൽ നിന്നും പുറത്തായെങ്കിലും റോബിനാണ് യഥാർഥ വിജയിയെന്നും ഇനി മറ്റേത് മത്സരാർഥി ഫൈനലിൽ കപ്പുയർത്തിയാലും തങ്ങളുടെ രാജാവ് എന്നും റോബിനായിരിക്കുമെന്നെല്ലാമാണ് കമന്റുകൾ വരുന്നത്.

ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളെ ഒന്നുകൂടി കാണാനുള്ള അവസരം മോഹൻലാൽ റോബിന് നൽകിയിരുന്നു.

സ്വീകരിക്കാനെത്തിയത് ആയിരങ്ങൾ

എല്ലാവരോടും ഒരിക്കൽ കൂടി സംസാരിക്കാനും റോബിന് സാധിച്ചു. ഓരോ മത്സരാർഥിയും മികച്ച രീതിയിൽ ചെയ്യുന്നുണ്ടെന്ന് റോബിൻ പറഞ്ഞു. ഓരോരുത്തരെയും ബ്രോ എന്ന് എടുത്ത് വിളിച്ച് റോബിൻ യാത്ര പറഞ്ഞു.

ദിൽഷയെ മിസ് ചെയ്യുമെന്നും റോബിൻ പറഞ്ഞു. കൈയ്യടികളോടെയാണ് ബ്ലെസ്ലി തന്റെ ഉറ്റ സുഹൃത്തിനെ യാത്രയാക്കിയത്. മികച്ച മത്സരാർഥിയായിരുന്ന റോബിനാണ് പുറത്തുപോകുന്നതെന്നും തനിക്ക് ഭയങ്കര ഇഷ്‍ടമായിരുന്നുവെന്നും ബ്ലെസ്ലി പറഞ്ഞു.

റോബിനെ ബി​ഗ് ബോസ് പ്രേക്ഷകർ എപ്പോഴും ഓർക്കുമെന്നാണ് ലക്ഷ്മിപ്രിയ ആശംസകൾ നേർന്ന് പറഞ്ഞത്. വളരെ രസകരമായി പോകേണ്ടിയിരുന്ന ടാസ്ക്കിനിടയിൽ സംഭവിച്ച ചില പിഴകളാണ് റോബിന്റെ പുറത്താകലിനും ജാസ്മിന്റെ വാക്കി ഔട്ടിനും വരെ കാരണമാക്കിയത്.

റോബിനാണ് യഥാർഥ രാജാവ്

റോബിനെ തിരികെ കൊണ്ടുവരാൻ ബി​ഗ് ബോസ് ടീം ശ്രമിക്കുന്നുണ്ടെന്നും. അങ്ങനെ റോബിൻ തിരികെ വീട്ടിലേക്ക് വന്നാൽ‌ അവനൊപ്പം മത്സരിച്ച് തന്റെ ആത്മാഭിമാനം കളയാൻ ആ​ഗ്രഹിക്കുന്നില്ലെന്നും പറഞ്ഞാണ് ജാസ്മിൻ സ്വയം ഷോയിൽ നിന്നും ഇറങ്ങിപ്പോയത്.

ഇനി അങ്ങോട്ട് ഷോയിൽ ഏറ്റുമുട്ടാൻ പോകുന്നത് വീട്ടിൽ അവശേഷിക്കുന്ന ഒമ്പത് മത്സരാർഥികളാണ്. ജാസ്മിനും റോബിനും ഒഴിഞ്ഞ് പോയ സ്ഥാനം ഏറ്റെടുത്ത് ബെസ്ലിയും ദിൽഷയും റിയാസും തമ്മിൽ പോര് നടത്താനാണ് സാധ്യത.

പത്താം ആഴ്ചയുടെ അവസാനത്തിൽ തന്നെ അതിന്റെ തീപ്പൊരികൾ വീട്ടിൽ വീണ് കഴിഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X