ഗെയിം കളിക്കുന്നുണ്ടെങ്കിലും ഡോക്ടര്‍ റോബിന്‍ അതിബുദ്ധി കാണിച്ച് ജയിലില്‍ പോവുമോ? സാധ്യതയുണ്ടെന്ന് ആരാധകര്‍
സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിച്ച് കളിച്ച് ജയിക്കാന്‍ പറ്റുന്ന ഗെയിം ഷോ യാണ് ബിഗ് ബോസ്. മലയാളത്തിന്റെ നാലാം സീസണില്‍ ആദ്യ രണ്ട് ദിവസം കഴിയുമ്പോള്‍ ശക്തമായ മത്സരങ്ങളാണ് കണ്ട് കൊണ്ടിരിക്കുന്നത്. ഓരോരുത്തരും സൗഹൃദത്തിന് പുറമേ മത്സരബുദ്ധിയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ചിലരുടെ അതിബുദ്ധി അവര്‍ക്ക് തന്നെ വിനയാകുമോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഡോക്ടര്‍ റോബിന്റെ ചില പ്രവൃത്തികള്‍ അദ്ദേഹത്തെ ജയിലില്‍ എത്തിച്ചേക്കുമെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്.

'വലിയ ആളാവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റോബിനെ കൊണ്ട് പ്രത്യേകിച്ചും ഈ വീട്ടില്‍ ഒരു കാര്യോം ഉണ്ടാവാന്‍ പോണില്ലെന്നാണ് ചിലര്‍ പറയുന്നത്. പിന്നെ അവന് എന്തോ വലിയ പ്ലാന്‍ ഒക്കെ ഉണ്ട്. അതിനു മുന്നേ പുറത്താവന്‍ ഇരുന്നാല്‍ മതിയായന്നു പാവം. കാരണം സ്പെഷ്യല്‍ റൂമില്‍ കയറാന്‍ ബിഗ് ബോസ് ക്യാപ്റ്റന് മാത്രമാണ് അധികാരം കൊടുത്തത്. ഡോക്ടര്‍ക്ക് അതിനുള്ള അധികാരം ആരാണാവോ കൊടുത്തത്. സ്മാര്‍ട്ട് ആവാം, ഓവര്‍ സ്മാര്‍ട്ട് ആവരുത്. നാളെ നല്ലൊരു അടി കാണാം എന്നും ഈ ആഴ്ച റോബിന്‍ തന്നെ ജയിലില്‍ പോയേക്കും' എന്നുമാണ് ആരാധകര്‍ പറയുന്നത്.

മാത്രമല്ല ക്രൂക്ക്‌നെസ് (Crookensse) ഓക്കെ എല്ലാര്‍ക്കും ഇഷ്ടമാണ്. ഈ ഗെയിമില്‍ അത് വേണം. സാബുമോനും ആര്യയും മണിക്കുട്ടനും അവരവരുടെ സീസണിലെ ഏറ്റവും ഫാന്‍സ് ഉള്ളവര്‍ ആയതും ഈ സ്‌ട്രെറ്റര്‍ജി കൊണ്ടാണ്. പക്ഷെ അവരാരും, ഇത് ഗെയിം ആയോണ്ടാണ് ഞാന്‍ ഇങ്ങനെ, ഞാന്‍ പാവമാണ്. നിങ്ങള്‍ ഒന്ന് മനസിലാക്കു, എന്നൊക്കെ അവരെ കണ്‍വിന്‍സ് ചെയ്ത് നന്മ മെഴുകി അല്ല ജയിച്ചത്. ഈ ഗെയിം കുറച്ച് crooked and cunning ആയി എങ്ങനെ വേണേലും കളിക്കാം. പക്ഷേ അങ്ങനെ കളിക്കുമ്പോള്‍ അതേ സമയം തന്നെ താന്‍ വലിയ നന്മമരം ആണെന്ന് കാണിക്കാന്‍ ശ്രമിക്കുക കൂടെ ചെയ്യുമ്പോള്‍ ആണ് പ്രശ്‌നം. കഥയിലെ വില്ലന്‍ ആണെങ്കില്‍ വില്ലനെ പോലെ തന്നെ നില്‍ക്കണം. അതല്ലേ ഹീറോയിസം.

അതേ സമയം റോബിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പ്രതികരിച്ച് ആര്‍മിക്കാരും രംഗത്തുണ്ട്. 'ഗെയിം കളിക്കുമ്പോള്‍ അതിന്റെതായ സ്പിരിറ്റില്‍ കളിക്കണം. ഡോക്ടര്‍ ടാസ്‌കുകള്‍ ആ സെന്‍സില്‍ തന്നെ കളിക്കുന്നു. ചുമ്മാ നന്മ കാണിക്കാന്‍ പോകുന്നില്ല. ഒരു ഗെയിം അല്ലെങ്കില്‍ ടാസ്‌ക് ചെയ്യുമ്പോള്‍ ലക്ഷ്യമാണ് പ്രധാനം. ഗെയിം ഗെയിമിന്റെ രീതിയില്‍ എടുക്കണം. അവിടെ മനസാക്ഷിയും നന്മമരവും ചമയലും നോക്കിയിട്ട് കാര്യം ഇല്ല. ഡോക്ടറുടെ ഗെയിം കണ്ട് ബിഗ് ബോസ് കോണ്ടെസ്റ്റാന്റ്‌സ് വരെ പറയുന്നത് ഡോക്ടര്‍ വ്യക്തമായ പ്ലാനിങ്ങോടെ ഗെയിം കളിച്ചു എന്ന്. ഡോക്ടര്‍ പാവ ബുദ്ധിപൂര്‍വം കൈകലാക്കി. ഇത് ഡോക്ടറുടെ വിജയമാണ്.
Recommended Video

തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യുന്നയാളാണ് റോബിന്‍ രാധാകൃഷ്ണന്‍. എന്നാല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഡോക്ടര്‍ മച്ചാന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നതും താരമായി മാറിയതും. ചാറ്റ് വിത്ത് എ ഡോക്ടര്‍ മച്ചാന്‍ എന്ന ചാനല്‍ പരിപാടിയിലൂടെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അഭിനയ രംഗത്തും തിരക്കഥയിലും സാന്നിദ്ധ്യം അറിയിച്ച റോബിന്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള ആളാണെന്ന് ബിഗ് ബോസില്‍ വെച്ച് വെളിപ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഡോക്ടര്‍ക്ക് ബിഗ് ബോസില്‍ നിന്നും വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്.


Click it and Unblock the Notifications