For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിംഗപ്പൂരിൽ നിന്നും ഡോക്ടർ റോബിനെ കാണാനെത്തി കുഞ്ഞ് ആരാധിക

  |

  ബിഗ് ബോസ് വീട്ടിനുള്ളിൽ കാൽ വച്ച ഓരോ മത്സരാർഥികൾക്കും അതിനുള്ളിൽ നൂറ് ദിവസം പൂർത്തിയാക്കണമെന്നും വിജയി ആവണമെന്നുമുള്ള ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനായി ടാസ്ക്കുകൾ നന്നായി ചെയ്യുകയും നല്ല രീതിയിൽ കണ്ടന്റ് നൽകുകയും ചെയ്യുക എന്നത് മാത്രമാണ് മത്സരാർത്ഥികൾക്ക് മുന്നിലുള്ള ഏക മാർഗവും. ബിഗ് ബോസ് വീട്ടിൽ കഴിയുന്ന മത്സരാർത്ഥികൾക്ക് പുറത്ത് നടക്കുന്ന കാര്യങ്ങൾ യാതൊരു രീതിയിലും അറിയാൻ സാധിക്കില്ല എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്.

  Also Read: ബിഗ് ബോസ് വീട്ടിന് പുറത്തുള്ള മൂന്നരക്കോടി ജനങ്ങളും എന്നെ മനസിലാക്കി; ആരാധകരെ നെഞ്ചോട് ചേർത്ത് റോബിൻ

  അതുകൊണ്ട് തന്നെ തങ്ങൾക്ക് ജന പിന്തുണ ഉണ്ടോ ഇല്ലയോ എന്നൊന്നും കൃത്യമായി മനസിലാക്കാൻ മത്സരാർത്ഥികൾക്ക് കഴിയില്ല. അതിനു ആകെ കിട്ടുന്ന അവസരം എവിക്ഷൻ നോമിനേഷനിൽ പെരുവരുമ്പോൾ മാത്രമാണ്.

  ബിഗ് ബോസ് വീടിനു പുറത്ത് തനിക്ക് ഇത്രെയും ആരാധകർ ഉണ്ടെന്ന് റോബിനും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ ശേഷം സത്യത്തിൽ റോബിൻ ഞെട്ടിപ്പോവുകയായിരുന്നു. തന്റെ സോഷ്യൽ മീഡിയയിലൂടെ തരാം കഴിഞ്ഞ ദിവസം തന്നെ ആരാധകരുമായി തന്റെ സ്നേഹം പങ്കുവെക്കുകയും ചെയ്തു.

  തിരിച്ച് നാട്ടിൽ എത്തിയ റോബിന് തിരുവനന്തപുരം എയർപോർട്ടിൽ ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയത് പൂച്ചെണ്ടും ഹാരവുമൊക്കെയായി നിരവധിപേർ റോബിനെ കാണാൻ എത്തി.

  ഇവരുടെ ഇടയിൽ ഒരു കുഞ്ഞ് ആരാധികയും ഉണ്ടായിരുന്നു. നിള, സിംഗപ്പൂരിൽ നിന്നും കുടുംബത്തോടെയാണ് നിള നാട്ടിലെത്തിയത്. സിംഗപ്പൂരിൽ വോട്ട് ചെയ്യാൻ കഴിയില്ല എന്നതുകൊണ്ട് കുടുംബം കേരളത്തിൽ എത്തുകയായിരുന്നു.

  Also Read:ഞങ്ങളുടെ വിജയി റോബിന്‍ തന്നെ! കപ്പ് നല്‍കി സ്വീകരിച്ച് ആരാധകർ, വരവേല്‍ക്കാന്‍ ജനസാഗരം

  റോബിനെ സീക്രട്ട് റൂമിൽ ആക്കിയപ്പോൾ മുതൽ കുഞ്ഞു നിള കരച്ചിലായിരുന്നു. തങ്ങൾ റോബിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രം നാട്ടിലേക്ക് വന്നതാണെന്നും തങ്ങളുടെ മനസ്സിൽ റോബിൻ ആണ് ബിഗ് ബോസ് സീസൺ ഫോറിന്റെ വിജയിയെന്നും നിളയുടെ അമ്മ മലയാളം ഫിൽമി ബീറ്റിനോട് പറഞ്ഞു.

  പ്രായമായ അമ്മമാരും റോബിനെ കാണാൻ എയർപോർട്ടിൽ കാത്തുനിന്നു. സ്വന്തം വീട്ടിലെ മകനെപോലെയാണ് റോബിനെന്നും താരം സീക്രട്ട് റൂമിൽ കഴിഞ്ഞിരുന്ന സമയത്ത് വിഷമം സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ബി പി വല്ലാതെ കൂടിയെന്നുമെല്ലാം അവർ പറയുകയുണ്ടായി.

  എന്താണ് റോബിനോട് ആരാധന തോന്നാൻ കാരണം എന്ന ചോദ്യത്തിന് എല്ലാവരും ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു. റോബിൻ വളരെ പച്ചയായ മനുഷ്യൻ എന്നെന്നും അങ്ങേയറ്റം പ്രകോപിപ്പിക്കുമ്പോൾ മാത്രമേ റോബിൻ പ്രതികരിച്ചിരുന്നുള്ളുവെന്നും ആരാധകർ പറഞ്ഞു.

  Also Read:ഡോ.റോബിന്‍ തിരിച്ചുവരുമെന്ന് നിങ്ങളോട് ആര് പറഞ്ഞു? റിയാസിനെ നിര്‍ത്തിപ്പൊരിച്ച് ലാലേട്ടന്‍

  പ്രേക്ഷകരുടെ ഈ സ്നേഹത്തിൽ റോബിനും വളരെയധികം സന്തോഷവാനാണ്. ബിഗ് ബോസ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നവർക്ക് തന്നെ നന്നായി മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിലും നാട്ടിലെ മൂന്നരകോടി ജനങ്ങൾ തന്നെ മനസിലാക്കിയെന്നും അതിൽ തനിക്ക് വളരെയധികം സന്തോഷം ഉണ്ടെന്നും താരം പറഞ്ഞു.

  എയർപോർട്ടിൽ എത്തിയ താരത്തിന് ആരാധകർ ഒരു വലിയ ട്രോഫി സമ്മാനമായി നൽകി. ഇതെല്ലം കണ്ട് വളരെ സന്തോഷത്തോടെയാണ് താരം വീട്ടിലേക്ക് പോയത്.

  ബിഗ് ബോസ് വിജയി ആയില്ലെങ്കിലും ജനങ്ങളുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞല്ലോയെന്നും. തനിക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിൽ യാതൊരുവിധ സങ്കടവും ഇല്ലെന്നും റോബിൻ പറഞ്ഞു.

  Also Read:'ട്രോഫിയേക്കാൾ പ്രധാനമാണ് ജനങ്ങളുടെ സ്നേഹം അത് എനിക്ക് കിട്ടി, പിആർ എനിക്ക് ഇല്ല'; റോബിന്റെ പ്രതികരണം!

  റോബിനും ജാസ്മിനും ഷോയിൽ നിന്നും പുറത്തായതോടെ ഇനി ഷോ എങ്ങനെ മുന്നോട്ട് പോകും എന്ന കാര്യത്തിൽ പ്രേക്ഷകരും ആശങ്കയിലാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ കണ്ടന്റ് നൽകിയിരുന്ന വ്യക്തികളായിരുന്നു ജാസ്മിനും റോബിനും.

  Read more about: bigg boss malayalam season 4
  English summary
  Bigg Boss Malayalam Season 4: Robins's little fan girl came from Singapore to see him.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X