'ഡെയ്സിയെ അപമാനിച്ചു, സ്ത്രീകളെ മോശമായി ഉപമിച്ചു'; ബ്ലസ്ലിക്ക് കെണി ഒരുക്കിയത് റോൺസണും നിമിഷയും!
കഴിഞ്ഞ മൂന്ന് സീസണുകളെ അപേക്ഷിച്ച് ആവേശകരമായിട്ടാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ പോകുന്നത്. നാലാം ആഴ്ചയിലും വീട്ടിൽ പൊട്ടലും ചീറ്റലും ദിവസവും നടക്കുന്നുണ്ട്. പരസ്പരം പോരടിക്കുന്നവരുടെ എണ്ണം വീട്ടിൽ വർധിച്ച് വരികയാണ്. മറ്റ് സീസണുകളിലേത് പോലെ തന്നെ സ്ത്രീകളാണെന്ന പരിഗണന ഉപയോഗിച്ച് വീട്ടിൽ പിടിച്ച് നിൽക്കാൻ വുമൺ കാർഡ് ഇറക്കി കളിക്കുന്ന നിരവധി മത്സരാർഥികളുണ്ട്. ഇപ്രാവശ്യം അതിന്റെ പ്രഹരം ഏറ്റവും കൂടുതൽ ഏറ്റിരിക്കുന്നത് ബ്ലസ്ലിക്കാണ്.
സ്ത്രീകളെ ബഹുമാനിക്കാൻ തീര താൽപര്യമില്ലാത്ത വ്യക്തിയാണ് ബ്ലസ്ലി എന്ന തരത്തിൽ വീട്ടിൽ പലരും സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്. ആദ്യം വുമൺ കാർഡ് ഇറക്കി കളിച്ചത് നടി സുചിത്രയാണ്. വീക്കിലി ടാസ്കിന്റെ ഭാഗമായി സ്കിറ്റുകൾ അവതരിപ്പിച്ചപ്പോൾ സത്രീകളെ അപമാനിച്ചും മോശമായി സംസാരിച്ചും ബ്ലസ്ലി അപരമര്യാദയായി പെരുമാറിയെന്നാണ് സുചിത്ര പരാതിപ്പെട്ടത്. അന്ന് അങ്ങനൊരു പരാതി ഉയർന്നപ്പോൾ തന്നെ ബ്ലസ്ലി മാപ്പ് പറയുകയും ചെയ്തിരുന്നു.

അന്ന് ബ്ലസ്ലിക്ക് നേരെ പരാതി ഉയർന്നപ്പോൾ ഒപ്പം നിന്ന് സ്ക്രിപ്റ്റ് എഴുതിയ റോൺസൺ, നവീൻ, നിമിഷ തുടങ്ങിയവർ ബ്ലസ്ലിയുടെ മാത്രം തെറ്റാണെന്ന് പറഞ്ഞ് സംഭവത്തിൽ നിന്നും തലയൂരി. ഇപ്പോൾ ഈ വിഷയം സംബന്ധിച്ച് സത്യാവസ്ഥ പ്രേക്ഷകന് വെളിവാക്കി കൊടുക്കുന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ബ്ലസ്ലിയെ ഒറ്റപ്പെടുത്തി മറ്റുള്ള മത്സരാർഥികൾക്ക് മുമ്പിൽ റോൺസണും നിമിഷയും നവീനും നല്ല കുട്ടികളായി എന്നാണ് വീഡിയോ വൈറലായതോടെ പ്രേക്ഷകരും പ്രതികരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ ടാസ്‌കിലാണ് ബ്ലെസ്ലി സ്ത്രീ രൂപത്തെ മോശമായി ചിത്രീകരിക്കും വിധം സംസാരിച്ചത്. പക്ഷെ അത് സ്‌കിറ്റിലായിരുന്നു.

'എനിക്ക് ഭരണി പോലെയുള്ള ഒരു പെണ്ണ് വേണം' എന്ന ഡയലോഗ് ബ്ലെസ്ലി പറഞ്ഞവെന്നതാണ് പരാതിയുടെ കാരണം. മറുപടിയായി 'അച്ചാറ് ഇട്ട് വയ്ക്കാനാണോ' എന്ന് റോൺസൺ ചോദിക്കുമ്പോൾ 'ഇത് എനിക്ക് മാത്രം കഴിക്കാനുള്ളതാ, അച്ചാറ് ആവുമ്പോൾ കൂട്ടുകാർ എല്ലാം ടെച്ചിങ്‌സ് ആയി എടുക്കും' എന്നായികുന്നു ബ്ലെസ്ലിയുടെ മറുപടി. അന്ന് ആ സ്കിറ്റ് വേദയിൽ അവതരിപ്പിക്കുമ്പോൾ വുമൺ കാർഡ് ഇറക്കാൻ മുന്നിൽ നിന്ന സുചിത്ര വരെ ആർത്ത് ചിരിച്ച് ആസ്വദിച്ചിരുന്നുവെന്നത് ലൈവ് സ്ട്രീമിൽ നിന്നും പകർത്തിയ വീഡിയോയിൽ പ്രകടമാണ്. ആ സ്ക്രിപ്റ്റിലെ ഡയലോഗുകളെല്ലാം റോൺസണും നവീനും നിമിഷയും ചേർന്ന് ആലോചിച്ച് എഴുതിയതാണ്. ബ്ലസ്ലി മന പാഠമാക്കി പറയുക മാത്രമാണ് ചെയ്തത്.

എന്നാൽ നിമിഷ അടക്കമുള്ളവർ പറഞ്ഞത് റിഹേഴ്സൽ സമയത്ത് ഇത്തരം ഡയലോഗുകൾ ഉണ്ടായിരുന്നില്ലെന്നും തങ്ങൾക്ക് അതിൽ പങ്കില്ലെന്നുമാണ്. നിങ്ങളെ പോലെ സീനിയേഴ്‌സായ ആർട്ടിസ്റ്റുകൾ ഉണ്ടായിട്ടാണോ ബ്ലെസ്ലി ഇത്രയും മോശമായ ഡയലോഗ് പറഞ്ഞത് എന്നായിരുന്നു ശേഷം റോൺസണിനോടും നവീനോടും ലക്ഷ്മിപ്രിയയുടെ ചോദ്യം. അപ്പോൾ റോൺസൺ പറഞ്ഞത് അത് ബ്ലെസ്ലി അപ്പോൾ പറഞ്ഞ ഡയലോഗ് ആണ് എന്നാണ്. ഞങ്ങൾക്ക് ആർക്കും അതിൽ പങ്കില്ല എന്നും പറഞ്ഞു. പിന്നീട് രണ്ടാമത്തെ ആരോപണം ക്യാപ്റ്റൻസി ടാസ്ക് നടന്ന ശേഷമാണ് ബ്ലസ്ലിക്ക് നേരെ വന്നത്. ധന്യയുടെ ശരീരത്തിൽ ബ്ലെസ്ലി വെള്ളം കോരിയൊഴിച്ചതായിരുന്നു വിവാദം.

പക്ഷെ അങ്ങനെ ഒരു രംഗം സുചിത്ര അല്ലാതെ മറ്റാരും കണ്ടിട്ടില്ല. എല്ലാവരും ഗെയിമിന് ഇടയിൽ സംഭവിച്ചതാവാം ബ്ലസ്ലി മനപൂർവം ചെയ്യില്ലെന്ന് പറയുമ്പോൾ സുചിത്ര സംഭവം വലുതാക്കി. ബ്ലസ്ലി മോശക്കാരനാണെന്ന് വരെ സംസാരിച്ചു. ഇതോടെ ബ്ലസ്ലിയുടെ സ്വഭാവ ശുദ്ധിയെ കുറിച്ച് കൂടുതൽ പേർ അളക്കാനും ബ്ലസ്ലിയെ സ്ത്രീകൾ കൂടുതൽ ടാർഗറ്റ് ചെയ്യാനും തുടങ്ങി. മൂന്നാമത്തേത് ഡെയ്സിയുടെ അടി വസ്ത്രം ബാത്ത് റൂമിൽ അലസമായി കിടന്നത് ബ്ലസ്ലി ചൂണ്ടി കാട്ടിയതിനെ തുടർന്ന് പൊട്ടി പുറപ്പെട്ടതായിരുന്നു. ബാത്ത് റൂമിൽ ആണുങ്ങൾ മൂത്രം ഒഴിച്ചപ്പോൾ തെറിച്ചത് കഴുകാതെ പോയത് രാവിലെ ഡെയ്‌സി എല്ലാവരെയും വിളിച്ച് കാണിച്ച് കൊടുത്തിരുന്നു. എന്നാൽ അതിന് മുമ്പ് ബ്ലസ്ലി അത് ക്ലീൻ ചെയ്യാൻ ശ്രമിച്ചപ്പോൾ വേണ്ട എല്ലാവരെയും കാണിച്ച് കൊടുക്കാം എന്നാണ് ഡെയ്‌സി പറഞ്ഞത്.

അത് ക്ലീൻ ചെയ്യാൻ ബ്ലസ്ലി ശ്രമിച്ചത് അവൻ അത് ചെയ്തതുകൊണ്ടായിരിക്കും എന്നും ആരോപണം ഉയർന്നു. ഈ സമയത്താണ് ഡെയ്‌സിയുടെ അടിവസ്ത്രം ബാത്ത് റൂമിൽ കണ്ടത്. പലതവണ ഇത് സംഭവിച്ചത് കാരണമാണ് താൻ എല്ലാവരെയും വിളിച്ച് കാണിച്ച് കൊടുത്തത് എന്നും ഇനി ഇത് ആവർത്തിക്കരുത് എന്ന മുന്നറിയിപ്പ് ആണ് താൻ നൽകാനുദ്ദേശിച്ചതെന്നും ബ്ലസ്ലി വിശദീകരണമായി പറഞ്ഞു. സത്യാവസ്ഥ മനസിലാക്കാതെ എല്ലാവരും ബ്ലസ്ലിയെ മനപൂർവം മോശം കഥാപാത്രകമാക്കുന്നുവെന്നും പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിച്ചു. മൂന്ന് വോട്ടുകളുമായി അശ്വിൻ, മൂന്ന് വോട്ടുകളുമായി സൂരജ്, മൂന്ന് വോട്ടുകളുമായി നവീൻ, അഞ്ച് വോട്ടുകളുമായി ബ്ലസ്‍ലി, ഒമ്പത് വോട്ടുകളുമായി ഡോ.റോബിൻ എന്നിവരാണ് എവിക്ഷൻ പട്ടികയിൽ വന്നത്. ക്യാപ്റ്റ്ൻ റോൺസണിന്റെ സവിശേഷ അധികാരമുപയോഗിച്ച് നവീനെ സേവ് ചെയ്‍തതോടെ ഈ ആഴ്ച പുറത്ത് പോകാനുള്ള പട്ടികയിൽ നിന്നും നവീൻ രക്ഷപ്പെട്ടു.
Recommended Video

അതേസമയം വന്ന ദിവസം മുതൽ കളം നിറഞ്ഞ് കഴിക്കുന്നവരാണ് ഡോ.റോബിനും ബ്ലസ്ലിയും. മണികണ്ഠനാണ് വീട്ടിലെ പുതിയ അതിഥി. ശാലിനി പുറത്തായ വിടവിലേക്കാണ് തോന്നയ്ക്കൽ സ്വദേശിയായ മണികണ്ഠൻ വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരിക്കുന്നത്. ചെറിയ രീതിയിലുള്ള ഉരസലുകൾ മണികണ്ഠനും വീട്ടിലെ മറ്റുള്ളവരുമായി ഇതിനോടകം സംഭവിച്ച് കഴിഞ്ഞു. വീട്ടിൽ യാതൊരു പ്രകടനവും കാഴ്ചവെക്കാതെ സേഫ് ഗെയിം കളിച്ച് വീട്ടിൽ ഒതുങ്ങി കൂടി നിന്ന അശ്വിനെ പുറത്താക്കാതെ ശാലിനിയെ പുറത്താക്കിയത് പ്രേക്ഷകരിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിരുന്നു. പുറത്ത് പോകാൻ തന്നെക്കാൾ യോഗ്യതയുള്ളവർ വീട്ടിലുണ്ടായിട്ടും താൻ പുറത്തായത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നാണ് ശാലിനി വീടിന് പുറത്തെത്തിയ ശേഷം പ്രതികരിച്ചത്.


Click it and Unblock the Notifications