അഖിൽ പുറത്തായപ്പോൾ കിളി പോയത് റോൻസന്; പുറത്താവാത്തതിന്റെ കാരണം വ്യക്തമാക്കി റിയാസ്
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ ചുരുങ്ങിയ കാലം കൊണ്ട്തന്നെ പ്രിയങ്കരമായി മാറിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബ്രദർ എന്ന പാശ്ചാത്യ റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. ഹിന്ദിയിലും മറ്റ് ഭാഷകളിലും ഷോ വൻ വിജയം ആയ ശേഷമാണ് മലയാളത്തിലേക്ക് ബിഗ് ബോസ് എത്തിയത്.
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ ഇനി ഏതാനം ആഴ്ചകൾ കൂടിയേ അവശേഷിക്കുന്നുള്ളൂ. ഈ അവസരത്തിൽ തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളാണ് ബിഗ് ബോസ് വീട്ടിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്നത്.
പതിനൊന്നാം ആഴ്ച മുതലാണ് വീട്ടിലെ കാര്യങ്ങൾ മാറി മറിയാൻ തുടങ്ങിയത്. റിയാസിനോട് വഴക്ക് കൂടി റോബിൻ പുറത്താവുകയും ജാസ്മിൻ ഷോയിൽ നിന്നും സ്വമേധയാ പുറത്ത് പോവുകയും ചെയ്തതോടെ അപ്രതീക്ഷിത മാറ്റങ്ങൾ ഷോയിൽ വന്നെത്തി. തുടർന്ന് വീട്ടിൽ നടന്ന വീക്കിലി റ്റേസ്ക്കും അതിനു ശേഷം നടന്ന ക്യാപ്റ്റൻസി ടാസ്ക്കുമെല്ലാം വളരെ കടുപ്പം എറിയതായിരുന്നു.

ക്യാപ്റ്റൻസി ടാസ്ക്കിൽ വിജയിച്ച അഖിൽ മൂന്നാം തവണയും ക്യാപ്റ്റനായി ബിഗ് ബോസ് വീട്ടിൽ ഇരിക്കുന്ന സമയത്താണ് ഇടിത്തീപോലെ എവിക്ഷൻ എത്തിയത്. എല്ലാരേയും ഞെട്ടിച്ചുകൊണ്ട് അഖിൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താവുകയും ചെയ്തു.
ഇത്തവണത്തെ എവിക്ഷനിൽ ബിഗ് ബോസ് വീട്ടിലെ രണ്ട് മത്സരാർഥികൾ ഒഴികെ ബാക്കി എല്ലാവരുടെയും പേരുകൾ വന്നു. ദിൽഷയും ധന്യയും ഒഴികെയുള്ള മത്സരാർഥികളാണ് ഇത്തവണ എവിക്ഷൻ പട്ടികയിൽ ഉൾപ്പെട്ടത്.
ബിഗ് ബോസ് വീട്ടിൽ വന്ന നാൾ മുതൽ സെയ്ഫ് ഗെയിം കളിക്കുന്ന താരമാണ് റോൻസൺ. അധികം അങ്ങെനെ ആരുമായും വഴക്കിന് പോകാതെ എപ്പോഴും കിച്ചണിൽ ചിലവഴിക്കുന്ന മത്സരാർഥി.
ആരോടും കയർത്ത് സംസാരിക്കാത്ത താരം കഴിഞ്ഞ ആഴ്ചയാണ് ഒന്ന് ശബ്ദം ഉയർത്തിയത്. അതും തന്റെ ചായക്കപ്പ് വിനയ് ഉപയോഗിച്ചിട്ട് കഴുകിയില്ല എന്ന പറഞ്ഞ്. അല്ലാത്ത സമയങ്ങളിലെല്ലാം വളരെ സൗമ്യനായാണ് റോൺസനെ കാണാൻ സാധിക്കുന്നത്.

ഈ ആഴ്ചത്തെ എവിക്ഷനിൽ താൻ ഉറപ്പായും പുറത്ത് പോകും എന്ന് റൊൺസൺ പ്രതീക്ഷിച്ചിരുന്നു എന്നാൽ റൊൺസണെയും അദ്‌ഭുതപെടുത്തി അഖിലിന്റെ എവിക്ഷൻ. ഇതേപ്പറ്റി റൊൺസൺ റിയാസിനോട് സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.
എന്തുകൊണ്ടാണ് ജനങ്ങൾ തന്നെ ഇഷ്ട്ടപെടുന്നതെന്ന് റൊൺസൺ റിയാസിനോട് ചോദിച്ചു. എന്നാൽ റിയാസ് തമാശയായിട്ടാണ് അതിനു മറുപടി നൽകിയത്.
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയതുകൊണ്ടാണ് ആളുകൾക്ക് ഇഷ്ട്ടപെടുന്നതെന്ന് പറഞ്ഞ റിയാസ്. ഇങ്ങനെ ഇടക്കിയിടാക്കി തന്നെ പുകഴ്‌ത്താൻ കഴിയില്ലെന്ന് റൊൺസനോട് കളിയാക്കി പറഞ്ഞു.
Recommended Video

എന്നാൽ വളരെ ഗൗരവത്തോടെ ഇരുന്ന റോൻസോൺ, ഇതൊക്കെ തന്റെ ജീവിതത്തിലെ പാഠമാണെന്ന് തോന്നുന്നതായി പറഞ്ഞു. ഇതിനു മറുപടിയായി റിയാസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ച ആവുന്നത്. ആളുകൾക്ക് ഒച്ചയും ബഹളവും വഴക്കും ഉണ്ടാക്കുന്ന ആളുകളെയാണ് ഇഷ്ട്ടം എന്നതിന് ഒരു നിർബന്ധവും ഇല്ലെന്നും വ്യത്യസ്ത്ഥരായ മനുഷ്യരെയാണ് ഇഷ്ടമെന്നും റിയാസ് വ്യക്തമാക്കി .
കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് വീട്ടിൽ തമാശകൾ കാണിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാൻ റൊൺസന് കഴിയുന്നുണ്ട്. ഇത് റോൻസന്റെ പ്രതെകഹക പിന്തുണ വർദ്ധിച്ചതിൽ ഒരു കാരണമാണ്.


Click it and Unblock the Notifications