'റൂൾസ് തെറ്റിച്ചൊരു കളിയില്ല‌, നിഷ്കളങ്കനായ മസിൽമാൻ ഇനി ബി​ഗ് ബോസ് വീട് ഭരിക്കും'; പുതിയ ക്യാപ്റ്റനായി റോൺസൺ!

മത്സരാർഥികളെല്ലാം ഏറ്റവും വാശിയോടെ പൊരുതുന്നത് ക്യാപ്റ്റൻസി ടാസ്കിനിടയിലാണ്. നോമിനേഷനിൽ നിന്നും രക്ഷപ്പെടാനുള്ള അവസരം അടക്കം ലഭിക്കുമെന്നതിനാൽ എല്ലാവരും വാശിയോടെ വീക്കിലി ടാസ്ക് പൂർ‌ത്തീകരിച്ച ശേഷമാണ് തെരഞ്ഞെടുക്കുന്ന മൂന്നുപേർ ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കുന്നത്. അതിനാടകീയമായി നടന്ന ജയിൽ നോമിനേഷന് ശേഷമാണ് ക്യപ്റ്റൻസി ടാസ്കിൽ മത്സരിക്കാൻ യോ​ഗ്യരായവരെ കൂട്ടത്തിൽ നിന്നും മത്സരാർഥികൾ തെരഞ്ഞെടുത്തത്.

ഷോ തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ തന്നെ മത്സരാർത്ഥികൾ തമ്മിൽ വാക്ക് പോരും പിണക്കങ്ങളും ഇണക്കങ്ങളും തുടങ്ങിയിരുന്നു. ഇപ്പോൾ പതിനാറ് പേരാണ് വീട്ടിലുള്ളത്. വിഷു സ്പെഷ്യൽ എപ്പിസോഡിലായിരുന്നു ക്യാപ്റ്റൻസി ടാസ്കും നടന്നത്. മത്സരാർത്ഥികളെല്ലാവരും കണി കണ്ടുകൊണ്ടാണ് ഉണർന്നത്. കഴിഞ്ഞ ദിവസം ബി​ഗ് ബോസ് നിർദേശിച്ച പ്രകാരം സുചിത്ര, ശാലിനി, അഖിൽ എന്നിവർ ചേർന്നാണ് കണി ഒരുക്കിയത്. കണി കണ്ടതിന് പിന്നാലെ മനോഹരമായൊരു ​ഗാനത്തിനൊപ്പം ‌കുട്ടി അഖി‌ൽ കൃഷ്ണനായി ഒരുങ്ങി എത്തി ​ഗോപികമാർക്കൊപ്പം ചുവടുവെച്ചു.

ക്യാപ്റ്റൻസി ടാസ്ക്

കഴിഞ്ഞ ആഴ്ചയിൽ നടന്ന ടാസ്ക്കുകളിലും വീട്ടുജോലികളിലും കൃത്യമായി കാര്യങ്ങൾ ചെയ്തവരെ കണ്ടെത്തി ക്യാപ്റ്റൻസി ടാസ്കിൽ മത്സരിപ്പിക്കാനാണ് ബി​ഗ് ബോസ് പറഞ്ഞത്. മൂന്ന് പേരുകളാണ് പറയേണ്ടതെന്നും അതിനുള്ള കാര്യമെന്താണെന്ന് പറയണമെന്നും ബി​ഗ് ബോസ് അറിയിച്ചു. പിന്നാലെ പതിനാറ് മത്സരാർത്ഥികളും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഇതിൽ നിന്നും തെരഞ്ഞെടുത്ത അപർണ, റോൺസൺ, ധന്യ എന്നിവരാണ് ഈ ആഴ്ചയിലെ ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് റോൺസണിന് ആയിരുന്നു. ഗാർഡൻ ഏരിയയിൽ വെച്ചായിരുന്നു മത്സരം. വെള്ളം കളി എന്നായിരുന്നു ടാസിക്കിന്റെ പേര്.

ഇഷ്ടമാടാ മുത്തെ റോണിയെ

ദ്വാരങ്ങളുള്ള കപ്പുകൾ ഉപയോ​ഗിച്ച് ടംബ്ലറിൽ നിന്നും വെള്ളമെടുത്ത് കാലിയായ ടംബ്ലറിൽ നിറക്കുക എന്നതാണ് ടാസ്ക്. ശേഷം നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ റോൺസൺ വിജയി ആകുകയും അടുത്താഴ്ചയിലെ ക്യാപ്റ്റനായി താരത്തെ തെരഞ്ഞെടുക്കുകയുമായിരുന്നു. അപർണയും ധന്യയും മത്സരത്തിന്റെ നിയമങ്ങൾ തെറ്റിച്ചതിനാലാണ് റോൻസൺ വിജയിയായത്. പുതിയ ക്യാപ്റ്റനായി റോൻസൺ തെരഞ്ഞെടുക്കപ്പെട്ടതോടെ സോഷ്യൽമീഡിയയിലും അഭിനന്ദന പ്രവാഹമാണ്. 'ഇഷ്ടമാടാ മുത്തെ റോണിയെ... കളങ്കമില്ലാത്ത പാവം മസിലൻ. അതിലുമുപരി നല്ല ഗെയ്മർ... കൂടാതെ നല്ല വ്യക്തിത്വവും. പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട റോണിക്ക് ആശംസകൾ, പാവം ക്യാപ്റ്റിൻസിയിൽ പെട്ട് പോയതാണ്. പുള്ളിക്കിട്ട് എല്ലാരും കൂടി പണി കൊടുത്തതാണ്, നിഷ്കളങ്കമായ മനസിന് ഉടമയാണ്' തുടങ്ങി റോൺസണിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

ഇനി വീക്കെൻഡ് എപ്പിസോഡുകൾ

ഇനി വീക്കെൻഡ് എപ്പിസോഡുകളാണ് വരാനിരിക്കുന്നത്. മോഹൻലാൽ വരുന്ന എപ്പിസോഡുകളാണെന്നതിനാൽ പ്രേക്ഷകരും ആകാംഷയിലാണ്. മാത്രമല്ല... കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന സംഭവങ്ങൾ ഏത് രീതിയിലായിരിക്കും ബി​ഗ് ബോസ് സ്വീകരിച്ചിരിക്കുന്നത് എന്നും അറിയാൻ സാധിക്കുക മോഹൻലാൽ വരുന്ന എപ്പിസോഡിലായിരിക്കും. ലക്ഷ്‍മി പ്രിയ, ഡെയ്‍സി, ജാസ്‍മിൻ, അഖിൽ, അശ്വിൻ, ശാലിനി, നവീൻ എന്നിവരാണ് നോമിനേഷൻ ലിസ്റ്റിലുള്ളത്. വീട്ടുജോലികളിലെയും ടാസ്‍കിലെയും അലസത, സ്വന്തം അഭിപ്രായമില്ലായ്‍മ, ഗ്രൂപ്പിസം, സെയ്‍ഫ് ഗെയിം, നിലപാടില്ലായ്‍മ, ഫേയ്‍ക്ക്, തെറ്റിദ്ധാരണ എന്നീ കാരണങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരും ക്യാപ്റ്റന്റെ സവിശേഷ അധികാരത്താൽ പ്രത്യേകം തെരഞ്ഞെടുത്തയാളുമാണ് നോമിനേഷനിലുള്ളവർ.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
ധന്യയോടുള്ള ബ്ലസ്ലിയുടെ പെരുമാറ്റം

ക്യാപ്റ്റൻസി ടാസ്കിന് ശേഷം ധന്യയോടുള്ള ബ്ലസ്ലിയുടെ പെരുമാറ്റം മോശമായിരുന്നുവെന്ന് കാണിച്ച് സുചിത്ര ബ്ലസ്ലിയോട് തർക്കിച്ചത് വലിയ വഴക്കിലേക്ക് നീങ്ങിയിരുന്നു. ക്യാപ്റ്റൻസി ടാസ്ക്ക് കഴിഞ്ഞതിന് പിന്നാലെയാണ് ബ്ലെസ്ലിയും സുചിത്രയും തമ്മിൽ പോര് തുടങ്ങിയത്. ബി​ഗ് ബോസ് പറഞ്ഞതനുസരിച്ചല്ല ബ്ലെസ്ലി ധന്യയ്ക്ക് നേരെ വെള്ളമൊഴിച്ചത് എന്നതായിരുന്നു സുചിത്ര കണ്ടെത്തിയ കാരണം. ബ്ലെസ്ലി കറക്ടായല്ല വെള്ളമൊഴിച്ചതെന്ന് സുചിത്ര പറഞ്ഞപ്പോൾ താൻ ശരിയായ രീതിയിലാണ് ടാസ്ക് ചെയ്തതെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X