'റോബിന് മാത്രമെ ആര് പുറത്ത് പോകുമെന്ന് പ്രവചിക്കാൻ പറ്റൂ, നി‍ന്റെ കാര്യത്തിൽ തെറ്റുപറ്റി'; റിയാസിനോട് റോൺസൺ

ഏറെ രസകരവും സംഭവ ബഹുലവുമായ എപ്പിസോഡുകളുമായി ബി​ഗ് ബോസ് സീസൺ ഫോർ മുന്നേറുകയാണ്. ഇനി രണ്ടാഴ്ച മാത്രമാണ് ഷോ അവസാനിക്കാൻ ബാക്കിയുള്ളത്. പന്ത്രണ്ടാം ആഴ്ച പിന്നിടുമ്പോൾ വിനയ് മാധവാണ് കഴിഞ്ഞ ദിവസം ഷോയിൽ നിന്നും പടിയിറങ്ങിയത്.

വൈൽഡ് കാർഡ് എൻട്രിയായി എത്തി ആറാഴ്ച നിന്ന ശേഷമാണ് വിനയ് എവിക്ടായത്. ബിഗ് ബോസ് മലയാളത്തിന്റെ ഓരോ സീസണുകൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്.

സീസൺ കഴിഞ്ഞാലും ചില ശ്രദ്ധേയ മത്സരാർഥികളും ചില സംഭവങ്ങളുമൊക്കെയാവും പ്രേക്ഷകരുടെ മനസിൽ ബാക്കിയാവുന്നത്.

ആരംഭിച്ച സമയത്ത് ജനപ്രിയ മുഖങ്ങൾ നന്നേ കുറവായിരുന്നെങ്കിലും നിലവിലെ സ്ഥിതിയിൽ വൻ ജനപ്രീതിയുമായാണ് ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ സഞ്ചാരം. പ്രേക്ഷക പ്രീതിയിൽ മുന്നിലുണ്ടായിരുന്ന റോബിൻ പുറത്തുപോയെങ്കിലും കഴിഞ്ഞ വാരങ്ങളിൽ ഷോ അതിന്റെ ജനപ്രീതി വർധിപ്പിച്ചു.

റോബിനും മറ്റൊരു പ്രധാന മത്സരാർഥിയായിരുന്ന ജാസ്മിനും പുറത്തുപോയതോടെ മറ്റ് മത്സരാർഥികൾക്കിടയിലെ ബന്ധങ്ങളുടെ ബലതന്ത്രങ്ങളൊക്കെ മാറ്റിയെഴുതുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്.

റോബിന് മാത്രമെ ആര് പുറത്ത് പോകുമെന്ന്  പ്രവചിക്കാൻ പറ്റൂ

ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളിൽ വിജയിച്ച ദിൽഷ ഇതിനോടകം ഫൈനൽ ഫൈവ് ഉറപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്ന മത്സരാർഥികൾ മറ്റ് നാല് സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ്.

അതേസമയം വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും ഇതുവരെ നടന്ന ​ഗെയിമുകളെ കുറിച്ചും മത്സരാർഥികൾ ചർച്ച ചെയ്യുകയും പുതിയ പ്ലാനുകൾ മെനയുകയുമെല്ലാം ചെയ്യാറുണ്ട്.

അക്കൂട്ടത്തിൽ ഇനി വരാൻ പോകുന്ന എവിക്ഷനെ കുറിച്ച് മത്സരാർഥികളായ റോൺസണും റിയാസും കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു അതിനിടയിൽ. വീട്ടിൽ നിന്നും മൂന്നാഴ്ച മുമ്പ് പുറത്തായ റോബിനെ കുറിച്ച് റോൺസൺ പറഞ്ഞ കമന്റാണ് വൈറലാകുന്നത്.

റിയാസിന്റെ കാര്യത്തിൽ ​ഗസ്സ് തെറ്റിപ്പോയി

ആര് പുറത്താകുമെന്ന് റോബിൻ ​ഗസ് ചെയ്ത് പറയുന്നതുപോലെ മറ്റാർക്കും കഴിയില്ലെന്നാണ് റോൺസൺ റിയാസിനോട് പറയുന്നത്. വീക്കെൻഡിൽ ആരായിരിക്കും ഇനി പുറത്താക്കാൻ പോകുന്നതെന്ന് ശരിയായി പ്രവചിച്ചിരുന്നത് റോബിനായിരുന്നു.

മറ്റാർക്കും അത് സാധ്യമല്ല. അതേസമയം റിയാസ് പുറത്താകുമെന്ന് പ്രവചിച്ചതിൽ റോബിന് തെറ്റിപറ്റി. അത് മാത്രം സത്യമായില്ല എന്നാണ് റിയാസിനോട് സംസാരിക്കവെ റോൺസൺ പറഞ്ഞത്.

അതേസമയം പ്രവചിച്ച റോബിൻ ഇപ്പോൾ എവിടെ? എന്ന് മറുപടിയായി റിയാസും റോൺസണിനോട് ചോദിക്കുന്നുണ്ട്. റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ ആഴ്ചകൾക്ക് മുമ്പ് വീട്ടിൽ നിന്നും പുറത്തായത്.

ഫൈനലിൽ എത്തേണ്ടിയിരുന്ന റോബിൻ

വീക്കിലി ടാസ്ക്കിനിടെ നടന്ന കൈയ്യാങ്കളിയാണ് റോബിന്റെ പുറത്താകലിലേക്ക് എത്തിയത്. ഇനി വീട്ടിൽ അവശേഷിക്കുന്നത് ഏഴ് മത്സരാർഥികളാണ്. അതിൽ അ‍ഞ്ചുപേർ ഈ ആഴ്ചയിലെ നോമിനേഷനിൽ വന്നിട്ടുണ്ട്.

ടിക്കറ്റ് ടു ഫിനാലെ കിട്ടിയതിനാൽ ദിൽഷയും ആരും നോമിനേറ്റ് ചെയ്യാതിരുന്നതിനാൽ സൂരജും നേരിട്ട് ഫിനാലെയിൽ കയറാൻ അവസരം നേടി. അതേസമയം ഇനി രണ്ട് മത്സരാർഥികൾ കൂടി പുറത്തായാൽ മാത്രമെ ഫൈനൽ ഫൈവ് ആരൊക്കെ എന്ന കാര്യത്തിൽ വ്യക്തത വരൂ.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
സൂരജിന് എല്ലാം കൈകുമ്പിളിൽ‌‍

ചിലപ്പോൾ മിഡ് വീക്ക് എവിക്ഷൻ ബി​ഗ് ബോസ് നടത്തിയേക്കും. അങ്ങനൊന്ന് സംഭവിച്ചാൽ ഒരു വട്ടം കൂടി നോമിനേഷൻ നടക്കും. അല്ലെങ്കിൽ ഡബിൾ എവിക്ഷൻ ഒരുമിച്ച് ബി​ഗ് ബോസ് നടത്തും.

വലിയ അധ്വാനമില്ലാതെ സേഫ് ​ഗെയിം കളിച്ച് മറ്റുള്ളവരുടെ സഹതാപത്തോടെ സൂരജ് ഫൈനൽ ഫൈവിൽ കയറിയതിനോട് പ്രേക്ഷകർക്ക് യോജിപ്പില്ല.

അർഹതയുണ്ടായിരുന്ന നിരവധി പേർ സൂരജിനോടുള്ള മറ്റുള്ളവരുടെ സഹതാപം കാരണം വീട്ടിൽ നിന്നും പുറത്തായിയെന്നും ഏറ്റവും അവസാനം നടന്ന എവിക്ഷനിൽ പോലും അത് പ്രകടമായിരുന്നുവെന്നെല്ലാമാണ് പ്രേക്ഷകർ പറയുന്നത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X