'ബിഗ് ബോസിന്റെ ബ്രാന്റ് അംബാസഡറാക്കാന്‍ വരെ സാധിക്കും'; റിയാസിന് കട്ട സപ്പോര്‍ട്ടുമായി റോണ്‍സണ്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഗ്രാന്റ് ഫിനാലെയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ഈ വാരം നടക്കുന്ന എവിക്ഷന്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഫൈനല്‍ ഫൈവിലേക്ക് ആരൊക്കെയെത്തുമെന്ന് പ്രേക്ഷകര്‍ക്ക് നിര്‍ണ്ണയിക്കാന്‍ സാധിക്കും.
ആഴ്ചയവസാനം ഇന്നലെ ലാലേട്ടന്‍ വന്നപ്പോള്‍ മത്സരാര്‍ത്ഥികളുടെ പ്രകടനമികവിനെക്കുറിച്ച് മാര്‍ക്കിടാന്‍ ആവശ്യപ്പെട്ടിരുന്നു. റിയാസിന് എല്ലാ കാര്യങ്ങളിലും മുഴുവന്‍ മാര്‍ക്കും നല്‍കി ലാലേട്ടനെപ്പോലും അതിശയിപ്പിച്ചുകളഞ്ഞു റോണ്‍സന്‍.

അതേക്കുറിച്ച് റോണ്‍സന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.'ബിഗ് ബോസ് ഷോയിലേക്ക് വന്ന ഇരുപത് പേരില്‍ ഈ ഷോയ്ക്ക് വേണ്ടി ജീവിക്കുന്നുവെന്ന് ആത്മാര്‍ത്ഥമായി എനിക്ക് തോന്നിയത് മൂന്നു പേരുകളാണ്. അതില്‍ രണ്ടു പേര്‍ പുറത്തുപോയിക്കഴിഞ്ഞു. റോബിനും നിമിഷയുമായിരുന്നു ആ രണ്ടു പേര്‍. മൂന്നാമത്തെയാള്‍ റിയാസാണ്.
ഞാനെപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, നമ്മള്‍ ഒരു ജോലി ചെയ്യുമ്പോള്‍ അത് കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടാണ് ചെയ്യേണ്ടത്. അങ്ങനെ ബിഗ് ബോസില്‍ വന്ന് ഇതൊരു പ്രൊഫഷനാക്കിയ, ജീവിതം ഇതുതന്നെയെന്ന് ഉറപ്പിച്ച വ്യക്തിയാണ് റിയാസ്. നാളെ ബിഗ് ബോസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ വരെയാക്കാന്‍ പറ്റിയ ആളാണ് റിയാസ്'.

മത്സരബുദ്ധി, നേതൃപാടവം, വിനോദം, സഹനശക്തി, കാഴ്ചപ്പാട് എന്നിവയില്‍ മുഴുവന്‍ മാര്‍ക്കും നല്‍കിയാണ് റോണ്‍സന്‍ റിയാസിന് മാര്‍ക്കിടുന്നത്. 100 മാര്‍ക്കും റിയാസിന് നല്‍കുകയാണോ എന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ യാതൊരു സംശയവുമില്ലാതെ റിയാസ് അതിന് അര്‍ഹനാണെന്ന് പറയുകയാണ് റോണ്‍സന്‍.
റോണ്‍സണ്‍ പറഞ്ഞത് വളരെ കൃത്യമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് പല ബിഗ് ബോസ് പ്രേക്ഷകരും. അതില്‍ ഒരു പ്രേക്ഷകന്‍ കുറിയ്ക്കുന്നത് ഇങ്ങനെയാണ്:' റോണ്‍സണ്‍ റിയാസിനെ കുറിച്ച് പറഞ്ഞത് മാത്രം നോക്കിയാല്‍ മതി റിയാസ് എന്ന വ്യക്തി എത്രത്തോളം നല്ല മനുഷ്യനാണെന്ന് മനസിലാക്കാന്‍.
ഇതൊന്നും അല്ലാത്ത റിയാസിനെ ഞാന്‍ പുറത്തു കൊണ്ടുവരുമായിരുന്നു എന്ന് പറഞ്ഞത് ഇവര്‍ കരുതുന്ന പോലെ എപ്പോഴും ചൊറിഞ്ഞ് നടക്കുന്ന റിയാസിനെയല്ല. വളരെ സ്വീറ്റ് ആയിട്ടുള്ള വേറൊരു റിയാസുണ്ട്, അവനെ എനിക്കറിയാവുന്ന പോലെ ഈ വീട്ടില്‍ ആര്‍ക്കുമറിയില്ല.

ഈ റിയാലിറ്റി ഷോയില്‍ സിംപതിക്കും സെന്റിക്കും സ്ഥാനമില്ല എന്ന് വളരെ വ്യക്തമായി അറിയാവുന്ന ആളാണ് റിയാസ്. അതുകൊണ്ട് തന്നെ അവന്‍ അവന്റെ സ്‌നേഹം പുറത്ത് കാണിച്ചില്ല എന്ന് മാത്രം. റിയാസ് നാടകമാണെന്ന് ചിലര്‍ പറയും. അങ്ങനെ നാടകം കാണിക്കുന്ന ആളാണ് റിയാസെങ്കില്‍ കൂടുതല്‍ സപ്പോര്‍ട്ട് ഉണ്ടായ റോബിനെ മണിയടിച്ച് നടക്കുമായിരുന്നു.
റോബിനോടൊ ദില്‍ഷയോടൊ വഴക്കിടുമ്പോള്‍ എനിക്ക് വിഷമം വരില്ല. പക്ഷെ ലക്ഷ്മി ചേച്ചിയോട് വഴക്കിടുമ്പോള്‍ എനിക്കെന്തോ വല്ലാത്ത സങ്കടം തോന്നും. ഗെയിമിന്റെ ഭാഗമായി മാത്രം എപ്പോഴും പ്രവോക്ക് ചെയ്ത് പുറത്ത് കാണിക്കാതെ മനസില്‍ സ്‌നേഹം മാത്രം കൊണ്ട് നടക്കുന്ന താന്തോന്നി.'


Click it and Unblock the Notifications