ബിഗ് ബോസ് ഹൗസില്‍ തലചുറ്റി വീണ് റോണ്‍സണ്‍, നടനെ മെഡിക്കല്‍ റൂമിലേയ്ക്ക് മാറ്റി...

സംഭവബഹുലമായി ബിഗ് ബോസ് ഷോ മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് പതിനേഴ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 12 പേരാണുള്ളത്. മത്സരാര്‍ത്ഥികളുടെ എണ്ണം കുറയുന്നതിനോടൊപ്പം തന്നെ ദിവസങ്ങളും ചുരുങ്ങുകയാണ്. നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ബിഗ് ബോസ് സീസണ്‍ നാല് വിജയകരമായി 60 ദിവസം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വൈവിധ്യമാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ആശയം. വൃത്യസ്ത ജീവിത സാഹചര്യത്തില്‍ ജീവിച്ച വ്യത്യസ്ത നിലപാടുള്ള ഒരു കൂട്ടം ആളുകളാണ് ഇക്കുറി ഹൗസിസല്‍ എത്തിയിട്ടുളളത്. അതിനാല്‍ തന്നെ തുടക്കം മുതല്‍ തന്നെ ഇവരുടെ അഭിപ്രായഭിന്നത ഹൗസില്‍ മുഴച്ചു നിന്നിരുന്നു.

റോണ്‍സണ്‍

ബിഗ് ബോസ് സീസണ്‍ 4 ലെ ബുദ്ധിമാനായ മത്സരാര്‍ത്ഥിയാണ് റോണ്‍സണ്‍. ഷോ 60 ദിവസം പിന്നിട്ടിട്ടും ഗെയിം അവിടെ ആര്‍ക്കും പിടികിട്ടിയിട്ടില്ല. സൈലന്‌റായി നിന്ന് ഗെയിം കളിക്കുകയാണ്. ഏറെ പ്രതീക്ഷ നല്‍കിയ മത്സരാര്‍ത്ഥിയായിരുന്നു റോണ്‍സണ്‍. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായിരുന്നു ഹൗസിലെ
നടന്റെ പെരുമാറ്റം. അടി നടക്കേണ്ട സാഹചര്യത്തില്‍ പോലും സമാധാനത്തോടെയായിരുന്നു ഹൗസില്‍ നിന്നത്. നടന്റെ നിശബ്ദത ഹൗസ് അംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. അവസരം കിട്ടുമ്പോഴൊക്കെ ധന്യയും ലക്ഷ്മിയും ഇതിന്റെ
പേരില്‍ റോണ്‍സണിനെ വിമര്‍ശിക്കാറുണ്ട്.

ഇഷ്ട മത്സരാർത്ഥി

പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ലെങ്കിലും നല്ല കണ്ടന്റുകളാണ് റോണ്‍സണ്‍ നല്‍കാറുണ്ട്. നടന് ദിവസവും കൃത്യമായ ക്യാമറ സ്‌പെയ്‌സ് ലഭിക്കുന്നുമുണ്ട്.കൂടാതെ ഗെയിമിലും ടാസ്ക്കിലും ആക്ടീവാണ്. ഹൗസില്‍ കൗണ്ടറുകള്‍ പൊട്ടിക്കുന്നതും റോണ്‍സണ്‍ ആണ്.

സഹമത്സരാര്‍ത്ഥികളുമായി വളരെ നല്ല ബന്ധമാണ് റോണ്‍സണുള്ളത്. എല്ലാവരുടേയും പ്രിയങ്കരനാണ്. ഇങ്ങനെയൊക്കെയാണെങ്കിലും കൃത്യമായി നോമിനേഷനില്‍ ഇടംപിടിക്കാറുണ്ട്. നിശബ്ദത തന്നെയാണ് കാരണം. കഴിഞ്ഞ തവണ നോമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിച്ച് ജാസ്മിന്‍ സെയിഫാക്കി.

തലചുറ്റി വീണു

ഗെയിമിനിടെ റോണ്‍സണ്‍ തലചുറ്റി വീണിരിക്കുകയാണ്. വീക്കിലി ടാസ്‌ക്കിനിടെയാണ് തല കറങ്ങി വീണത്. ഡോക്ടര്‍ റോബിന്‍ നോക്കിയതിന് ശേഷം ബിഗ് ബോസിലെ മെഡിക്കല്‍ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം മാത്രമേ കാരണം അറിയാന്‍ സാധിക്കുകയുള്ളൂ. ലൈവിലാണ് ഇത് കാണിച്ചത്.

ബിഗ് ബോസിലെ ഭക്ഷണ രീതികള്‍ മത്സരാര്‍ത്ഥികള്‍ക്ക് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ജാസ്മിനും തലചുറ്റി വീണിരുന്നു.

60 ദിവസം

ബിഗ് ബോസ് 60 ദിവസം പിന്നിടുമ്പോള്‍ മത്സരവും ആകെ മുറുകിയിട്ടുണ്ട്. നൂറ് ദിവസം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ അംഗങ്ങള്‍ കയ്യും മെയ്യും മറന്ന്പോരാടുകയാണ്. ഇത്തവണ ഫിസിക്കല്‍ ഗെയിമാണ് വീക്കിലി ടാസ്‌ക്കിനായി ബിഗ് ബോസ് നല്‍കിയത്. നണയ ശേഖരം ഹൗസില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.അടുത്ത സുഹൃത്തുക്കള്‍ പോലും മുഖാമുഖം എത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍സിയ്ക്ക് വേണ്ടിയാണ് ഇവരുടെ പോരാട്ടം.

 അംഗങ്ങള്‍

ഡേക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, റിയാസ്, ലക്ഷ്മിപ്രിയ, ധന്യ, സുചിത്ര, അഖില്‍, സൂരജ്, വിനയ്, റോണ്‍സണ്‍ എന്നിങ്ങനെ 12 പേരാണ് ഹൗസിലുള്ളത്. ഇതില്‍ സുചിത്ര. അഖില്‍, സൂരജ്, വിനയ് എന്നിവരാണ് ഈ ആഴ്ചത്തെ നോമിനേഷനില്‍ ഇടം പിടിച്ചിരിക്കുന്നത്. വിനയ് ഒഴികെ ബാക്കി മൂന്ന് പേരും വളരെ വിരളമായി മാത്രമേ നോമിനേഷനില്‍ എത്താറുള്ളൂ. സുചിത്ര ഇതാദ്യമായിട്ടാണ് എവിക്ഷനില്‍ എത്തിയത്.

Read more about: bigg boss bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X