അവസാന നിമിഷം ഹൗസില്‍ നിന്ന് പടിയിറങ്ങിയതില്‍ വിഷമമുണ്ടോ; ആരും പറയാത്ത മറുപടിയുമായി റോണ്‍സണ്‍

ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മാത്രമല്ല മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടേയും നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ്. 2018ലാണ് ഷോ മലയാളത്തില്‍ ആരംഭിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ ബിഗ് ബോസിന്റെ പ്രമേയം ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ മൂന്ന് സീസണുകള്‍ പിന്നിട്ടതോടെ ബിഗ് ബോസ് ജനജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. സീസണ്‍ മൂന്നോട് കൂടിയാണ് ഷോയുടെ പോപ്പുലാരിറ്റി വര്‍ധിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിഗ് ബോസ് സീസണ്‍ 3യുടെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ടിക്കറ്റു ടു ഫിനാലെ മത്സരങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഷോ അവസാനിപ്പിക്കേണ്ട സാഹചര്യം വന്നത്. എന്നാല്‍ പിന്നീട് ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. വോട്ടിംഗിലൂടെയാണ വിജയിയെ കണ്ടെത്തിയത്. സീസണ്‍ 3 അവസാനിച്ചപ്പോള്‍ തന്നെ നാലാം ഭാഗം വേഗം തുടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ ആവശ്യം മാനിച്ച് വളരെ വൈകാതെ തന്നെ നാലം സീസണ്‍ തുടങ്ങുകയായിരുന്നു.

ബിഗ് ബോസ്

ആദ്യത്തെ മൂന്ന് സീസണുകളെക്കാളും വ്യത്യസ്തമായിട്ടായിരുന്നു നാലാം സീസണ്‍ തുടങ്ങിയത്. ഇത്തവണത്തെ യാത്ര അത്ര സുഖകരമാകില്ലെന്ന് തുടക്കത്തില്‍ തന്നെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അതിനെ ശരി വയ്ക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള ബിഗ് ബോസ് യാത്ര.

വ്യത്യസ്തമായ നിലപാടും കാഴ്ചപ്പാടുമുള്ള 17 വ്യക്തിത്വങ്ങളായിരുന്നു ആദ്യം ബിഗ് ബോസ് ഹൗസിലെത്തിയത്. പിന്നീട് വിവിധ ആഴ്ചകളിലായി മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുമെത്തി. ഇക്കുറി വളരെ വൈകിയാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രീസ് ഹൗസിലെത്തിയത്. ഏകദേശം 41ാം ദിവസമാണ് റിയാസും വിനയ് മാധവും വന്നത്. മത്സരം ആകെയൊരു ശീതാവസ്ഥയിലേയ്ക്ക് പോകുമ്പോഴായിരുന്നു ഇവരുടെ വരവ്. ഇതോട് കൂടി ഗെയിം മാറുകയായിരുന്നു.

റോണ്‍സണ്‍

ബിഗ് ബോസ് സീസണ്‍ നാല് 93ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി ഷോ അവസാനിക്കാന്‍ കേവലം ഒരാഴ്ച മാത്രമേയുള്ളൂ. ഫിനാലെ മത്സരങ്ങളാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നത്.

റോണ്‍സണ്‍ ആയിരുന്നു ഈ വാരം ഹൗസില്‍ നിന്ന് പുറത്ത് പോയത്. 92ാം ദിവസമായിരുന്നു മടക്കം. തെല്ലും സങ്കടമില്ലാതെ ഏറെ സന്തോഷത്തോടെയാണ് റോണ്‍സണ്‍ ഹൗസിന്റെ വാതില്‍ കടന്ന് പുറത്തേയ്ക്ക് പോയത്. ക്ഷമയും സമാധാനവും മുറകെ പിടിച്ച് ഹൗസില്‍ നിന്നയാള്‍ എന്നാണ് റോണ്‍സണെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു.

.

സന്തോഷം മാത്രം

ഫിനാലെയുടെ പടിവാതിക്കല്‍ എത്തിയപ്പോഴാണ് റോണ്‍സണ്‍ ഹൗസില്‍ നിന്ന് പുറത്താവുന്നത്. എന്നാല്‍ 92ാം ദിവസമുള്ള പടിയിറക്കം തന്നെ ഒരു രീതിയിലും സങ്കടപ്പെടുത്തിയിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. മോഹന്‍ലാലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷോയില്‍ നില്‍ക്കാന്‍ അര്‍ഹതപ്പെട്ടവരാണ് ഇപ്പോഴുള്ളതെന്നും അവര്‍ വിജയിക്കുന്നതില്‍ സന്തോഷം മാത്രമേയുളളൂവെന്നും താരം പറഞ്ഞു. കൂടാതെ ബിഗ് ബോസ് ഹൗസില്‍ നില്‍ക്കുക എന്നത് അത്ര എളുപ്പമല്ലെന്നും റോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

റോബിന്‍ രാധാകൃഷ്ണന്‍ സിനിമയില്‍ നായകന്‍, പുറത്ത് വിട്ടത് ലാലേട്ടന്‍ | *BiggBoss
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' 92ാം ദിവസം പുറത്ത് പോകുന്നതില്‍ ഒരു വിഷമവും ഇല്ല. അര്‍ഹതപ്പെട്ടവരാണ് ഇപ്പോള്‍ ഷോയിലുള്ളത്. അവര്‍ വിജയിക്കട്ടെ. അതില്‍ സന്തോഷം മാത്രമേയുള്ളൂ. ബിഗ് ബോസ് ഹൗസി നില്‍ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അഡ്വന്‍ഞ്ചര്‍ ആയിട്ടുള്ള കാര്യങ്ങളൊക്കെ ഉണ്ടെങ്കിലും ഒരു റിയാലിറ്റി ഷോയ്ക്ക് അപ്പുറമാണ് ബിഗ് ബോസ്'.

'വീട്ടില്‍ നിന്ന് രണ്ടാഴ്ച എന്ന് പറഞ്ഞാണ് ഇവിടേയ്ക്ക് വന്നത്. അതില്‍ ഇത്രയും ദിവസം നില്‍ക്കാന്‍ സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ബിഗ് ബോസ് വീടിനുള്ളില്‍ ആദ്യം ഞാന്‍ കയറിയപ്പോള്‍ എന്ത് നിലപാട് ആയിരുന്നോ അത് പോലെ തന്നെ ഞാന്‍ തിരിച്ച് വന്നിരിക്കുകയാണ്', റോണ്‍സണ്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Read more about: bigg boss bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X