ബിഗ് ബോസ് വീട്ടിനുള്ളിൽ ഡാഡി ഗിരിജ; റോൻസന്റെ തമാശയിൽ പൊട്ടിച്ചിരിച്ച് പ്രേക്ഷകർ
മലയാളികൾക്ക് ഇന്ന് ഏറെ പ്രിയങ്കരമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് എന്ന ഗെയിം റിയാലിറ്റി ഷോ. കഴിഞ്ഞ മൂന്നു സീസണുകൾക്കും ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. തുടർന്നാണ് സീസൺ ഫോർ ഈ വർഷം മാർച്ചിൽ ആരംഭിച്ചത്.
ഇപ്പോൾ ഷോ അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ ഇനി ഒൻപത് മത്സരാർഥികൾ മാത്രമേ ശേഷിക്കുന്നുള്ളു. ഇവരിൽ ആരായിരിക്കും ഫൈനൽ ഫൈവിൽ എത്തുക എന്നത് ഊഹിക്കാൻ പോലും കഴിയാത്ത തരത്തിലാണ് ഷോ മുന്നോട്ട് പോവുന്നത്.
കഴിഞ്ഞ ആഴ്ചത്തെ വീക്കിലി ടാസ്ക്കിൽ റിയാസ്, വിനയ്, അഖിൽ എന്നിവരാണ് നന്നായി മത്സരിച്ചത്. തുടർന്ന് ഇവരെ മൂവരെയും ക്യാപ്റ്റൻസി ടാസ്ക്കിനായി മത്സരാർഥികൾ തിരഞ്ഞെടുക്കുകയായിരുന്നു. ടാസ്ക്കിൽ അഖിലാണ് വിജയിച്ചത്.
തുടർന്ന് ജയിലിൽ പോകേണ്ടി വന്നത് റൊൺസനും ദിൽഷക്കുമാണ്. ഇരുവരെയും സാധാരണ ചെയ്യുന്നത് പോലെ ജയിൽ കുപ്പായം അണിയിച്ച് ജയിലിൽ കയറ്റി. അഖിൽ പൂട്ടിയിട്ടു. ബിഗ് ബോസ് ജയിലിൽ വച്ച് തീർക്കാൻ ഒരു ടാസ്‌ക്കും നൽകി. സ്റ്റിക്കി നോട്ടുകൾ കൊണ്ട് ഒരു മാല തീർക്കാനാണ് ഇത്തവണ ടാസ്ക്ക് നൽകിയത്.

ഇരുവരും ജയിലിനുള്ളിൽ ഇരുന്ന സമയം മഴ പെയ്യുകയുണ്ടായി. മഴയിൽ ഇരുവരെയും ബിഗ് ബോസ് വീട്ടിലേക്ക് കയറാൻ അനുവദിച്ചു.
തുടർന്ന് വീടിനുള്ളത് കയറിയ ഇരുവർക്കും ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞു. ക്യാപ്റ്റനായ അഖിൽ ബിഗ് ബോസിനോട് ചോദിച്ചെങ്കിലും ആദ്യം മറുപടി നൽകാതിരുന്ന ബിഗ് ബോസ് പിന്നീട് ദിൽഷക്കും റൺസൊന്നും ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു.
മഴയിൽ ജയിലിൽ ഇരുന്നതിനാൽ റോൺസന് വല്ലാട് തണുത്തു. തുടർന്ന് താരം തന്റെ പുതപ്പും മൂടി വീടിനുള്ളിൽ നടന്നു. ഇത് കണ്ട സൂരജ് " ഡാഡി ഗിരിജ" എന്നുപറഞ്ഞ് റൊൺസനെ കളിയാക്കുകയും ചെയ്തു.

ബിഗ് ബോസ് ഭക്ഷണം കഴിക്കാൻ പറഞ്ഞില്ല എങ്കിലും ദിൽഷ ലക്ഷ്മിപ്രിയയിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചു. ബിഗ് ബോസ് പറയാതെ താൻ ഭക്ഷണം കഴിക്കില്ലെന്ന് റൺസൺ വ്യക്തമാക്കി.
തുടർന്ന് ഇരുവരും വീട്ടിനുള്ളിൽ നിന്നപ്പോൾ തന്നെ വീട്ടിനുള്ളിലെ ലൈറ്റുകൾ അണച്ചു. ഇരുവർക്കും തിരിച്ച് ജയിലിൽ പോകണമോ എന്ന കാര്യത്തിൽ സംശയമായി.
തുടർന്ന് ഇരുവരും മുട്ടിൽ നിന്ന് ബിഗ് ബോസിനോസ് തിരിച്ച് ജയിലിൽ കയറ്റരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. പുറത്ത് ഇടിവെട്ടി മഴ പെയ്യുന്നതുകൊണ്ട് വീട്ടിനുള്ളിൽ കിടക്കാൻ അനുവദിക്കണമെന്ന് ദിൽഷ അപേക്ഷിച്ചപ്പോൾ കട്ടിൽ വേണ്ട തറയിൽ കിടന്നോളാം എന്നാണ് റോൺസൺ പറഞ്ഞത്.

റോൺസൺ ചെയ്ത ഈ തമാശകളൊക്കെ പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടപെട്ടു. ജയിലിൽ പോകുമ്പോൾ സീരിയസ് മാത്രമല്ല ഇങ്ങനത്തെ ചില തമാശകളും ഉണ്ടെന്നും ബിഗ് ബോസ് വീട്ടിൽ എപ്പോഴും വഴക്ക് മാത്രമല്ല ഇത്തരത്തിലുള്ള തമാശകളും ഉണ്ടാകാമെന്നും ആരാധകർ പറയുന്നു.
ഷോ അതിന്റെ അവസാന ഘട്ടത്തിലേക്ക് കുതിക്കുമ്പോൾ ഒരു മത്സരാർത്ഥി കൂടി ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോവുകയാണ്. ഇത്തവണ അഖിൽ പുറത്താകും എന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. വോട്ടുകൾ സ്പ്ലിറ്റ് ആയതുകാരണം അഖിൽ പിന്നിലേക്ക് പോവുകയായിരുന്നുവെന്നും പറയപ്പെടുന്നു.


Click it and Unblock the Notifications