പണിയെടുക്കുന്നവര്‍ക്കും ഇവിടെ വിലയില്ലേ? റോബിനോട് പൊട്ടിത്തെറിച്ച് റോണ്‍സണ്‍
ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ രണ്ടും കല്പിച്ചാണ്. വാക്പ്രയോഗങ്ങള്‍ കഴിവതും ഒഴിവാക്കി അവനവന്റെ കഴിവും ബുദ്ധിയും ഉപയോഗിച്ച് വാശിയേറിയ ഗെയിമാണ് ഇപ്പോള്‍ ഹൗസിനുളളില്‍ മത്സരാര്‍ത്ഥികള്‍ കാഴ്ച വെക്കുന്നത്. അപര്‍ണ്ണ എവിക്ട് ആയി പുറത്തുപോയതിന്റെ സങ്കടം എല്ലാവര്‍ക്കും ഉണ്ടെങ്കിലും അതില്‍ നിന്നെല്ലാം മോചിതരായി പുതിയ കളികള്‍ക്കും കാഴ്ചകള്‍ക്കുമായി കാത്തിരിക്കുകയാണ് മത്സരാര്‍ത്ഥികളും ഒപ്പം അവരെ വീക്ഷിക്കുന്ന പ്രേക്ഷകരും.
ആണുങ്ങളുടെ അടുക്കളയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസില്‍. റോണ്‍സണും വിനയ്‌യും നന്നായി പാചകമറിയാവുന്നരായതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടുക്കളക്കാര്യങ്ങള്‍ വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോവുകയായിരുന്നു. റോണ്‍സണ്‍ വെച്ച ചിക്കന്‍കറിയും ലാലേട്ടന് കൊടുത്ത പാല്‍പ്പായസവുമൊക്കെ വളരെ രുചികരമായിരുന്നുവെന്നാണ് കഴിച്ചവര്‍ സാക്ഷ്യപ്പെടുത്തിയത്.

റോണ്‍സണാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി അടുക്കള നോക്കിയിരുന്നത്. എന്നാല്‍ പകരം ഈ ആഴ്ച റോബിനാണ് കിച്ചണ്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. തനിക്ക് പാചകമോ അടുക്കളയിലെ കാര്യമോ അറിയില്ലെന്ന് റോബിന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. സഹായിക്കാന്‍ ഹൗസിലെ മറ്റ് മത്സരാര്‍ത്ഥികള്‍ കൂടെയുണ്ടെങ്കിലും റോബിന് ഇക്കാര്യങ്ങള്‍ നേരാംവണ്ണം നോക്കാനറിയുമോ എന്ന് പരീക്ഷിക്കുകയാണ് ഈ ആഴ്ച ബിഗ് ബോസ്.
ദിവസവും പത്ത് മിനുട്ടെങ്കിലും എല്ലാവരും ഒന്നിച്ച് കൂടിയിരുന്ന് സംസാരിക്കണമെന്ന ഒരു നിര്‍ദ്ദേശം റോബിന്‍ മുന്നോട്ടുവെച്ചിരുന്നു. അതിനായി എല്ലാവരോടും ഒന്നിച്ചു ഭക്ഷണം കഴിക്കാനും അതിനുശേഷം വട്ടംകൂടിയിരുന്ന് സംസാരിക്കാമെന്ന നിര്‍ദ്ദേശവുമാണ് കഴിഞ്ഞ ദിവസം ടാസ്‌ക് വീതം വെക്കുന്നതിനിടെ റോബിന്‍ പങ്കുവെച്ചത്.

അതേസമയം അടുക്കളയിലെ സ്ഥാനം ഒഴിഞ്ഞുകൊടുത്തതിന്റെ കുറച്ച് ബുദ്ധിമുട്ട് റോണ്‍സണും ഉണ്ടെന്ന് തോന്നുന്നു. അടുക്കള വൃത്തിയായും ചിട്ടയായും സൂക്ഷിക്കണമെന്ന് റോണ്‍സണ് നിര്‍ബന്ധമുണ്ട്. വലിച്ചുവാരി അവിടെയും ഇവിടെയും കിടക്കുന്നതൊക്കെ ശരിയാക്കിയിടുന്ന റോണ്‍സണ്‍ റോബിന് ചില ഉപദേശങ്ങളും കൊടുക്കുന്നുണ്ട്.
'നൈസായിട്ട് എന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രക്ഷപ്പെടാമെന്ന് ആരും വിചാരിക്കേണ്ട. അത് നടക്കില്ല. ഇവിടെ പണിയെടുക്കുന്നതിനും വിലയുണ്ടെന്ന് എനിക്കും കാണിച്ചുകൊടുക്കണം.' റോബിനെ ഉദ്ദേശിച്ചു മാത്രമാണ് റോണ്‍സണ്‍ അങ്ങനെ പറഞ്ഞത്.

എന്നാല്‍ ഈ പറഞ്ഞത് കേട്ട് ചിരിക്കുന്നില്ലേ എന്ന് അഖില്‍ റോബിനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ നീ ചിരിക്കല്ലേ, നീ ചിരിച്ചാല്‍ ഞാനും ചിരിക്കും എന്നൊക്കെ പറഞ്ഞ് റോബില്‍ തന്റെ മുഖത്തുവന്ന പുച്ഛഭാവത്തെ അടക്കിനിര്‍ത്തുന്നു. അതിനിടയില്‍ കള്ളച്ചിരിയോടെയും കള്ളനോട്ടത്തിലൂടെയും അഖിലിനോട് തനിക്ക് പറയാനുള്ളത് പറയുകയും ചെയ്യുന്നുണ്ട് റോബിന്‍.
സാധനങ്ങള്‍ എവിടെയൊക്കെ കിടക്കുന്നുണ്ട് എന്ന് നോക്കണമെന്ന് റോബിനോട് റോണ്‍സണ്‍ ഇടയ്ക്കിടെ പറയുന്നുണ്ട്. അതേസമയം കിച്ചണ്‍ വൃത്തിയുള്ളതല്ല എന്ന് ബ്ലെസ്‌ലിയോട് പറയാന്‍ ശ്രമിക്കുന്നതിനിടെ റോബിന്‍ അതിന് മറുപടി പറയുകയാണ്. പക്ഷെ, താന്‍ ബ്ലെസ്‌ലിയോടാണ് സംസാരിക്കുന്നതെന്നും ഇവിടെ പണിയെടുക്കുന്നവര്‍ക്ക് ഒരു വിലയും ഇല്ലേ എന്ന് ചൂടായിക്കൊണ്ടുതന്നെ റോണ്‍സണ്‍ ചോദിക്കുന്നു. ഇതുകേട്ട് ഇളിഭ്യനായ റോബിന്‍ തന്റെ ജോലി തുടരുകയാണ്.
Recommended Video

കിച്ചണ്‍ ക്യാപ്റ്റനെന്ന നിലയില്‍ റോബിന്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ടെന്ന് റോണ്‍സനോട് പറയുന്നു. കഴിഞ്ഞ ദിവസം മുതല്‍ പാചകം ചെയ്ത കറിയുടെ അവശിഷ്ടങ്ങളും കറകളും മറ്റും ഇപ്പോഴും അവിടെ വൃത്തിയാക്കാതെ കിടപ്പുണ്ട്. താനുണ്ടായിരുന്നപ്പോള്‍ ഇങ്ങനെയൊന്നും കണ്ടിട്ടില്ലായിരുന്നുവെന്നും റോണ്‍സണ്‍ പറയുന്നു. പക്ഷെ, അത് അവരുടെ ഡിപ്പാര്‍ട്ട്‌മെന്റാണ്. നമ്മള്‍ നോക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് റോണ്‍സണ്‍ രംഗം വിടുന്നു.
ഇതെല്ലാം കണ്ട് ബ്ലെസ്‌ലിയും അഖിലും റോബിന് മുന്നിലുണ്ട്. നിനക്ക് മറുപടി പറയാനുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കാനായിരുന്നു അഖില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പാത്രം കഴുകിക്കൊണ്ടിരിക്കുന്നതിനാല്‍ മുഖത്തു നോക്കി പറയാനൊന്നും ഇല്ലെന്ന് റോബിന്‍ പറഞ്ഞൊഴിയുകയായിരുന്നു.
മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്.


Click it and Unblock the Notifications











