For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയ വിവാഹമല്ല; ആദ്യമായി കാണുന്നത് ഇങ്ങനെയാണ്, റോണ്‍സണുമായുള്ള കല്യാണത്തെ കുറിച്ച് നീരജ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന ഒരു മത്സരാര്‍ത്ഥിയാണ് റോണ്‍സണ്‍. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു റോണ്‍സനെയാണ് ഹൗസില്‍ കാണുന്നത്. അധികം ദേഷ്യപ്പെടാതെ വളരെ സൗമ്യമായിട്ടാണ് നടന്‍ വീട്ടിനുള്ളില്‍ നില്‍ക്കുന്നത്. എന്നാല്‍ പ്രതികരിക്കേണ്ടിടത്ത് ശബ്ദം ഉയര്‍ത്തുന്നുമുണ്ട്. ബിഗ് ബോസ് സീസണ്‍ 4 ലെ സൈലന്റ് ഗെയിമറാണ് റോണ്‍സണ്‍ വിന്‍സെന്റ്.

  Ronson Vincent

  നിസ്സാരകാര്യം കൊണ്ടാണ് 'ബെല്‍സ് പാള്‍സി' വരുന്നത്; സ്‌ട്രോക്കുമായി ബന്ധമില്ല, രോഗത്തെ കുറിച്ച് മനോജ്

  റോണ്‍സനെ പോലെ ഭാര്യ ഡോക്ടര്‍ നീരജയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഒരു കാലത്ത് മലയാള സിനിമയില്‍ ബാലതാരമായി നിറഞ്ഞു നിന്നിരുന്ന ആളായിരുന്നു നീരജ. ഇപ്പോള്‍ അഭിനയം വിട്ട് തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഡോക്ടര്‍ കുടുംബമാണ് നീരജയുടേത്..

  ലക്ഷ്മിപ്രിയ 'അമ്മയ്ക്ക്' വിളിച്ചെന്ന് നിമിഷ, മര്യാദക്ക് പോയി തുണി ഉടുക്കാന്‍ പറഞ്ഞതിന് പിന്നാലെ വഴക്ക്

  വ്യത്യസ്ത മതത്തില്‍പ്പെട്ട ഇവര്‍ 2020ല്‍ ആണ് വിവാഹിതരാവുന്നത്. വീട്ടുകാരുടെ സമ്മതത്തോടൊയായിരുന്നു കല്യാണം. ഇപ്പോഴിതാ റോണ്‍സണിന്റെ ജീവിതത്തിലേയക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ഡോക്ടര്‍ നീരജ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തമ്മില്‍ സംസാരിച്ചപ്പോള്‍ തന്നെ ഇഷ്ടമായി എന്നാണ് ഡോക്ടര്‍ പറഞ്ഞത്.

  നീരജയുടെ വാക്കുകള്‍ ഇങ്ങനെ...'ഞാന്‍ ക്രിസ്ത്യനും അദ്ദേഹം ഹിന്ദുവുമാണ്. എന്നാല്‍ ഞങ്ങളുടേത് പ്രണയവിവാഹമെന്ന് പറയാനാവുമാവില്ല. ഒരു മൂച്യല്‍ ഫ്രണ്ടാണ് പുള്ളിയെ പരിചയപ്പെടുത്തിയത്. എനിക്ക് കല്യാണം നോക്കിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. പിന്നെ എനിക്ക് അറേഞ്ച്ഡ് മാര്യേജിനോട് വലിയ താല്‍പര്യവുമുണ്ടായിരുന്നില്ല. എന്റെ വേവ് ലെങ്തിന് മാച്ച് ചെയ്യുന്നയാളായിരിക്കണം എന്നുണ്ടായിരുന്നു. വിവാഹാലോചനയുടെ ഭാഗമായിട്ടാണ് പരസ്പരം കാണുന്നത്. കണ്ടപ്പോള്‍ തന്നെ വര്‍ഷങ്ങളായി പരിചയമുള്ളവരെപ്പോലെ തോന്നി'; നീരജ പറഞ്ഞു.

  'സംസാരിച്ചപ്പോള്‍ തന്നെ പരസ്പരം ചേരുമെന്ന് തോന്നി. എന്നാല്‍ റിലീജിയന്‍ മാറ്റമായതിനാല്‍ ഇത് നടക്കുമോ എന്നൊന്നും അറിയില്ലായിരുന്നു. ഞങ്ങള്‍ക്ക് കുടുംബക്ഷേത്രമൊക്കെയുണ്ട്. ജസ്റ്റ് കാണാം എന്ന് പറഞ്ഞാണ് പുള്ളിയെ കാണുന്നത്. അന്ന് തന്നെ ആള്‍ വീട്ടില്‍ വന്നു. അവര്‍ സംസാരം നിര്‍ത്തുന്നേയില്ല. എന്താണ് പറയുന്നതെന്നറിയാനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഗുഡ് സെലക്ഷന്‍, നല്ലായാളാണ് എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. പിന്നെ എല്ലാകാര്യങ്ങളും പെട്ടെന്ന് നോക്കി സെറ്റാക്കുകയായിരുന്നു. ആരെയെങ്കിലും കണ്ടാല്‍ പെട്ടെന്ന് കൂട്ടാവുന്നയാളല്ല ഞാന്‍. പക്ഷേ, പുള്ളിയുമായി പെട്ടെന്നങ്ങ് സെറ്റായി', റോണ്‍സണുമായുള്ള വിവാഹത്തെ കുറിച്ച് നീരജ കൂട്ടിച്ചേര്‍ത്തു.

  ടാറ്റു ചെയ്തതിനെക്കുറിച്ചും നീരജ സംസാരിച്ചിരുന്നു. 'എന്താണ് ടാറ്റു ചെയ്യേണ്ടതെന്നറിയില്ലായിരുന്നു. എനിക്ക് ഉപകാരമുള്ളതായിക്കൊള്ളട്ടെ എന്ന് പറഞ്ഞാണ് നെറ്റിയില്‍ പൊട്ടും കൈയ്യില്‍ മെഹന്ദി പോലെയുള്ള ഡിസൈനും ചെയ്തത്. അങ്ങനെ വേദനയൊന്നും അനുഭവപ്പെട്ടില്ല. പക്ഷെ പേടിച്ചാണ് ഇരുന്നത്. സഹിക്കാന്‍ പറ്റാത്ത വേദനയൊന്നുമില്ലായിരുന്നുവെ

  ഇതേ അഭിമുഖത്തില്‍ തന്നെ റോണ്‍സന് ബൈക്കിനോടുള്ള ആത്മബന്ധത്തെ കുറിച്ചും പറഞ്ഞിരുന്നു. ബൈക്കിന് സ്വന്തം പേരാണ ഇട്ടിരിക്കുന്നത്. വണ്ടി വിറ്റപ്പോള്‍ ഭയങ്കര സങ്കടമായിരുന്നു. പിന്നില്‍ സീറ്റില്ലാത്ത ബൈക്കായിരുന്ന അത്. വിവാഹശേഷം എനിക്ക് യാത്ര ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് അത് കൊടുത്തതെന്നും' നീരജ കൂട്ടിച്ചേര്‍ത്തു.

  റോണ്‍സണെ മിസ് ചെയ്യുന്നുവെന്നും നീരജ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിട്ടുണ്ട്. 'പോകുവാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കര ഹാര്‍ട്ട് ബ്രോക്കണായി. ദിവസങ്ങള്‍ എണ്ണിയെണ്ണിയിരിക്കുകയാണ്. അവസാനമായി സംസിരിച്ചിട്ട് ഇപ്പോള്‍ 34 ദിവസവും രണ്ട് മണിക്കൂറും 30 മിനുറ്റുമായി. ഞാന്‍ ഓരോ നിമിഷവും മിസ് ചെയ്യുന്നുണ്ട്. ഞങ്ങള്‍ ഓരോ ദിവസവും ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ മിസ് ചെയ്യുന്നുണ്ട്. എന്നെ ഒരുപാട് പാമ്പര്‍ ചെയ്യുന്നയാളാണ്, പെട്ടെന്ന് പോയപ്പോള്‍ എനിക്ക് പ്രായമായൊരു ഫീല്‍ ആണ്. എല്ലാ ദിവസവും പുറത്ത് പോവുമായിരുന്നു. മഴയുണ്ടെങ്കില്‍ ബൈക്കില്‍ പോയി ഐസ് ക്രീം കഴിക്കും. അതൊക്കെ വളരെയധികം മിസ് ചെയ്യുന്നുണ്ടെന്നും നീരജ കൂട്ടിച്ചേര്‍ത്തു

  English summary
  Bigg Boss Malayalam Season 4 Ronson's Wife Dr neeraj Opens Up About their First Meeting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X