For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കാര്യങ്ങൾ കോംപ്ലിക്കേറ്റഡായാൽ ഞാൻ വാക്ക് ഔട്ട് ചെയ്യും'; വിനയിയോട് തുറന്ന് പറഞ്ഞ് റോൺസൺ!

  |

  ബി​ഗ് ബോസ് സീസൺ ഫോറിലെ ഒമ്പത് മത്സരാർഥികളിൽ പ്രധാനിയാണ് നടൻ റോൺസൺ വിൻസെന്റ്. തെലുങ്ക്, മലയാളം സിനിമാ സീരിയൽ രം​ഗത്താണ് റോൺസൺ ശോഭിച്ചിട്ടുള്ളത്.

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍ത വിഗ്രഹണം എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ സീരിയൽ രംഗത്തേക്ക് റോൺസൺ എത്തിയത്. തുടർന്ന് ഭാര്യ, സീത, അനുരാഗം, കൂടത്തായി തുടങ്ങി നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു.

  സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളായിരുന്നു താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്.

  'ഏഴ് വർഷത്തെ പ്രണയം പൂവണിഞ്ഞു'; നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി!

  മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായിരുന്നു റോൺസൺ. പോസിറ്റീവ് മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളും തന്നിൽ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചിട്ടുണ്ട് റോൺസൺ.

  തെലുങ്ക് സിനിമകളിൽ അഭിനയിച്ചതിന് ശേഷമായാണ് മലയാളം മിനിസ്ക്രീനിലേക്ക് താരം എത്തിയത്. ചില മലയാള സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

  സംവിധായകൻ എ.വിൻസന്റിന്റെ സഹോദരനും നടനുമായ റോണി വിൻസന്റിന്റെ മകൻ കൂടിയാണ് ഈ ബി​ഗ് ബോസ് താരം.

  'എനിക്ക് അർഹതപ്പെട്ടത് തട്ടിയെടുത്തവൾ'; സണ്ണി ഡിയോളുമായുള്ള ഡിംപിളിന്റെ ബന്ധത്തെ കുറിച്ച് അമൃത സിങ്!

  മോഡലിങ്, ബിസിനസ്, ഇന്റീരിയർ ഡിസൈനിങ്, വോൾ ആർട് തുടങ്ങിയ മേഖലയിലും റോൺസൺ മികവ് തെളിയിച്ചിട്ടുണ്ട്. ആർകിടെക്ടായ അച്ഛന്റെ കൺസ്ട്രക്ഷൻ ബിസിനസും താരം നോക്കി നടത്തുന്നുണ്ട്.

  കുടുംബവും ഭാര്യയുമായി വലിയ അറ്റാച്ച്മെന്റുള്ള വ്യക്തിയാണ് റോൺ‌സൺ. ബി​ഗ് ബോസ് ഹൗസിലേക്ക് കയറിയശേഷം ഇടയ്ക്കെല്ലാം മടത്തുവെന്നും വീട്ടിൽ പോകാൻ ആ​ഗ്രഹിക്കുന്നുവെന്നും പലപ്പോഴായി റോൺസൺ പറഞ്ഞിട്ടുണ്ട്.

  പിന്നീട് ​ഗെയിമിലേക്ക് കയറിശേഷം നൂറ് ദിവസം തികയ്ക്കാനുള്ള താൽപര്യത്തിലാണ് താരം. ബാലതാരമായി ശ്രദ്ധ നേടിയ നീരജയെയാണ് റോൺസൺ വിവാഹം ചെയ്‍തത്. ഡോക്ടറാണ് നീരജ.

  മുമ്പേ പറക്കുന്ന പക്ഷികൾ, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ. റോൺസണിന്റെ വിവാഹം കഴിഞ്ഞിട്ട് വളരെ കുറച്ച് നാളുകൾ മാത്രമെ ആയിട്ടുള്ളൂ.

  ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ ഓർത്ത ആകുലപ്പെട്ടിരിക്കുന്ന റോൺസണിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഭാര്യയ്ക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ല വീട്ടിൽ ഉള്ളതെന്നും അതേകുറിച്ച് ഓർത്ത് ടെൻഷനുണ്ടെന്നുമാണ് റോൺസൺ വിനയിയോട് പറയുന്നത്.

  'വീട്ടിലെ കാര്യങ്ങളെല്ലാം സുഖമമായി മുന്നോട്ട് പോകുന്നുവെന്ന് ഭാര്യ പറഞ്ഞുവെന്നാണ് ബി​ഗ് ബോസ് ടീം മുമ്പ് പറഞ്ഞത്. ഞാൻ ടെൻ‌ഷൻ അടിക്കേണ്ടെന്ന് കരുതി പറയാത്തതാണോയെന്ന് ഒരു ചിന്തയുണ്ട് എനിക്ക്.'

  'കാര്യങ്ങൾ കോംപ്ലിക്കേറ്റഡാണെന്ന് വിവരം കിട്ടിയാൽ ഞാൻ വാക്ക് ഔട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്' റോൺസൺ വിനയിയോട് പറഞ്ഞു. പലർക്കും ഹൗസിലെ റോൺസണിന്റെ പെരുമാറ്റത്തോട് യോജിപ്പില്ല.

  പലപ്പോഴും കുത്തിതിരിപ്പും നിലപാടില്ലായ്മയും റോൺസൺ പ്രകടിപ്പിക്കുന്നുവെന്നണ് ഹൗസിലുള്ളവരുടെ പരാതി. ലക്ഷ്മിപ്രിയ, ബ്ലെസ്ലി, ദിൽഷ തുടങ്ങിയവർ റോൺസണിനോട് തന്നെ ഇതേ കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  ഹൗസിൽ കയറിയ ആദ്യത്തെ ആഴ്ചകളിൽ നവീനായിരുന്നു റോൺസണിന്റെ ചങ്ങാതി. നവീൻ പോയതോടെ ജാസ്മിനും നിമിഷയ്ക്കുമൊപ്പം ചേർന്നു റോൺസൺ.

  അവരും പോയതോടെ വിനയിയും റിയാസുമാണ് റോൺസണിന്റെ സുഹൃത്തുക്കൾ. റോൺസൺ അടുപ്പം സൂക്ഷിക്കുന്നവരായിരുന്നു വീട്ടിൽ‌ നേരത്തെ കൂടുതലായും ഉണ്ടായിരുന്നത്.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  അവർ ഉണ്ടായിരുന്നപ്പോൾ സ്വാ​ധീനം ചെലുത്തി നോമിനേഷനിൽ നിന്നും റോൺസൺ രക്ഷപ്പെടുമായിരുന്നു. സുഹൃത്തുക്കൾ‌ കൊഴി‍ഞ്ഞ് പോകാൻ തുടങ്ങിയതോടെ റോൺസൺ നോമിനേഷനിലും വരാൻ തുടങ്ങി.

  ഇത്തവണത്തെ നോമിനേഷനിലും റോൺസണുണ്ട്. തന്റെ പേരും നോമിനേറ്റ് ചെയ്തുവെന്നതിന്റെ പേരിൽ പത്താം ആഴ്ചയിൽ ദിൽഷയോട് പിണങ്ങുകയും ചെയ്തിരുന്നു.

  റോൺസണിനെപ്പോലുള്ള മത്സരാർഥികൾ വീട്ടിൽ കടിച്ച് തൂങ്ങി നിൽക്കുന്നതിനാലാണ് നിമിഷയെപ്പോലുള്ള മികച്ച മത്സരാർഥികൾ പുറത്തായതെന്നും ബി​ഗ് ബോസ് പ്രേക്ഷകർ പലപ്പോഴായി പറഞ്ഞിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: ronson says he will walk out from this show if things get complicated
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X