റൊൺസന്റെ ഗെയിം പ്ലാൻ ഉഗ്രൻ; മിണ്ടാതിരിക്കുന്നതിന്റെ കാരണം മനസിലായെന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസൺ 4ൽ ഇപ്പോൾ ഗ്രാൻഡ് ഫിനാലെയിലേക്ക് കടക്കാനുള്ള 'ടിക്കറ്റ് റ്റു ഫിനാലെ' നടക്കുകയാണ്. ശക്തമായ മത്സരമാണ് ഓരോരുത്തരും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

എങ്ങിനെയും നൂറുദിവസം തികച്ച് ബിഗ് ബോസ് വീട്ടിൽ ഫിനാലെയിൽ എത്തുക എന്ന ലക്ഷ്യമാണ് ഓരോ മത്സരാർഥികൾക്കും ഉള്ളത്. ഇതിനായി ഓരോരുത്തരും കഠിനപരിശ്രമം നടത്തുന്ന കാഴ്ചയാണ് ഇപ്പോൾ നമുക്ക് ബിഗ് ബോസ് വീട്ടിൽ കാണാൻ സാധിക്കുന്നത്.

ഷോയിൽ മത്സരാർഥികൾ തമ്മിലുള്ള പോരാട്ടം കടുത്തുകൊണ്ടിരിക്കുകയാണ് ടാസ്ക്കുകളിൽ മാത്രമല്ല വാക്കുകളിലും എതിരാളിയെ ഏതു വിധേനെയും തളർത്തുക എന്ന ചിന്ത മാത്രമാണ് ഇപ്പോൾ വീട്ടിലെ മത്സരാർത്ഥികൾക്ക് ഓരോരുത്തർക്കും ഉള്ളത്. അതിനായി അവർ ഏതു തരത്തിലുള്ള ഗെയിം പ്ലാനും ഉപയോഗിക്കും.

റൊൺസന്റെ ഈ ഒഴുക്കിനൊത്ത് നീങ്ങുന്ന മനോഭാവം ഗെയിം പ്ലാൻ

ബിഗ് ബോസ് വീട്ടിൽ സൈഫ് ഗെയിം കളിച്ച് അവസാനഘട്ടം വരെ എത്തി നിൽക്കുന്ന മൂന്ന് മത്സരാർഥികളാണ് റൊൺസൺ, സൂരജ്, ധന്യ, എന്നിവർ. ഇവരിൽ റൊൺസനും ധന്യയും ഇപ്പോൾ തങ്ങളുടെ കഴിവിന്റെ പരമാവധി ഗെയിമിലേക്ക് നൽകുന്നുണ്ട്. വീക്കിലി ടാസ്ക്കിലെ കഴിഞ്ഞ ഗെയിമുകളിൽ ഇവരുടെ രണ്ടുപേരുടെയും പ്രകടനങ്ങൾ ഗംഭീരമായിരുന്നു.

റൊൺസന്റെ ഈ ഒഴുക്കിനൊത്ത് നീങ്ങുന്ന മനോഭാവം ഗെയിം പ്ലാൻ ആണോയെന്ന് പല പ്രേക്ഷകർക്കും സംശയം ഉണ്ടായിരുന്നു. ഇപ്പോൾ താരം തന്നെ തന്റെ ഗെയിം പ്ലാൻ സൂരജിനോട് തുറന്ന് പറയുകയാണ്.


" ബുദ്ധി എന്നൊരു സാധനം കൂടി ഉണ്ട് ഈ ഗെയിമിന് പിന്നിൽ. അപ്പൊ നമ്മൾ കാൽകുലേറ്റ് ചെയ്തുകൊണ്ടിരിക്കേണ്ടിവരും." റോൻസോൺ പറഞ്ഞു.

റിയാസ്  ഈ ആഴ്ച പുറത്ത് പോവുകയാണെങ്കിൽ എന്താ കാരണം എന്ന്  ഊഹിച്ച് അറിയാൻ പറ്റും

സുചിത്ര വീട്ടിൽ നിന്നും പോയ സമയത്ത് സൂരജ് ക്യാപ്റ്റൻ ആയിരുന്നു അതുകൊണ്ട് തന്നെ അഖിൽ ഒറ്റക്ക് ആവുകയും ആക്റ്റീവ് അല്ലാതെ ഇരിക്കുകയും ചെയ്തുവെന്ന് സൂരജ് പറഞ്ഞു. അതുകൊണ്ടായിരിക്കാം അഖിൽ പുറത്ത് പോയത് എന്ന അർത്ഥത്തിലാണ് സൂരജ് സംസാരിച്ചത്.

ഇതിനു ഒരു മറുപടിയും റോൻസോൺ നൽകി. അഖിൽ ആഖിറവായി നിന്നെങ്കിലും പുറത്തായതുകൊണ്ട് അതിൽ കാര്യമില്ലെന്ന് റോൺസൻ പറയുന്നു. " റിയാസ് ഇപ്പൊ ഈ ആഴ്ച പുറത്ത് പോവുകയാണെങ്കിൽ എന്താ കാരണം എന്ന് എനിക്ക് ഊഹിച്ച് അറിയാൻ പറ്റും. കാരണം ഇവൻ എന്തൊക്കെയാ ഇവിടെ കാണിക്കുന്നതെന്ന് എനിക്ക് അറിയാം.

എവിടെയൊക്കെയാണ് തെറ്റ് പറ്റുന്നതെന്ന് നമുക്ക് അറിയാൻ പറ്റും

ഇവന്റെ ഭാഗത്ത് എവിടെയൊക്കെയാണ് തെറ്റ് പറ്റുന്നതെന്ന് നമുക്ക് അറിയാൻ പറ്റും. ഇവാൻ എന്തൊക്കെ നല്ല കാര്യങ്ങൾ പറയുന്നു എന്ന് അറിയാൻ പറ്റും.

അതൊക്കെ ഒരു ശതമാന കണക്കിൽ കൂട്ടണം. ഇതൊക്കെ കണക്ക് കൂട്ടിയാൽ എനിക്ക് ഒരു ചെറിയ ഐഡിയ കിട്ടും എന്തൊക്കെ ചെയ്‌താൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടില്ല എന്ന് " റൊൺസൺ സൂരജിനോട് പറഞ്ഞു.

പ്രത്യേക വ്യക്തിയെ വെറുപ്പിച്ചാലും പ്രേക്ഷകർക്ക് ഇഷ്ട്ടപെടില്ല

ബിഗ് ബോസ് വീട്ടിൽ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെ വെറുപ്പിച്ചാലും പ്രേക്ഷകർക്ക് ഇഷ്ട്ടപെടില്ലെന്ന് റൊൺസൺ പറയുന്നു. പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടം ഉള്ള ആളെ വെറുപ്പിക്കാതിരിക്കാൻ ശ്രമിക്കണം.

പിന്നെ വേറൊരു കാര്യം കൂടി ഉണ്ട് ഒരു കൂട്ടം പ്രേക്ഷകർക്ക് ഇഷ്ട്ടം ഉള്ള ആളെ ആയിരിക്കില്ല മറ്റൊരു കൂട്ടത്തിന് ഇഷ്ടപ്പെടുന്നത്. പ്രേക്ഷകർ രണ്ട് തരത്തിൽ ഉണ്ട്. ഒന്ന് തഗ്ഗ് പ്രേക്ഷകർ ഉണ്ട് ഒന്ന് നല്ല പ്രേക്ഷകർ ഉണ്ട്. റോൻസോൺ പറഞ്ഞു.

അഖിൽ പുറത്ത് പോയശേഷം സൂരജ് ഇപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവാക്കുന്നത് റൊൺസനുമായി ആണ്. ഇത്തവണത്തെ എവിക്ഷൻ ലിസ്റ്റിൽ റൊൺസൺ, ധന്യ, വിനയ് മാധവ് എന്നിവരാണ് ഉള്ളത്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X