' ഇത് ഭയങ്കര വൃത്തിയായി പോയി '; കുറ്റം പറഞ്ഞ ലക്ഷ്മി പ്രിയയ്ക്ക് ഉഗ്രന്‍ മറുപടിയുമായി റോണ്‍സണ്‍...

ദിവസങ്ങള്‍ കഴിയുന്തോറും ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ദിനംപ്രതി നാടകീയ രംഗങ്ങളാണ് വീട്ടില്‍ അരങ്ങേറുന്നത്. ഷോ ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മാത്സരാര്‍ത്ഥികള്‍ ഗെയിമിന്റെ ട്രാക്കിലാവുകയായിരുന്നു. ബിഗ് ബോസിനെ ഒരു മത്സരമായി കണ്ട് 100 ദിവസം വീടിനുള്ളില്‍ നില്‍ക്കണമെന്നുള്ള ആഗ്രഹത്തോടെയാണ് എല്ലാവരും ഹൗസില്‍ എത്തിയിരിക്കുന്നത്.

ചെറിയ കാര്യങ്ങള്‍ പോലും ബിഗ് ബോസ് ഹൗസില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അടുക്കള പ്രശ്‌നമാണ് ബിബി ഹൗസില്‍ ഇപ്പോള്‍ പുകയുന്നത്. കഴിഞ്ഞ ദിവസം ശാലിനിയുടെ പേരില്‍ ഹൗസില്‍ വലിയ പ്രശ്‌നം നടന്നിരുന്നു. ശാലിനിയെ ഒറ്റപ്പെടുത്തുന്നു എന്ന് ആരോപിച്ച ലക്ഷമിപ്രിയ രംഗത്ത് എത്തിയിരുന്നു. ഇതിന്റെ പേരില്‍ ഹൗസില്‍ വലിയ പ്രശ്നം നടക്കുകയും ചെയ്തു. കുടുംബാംഗങ്ങള്‍ വീട്ടിലെ പണി കൃത്യമായി എടുക്കുന്നില്ല എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ വാദം. എല്ലാവരേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലക്ഷ്മിയ്ക്ക് ഉഗ്രന്‍ മറുപടി കൊടുത്തിരിക്കുകയാണ് റോണ്‍സണ്‍.

ലക്ഷ്മി പ്രിയ

ലക്ഷ്മി പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ...''ഇന്നലെത്തെയോ ഇന്നത്തെയോ കാര്യമല്ല. കുറേ ദിവസങ്ങളായുള്ള കാര്യമാണ് ഞാന്‍ പറഞ്ഞത്. ക്ലിനിങ്ങും കുക്കിങ്ങും ഒന്നുമല്ല. ആ പെണ്ണിന്റെ കണ്ണ് നീര് കണ്ടിട്ട് ഇനി ഒരു കാര്യത്തിലും ലക്ഷ്മി പ്രിയ വാ തുറക്കത്തില്ല. അവള് കരഞ്ഞാ കരയട്ടെ... ഇതിപ്പോ എത്രാമത്തെ പ്രവശ്യമായി. നമ്മളെ അങ്ങ് ഒറ്റ് കൊടുക്കാണ്. നൈസായിട്ട്... ഇവള് ഇതെല്ലാം ഇങ്ങനെ കാണിച്ചിട്ടാണ് സുചിത്രേ കരയുന്നത്''. ലക്ഷ്മി പ്രിയ പറയുന്നു. അടുക്കളയില്‍ നിന്നു കൊണ്ടാണ് സംസാരം നടക്കുന്നത്.

   റോണ്‍സണ്ണിന്റെ  മറുപടി

ലക്ഷമിയുടെ സംസാരം നടക്കുമ്പോഴാണ് സ്റ്റൗ ഉയര്‍ത്തി കാണിച്ച് കൊണ്ട് ഉഗ്രന്‍ മറുപടി നടിയ്ക്ക് റോണ്‍സണ്‍ നല്‍കിയത്.'ഇത് ഭയങ്കര വൃത്തിയായി പോയി ..' എന്നായിരുന്നു സ്റ്റൗ ഉയര്‍ത്തിയതിന് ശേഷം നടന്‍ പറഞ്ഞത്. അതിന്റെ അടിയിലെ അവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ 'തൊഴികെ ബാക്കിയെല്ലാം ഞാന്‍ തന്നെയാണ് ചെയ്തതെന്ന' ലക്ഷ്മി പ്രിയ പറഞ്ഞു. അവിടെ കൂടി നിന്നവര്‍ എല്ലാവരും ഒരു
ഒരു ചിരിയോടെയാണ് അത് കേട്ടത്. എന്നാല്‍ ഇതിലും അവസാനിപ്പിക്കാനും ലക്ഷ്മി തയ്യാറായിരുന്നില്ല. വീണ്ടും വിമര്‍ശനം തുടരുകയായിരുന്നു.' എന്തോന്നാടേയ് ഇത്... ഒരു പുല്ലും ചെയ്യത്തും ഇല്ല. എന്ത് ചെയ്താലും പകുതിയല്ലാതെ ഫുള്‍ ചെയ്ത് തന്നിട്ടുണ്ടോ... എരിതീയില്‍ എണ്ണ ഒഴിച്ച് പോലും. എന്റെ വായിക്കാത്ത് നിന്ന് വല്ലോം വരും.. ഇവളൊന്നും എനിക്കൊന്നും ഒന്നും അല്ലാത്തോണ്ടാണ് പ്രതികരിക്കാത്തത്. നാശം...' ലക്ഷ്മി പ്രിയ കലി തുള്ളി വിറയ്ക്കുകയായിരുന്നു.

ശാലിനിയുടെ കരച്ചില്‍

ശാലിനിയുടെ കരച്ചില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ലക്ഷ്മി പ്രിയയാണ് ദില്‍ഷയോട് ഇക്കാര്യം പറയുന്നത്. കിച്ചണില്‍ ആകെ സങ്കടപ്പെട്ട് നിന്ന ശാലിനിയോട് എന്താണ് മോളേ പ്രശ്‌നമെന്ന് താന്‍ ചോദിച്ചിരുന്നു. വീട് വിട്ട നിന്നതിന്റെ പ്രശ്‌നവും പിന്നെ ആരും അടുക്കളയില്‍ സഹായിക്കാനുണ്ടായില്ലെന്നും പറഞ്ഞ് കൊണ്ട് ശാലിനി തന്റെ മുന്നില്‍ കരയുകയായിരുന്നു'എന്നാണ് ലക്ഷ്മി പ്രിയ ദില്‍ഷോട് പറഞ്ഞത്. അവളെ സഹായിക്കാന്‍ വേണ്ടി താന്‍ കിച്ചണ്‍ ഡ്യൂട്ടിയിലേയ്ക്ക് മാറുന്നതായും ലക്ഷ്മി ദില്‍ഷയോട് പറഞ്ഞു. പിന്നീട് ഇതിന്റെ പേരില്‍ ഹൗസില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ രണ്ട് ചേരിയിലേയ്ക്ക് മാറുകയായിരുന്നു. ലക്ഷ്മി പ്രിയയ്‌ക്കെതിരെ ഡെയ്‌സിയും ജാസമിനും രംഗത്ത് എത്തിയിരുന്നു.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
  അടുക്കളയിലെ അങ്കം

അടുക്കളയില്‍ ലക്ഷ്മി പ്രിയയും ശാലിനിയും തമ്മിലുള്ള സംഭാഷണം മാത്രം ബിഗ് ബോസ് കാണിച്ചില്ലെങ്കിലും അതിനെ തുടര്‍ന്നുണ്ടായ അങ്കം ബിഗ് ബോസ് വിശദമായി തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. ഏറ്റവും ഒടുവില്‍ എവിക്ഷനില്‍ പോലും ഈ വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു. പല തെറ്റിധാരണയും ഈ വഷയത്തോടെ മാറുകയായിരുന്നു. ഇത്തവണത്തെ എവിക്ഷനില്‍ ലക്ഷ്മി പ്രിയയും ശാലിനിയും ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത് ലക്ഷ്മിയ്ക്കാണ്. ശാലിനിയ്ക്കും ലക്ഷ്മിപ്രിയയ്ക്കുമൊപ്പം ഡെയ്‌സി, നവീന്‍, അഖില്‍.,ജാസ്മിന്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. അടുക്കള പ്രശ്്‌നം ബിഗ് ബോസ് ഹൗസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X