ആലിംഗനം ചെയ്യുമ്പോള്‍ നെഞ്ചിലാണ് സ്ത്രീയുടെ തല വരാനുള്ളത്, അഖിലിന് ഉപദേശവുമായി റോണ്‍സണ്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം പതിപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ പ്രേക്ഷകരുടെ ഇടയില്‍ ബിഗ് ബോസിന് കാഴ്ചക്കാരുണ്ടായിരുന്നു. ഹിന്ദി, തമിഴ് പതിപ്പുകള്‍ കേരളീയരുടെ ഇടയിലും ചര്‍ച്ചയായിരുന്നു. അതിനാല്‍ തന്നെ 2018ല്‍ മലയാളം പതിപ്പ് തുടങ്ങിയപ്പോള്‍ ഷോയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പെട്ടെന്ന് പരിപാടിയെ ഉള്‍ക്കൊള്ളാനും കഴിഞ്ഞു. ഇപ്പോള്‍ നലാം സീസണാണ് നടക്കുന്നത്. പോയ സീസണുകളെക്കാളും കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 അഞ്ചാം ആഴ്ചയിലേയ്ക്ക് പ്രവേശിക്കുകയാണ്. ദിവസങ്ങള്‍ കുറയുന്തോറും മത്സരവും കടുക്കുകയാണ്. ബുദ്ധിയും ശക്തയും ഒരുപോലെ ഉപയോഗിക്കുന്ന ഗെയിമും ടാസ്‌ക്കുകളുമാണ് ഇത്തവണ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇതിനെ ഗെയിം സ്പിരിറ്റില്‍ എടുത്ത് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുയാണ് ഇവർ. മികച്ച പ്രകടനമാണ് ഓരോരുത്തരും കാഴ്ച വയ്ക്കുന്നത്.

ബിഗ് ബോസ് ഗെയിം എന്താണെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കി കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ എത്തിയത്. ഇതിനോടകം തന്നെ തങ്ങളുടെ ഗെയിമും ആരംഭിച്ചിട്ടുണ്ട്. വ്യക്തി ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കാതെ മത്സരത്തെ അതിന്റേതായ സ്പിരിറ്റിലെടുത്ത് മുന്നോട്ട് പോവുകയാണ്. തങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഷോയില്‍ നില്‍ക്കാനുള്ള പഠിച്ച പണിയും പയറ്റുകയാണ് ഇവര്‍. 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ് മത്സരാര്‍ത്ഥികളുടെ അത്യന്തികമായ ലക്ഷ്യം.

ബിഗ് ബോസ് ഹൗസില്‍ വഴക്കും പ്രശ്‌നങ്ങളും മാത്രമല്ല ചില രസകരമായ നിമിഷങ്ങളും വീണു കിട്ടാറുണ്ട്. ഇപ്പോഴിത തന്റെ ഭാവി വധു സങ്കല്‍പ്പത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് കുട്ടി അഖില്‍ . ധന്യ, സുചിത്ര, റോണ്‍സണ്‍, അപര്‍ണ്ണ, സൂരജ് , ബ്ലെസ്ലി, ദില്‍ഷ എന്നിവരോടാണ് തന്റെ മനസ് തുറന്നത്. അഖിലിന്റെ സങ്കല്‍പം കേട്ടതിന് ശേഷം റോണ്‍സണ്‍ഒരു ഉപദേശവും നല്‍കുന്നുണ്ട്. നിറം തനിക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞു കൊണ്ടാണ് തന്റെ ഡ്രീം ഗേളിനെ കുറിച്ച് പറയുന്നത്.

'ഷോള്‍ഡറിന്റേ അത്രയും ഉയരം വേണമെന്നാണ് അഖില്‍ പറയുന്നത്. അതിന്റെ കാരണം മറ്റുള്ളവര്‍ ചോദിക്കുന്നുണ്ട്. അത് തന്റെ ഇഷ്ടമാണെന്ന് പറഞ്ഞ് കൊണ്ട് അടുത്ത സങ്കല്‍പം പറയുകയാണ്. ബിഗ് ബോസ് ഹൌസിലെ സ്ത്രീകളെ മാതൃകയാക്കി കൊണ്ടാണ് തന്റെ സങ്കല്‍പം വെളിപ്പെടുത്തുന്നത്.

അഖിലിന്റെ വാക്കുകള്‍ ഇങ്ങനെ...'സുചിത്രയുടേത് പോലെയുള്ള വലിയ കണ്ണുകളും അത്രയും മുടിയും വേണം. ചെറിയ ചുണ്ടുകളാണ് ഇഷ്ടം. പാട്ടു പാടുന്ന പെണ്‍കുട്ടികളെ ഇഷ്ടമാണെന്നും' അഖില്‍ സങ്കല്‍പം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. പരിചയപ്പെട്ട് ആറ് മാസം കഴിഞ്ഞിട്ട് മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും' കൂട്ടിച്ചേർത്തു. പരസ്പരം മനസ്സിലാക്കാന്‍ വേണ്ടിയിട്ടാണ് ഈ ആറ് മാസത്തെ ഗ്യാപ്പെന്നാണ് അഖില്‍ പറയുന്നത്.

ഇത് കേട്ടിട്ട് അഖിലിന് ഒരു ഉപദേശവും റോണ്‍സണും ടീം കൊടുക്കുന്നുണ്ട്. ഉയരത്തിന്റെ കാര്യത്തെ കുറിച്ചാണ് ഇവര്‍ പറയുന്നത്. 'ഒരു സ്ത്രീയെ ഹഗ്ഗ് ചെയ്യുന്ന സമയത്ത് നെഞ്ചിലാണ് അവരുടെ തലഭാഗം വരാനുളളത്. അപ്പോഴാണ് അവർക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം തോന്നുക'. റോണ്‍സണിന്റേയും ടീമിന്റേയും ഉപദേശം കേട്ടിരിക്കുകയായിരുന്നു അഖില്‍ കുട്ടി.
Recommended Video

വീണ്ടും ഒരു വാരാന്ത്യം വന്നെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച അടുക്കളയായിരുന്നു പ്രശ്‌നമെങ്കില്‍ ഈ വാരം വീക്കിലി ടാസ്‌ക്കായിരുന്നു വീട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ടാസ്‌ക്കിനോട് അനുബന്ധിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഹൗസിനുള്ളില്‍ നടന്നിരുന്നു. 16 മത്സരാര്‍ത്ഥികളാണ് ഇപ്പോള്‍ ഹൗസിലുള്ളത്. ഡോക്ടര്‍ റോബിന്‍, സൂരജ്, അശ്വിന്‍, ബ്ലെസ്ലി എന്നിവരാണ് ഈ ആഴ്ച എവിക്ഷനില്‍ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications