'ദിൽഷ നോട്ടമിട്ടിരുന്ന നോമിനേഷൻ ഫ്രീ കാർഡ് ജാസ്മിനിൽ നിന്നും സ്വന്തമാക്കിയ സ്മാർട്ട് പ്ലയറാണ് റോൺസൺ'

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും വ്യത്യസ്തമായ ഒരു നോമിനേഷൻ പ്രക്രിയയാണ് തിങ്കളാഴ്ച നടന്നത്. നേരത്തെ മനസിൽ കണക്കുകൾ കൂട്ടിവെച്ചവർക്കെല്ലാം എട്ടിന്റെ പണിയാണ് ബി​ഗ് ബോസ് നൽകിയത്.

പതിവിൽ നിന്നും വിപരീതമായി രണ്ടുപേർ ഒരുമിച്ചാണ് നോമിനേഷനിൽ ഉൾപ്പെടേണ്ടവരുടെ പേരുകൾ പറയാനായി കൺഫഷൻ റൂമിൽ വന്നത്.

ശേഷം ​ഗ്രൂപ്പായി തിരിഞ്ഞിരിക്കുന്ന രണ്ടുപേരും സംവദിച്ചും ചർച്ച ചെയ്തുമാണ് തങ്ങളിൽ ആരുടെ പേരാണ് നോമിനേഷനിൽ ഉൾപ്പെടുത്തേണ്ടതെന്ന് ബി​ഗ് ബോസിനെ അറിയിച്ചത്.

പരസ്പരം ചർച്ച ചെയ്തിട്ടും തന്നിരിക്കുന്ന സമയ പരിധിക്കുള്ളിൽ തീരുമാനത്തിൽ എത്താൻ കഴിയാത്ത രണ്ടുപേരെയും ബി​ഗ് ബോസ് നോമിനേഷനിലേക്ക് ഉൾപ്പെടുത്തും. ദിൽഷ, റോബിൻ, ലക്ഷ്മിപ്രിയ, വിനയ് തുടങ്ങിയവരെല്ലാം തീരുമാനം എടുക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് നേരിട്ട് നോമിനേഷനിൽ എത്തിയത്.

നോമിനേഷൻ പ്രക്രിയയിൽ ഏറ്റവും രസകരമായിരുന്നത് ജാസ്മിൻ-റോൺസൺ ചർച്ചയായിരുന്നു. നിമിഷ പുറത്തായതിന് ശേഷം വീട്ടിൽ തുടരാൻ തീരെ താൽപര്യമില്ലാത്ത വ്യക്തിയാണ് ജാസ്മിൻ.

അതിനാൽ തന്ന നോമിനേഷൻ ചെയ്യാൻ കൺഫഷൻ റൂമിൽ കയറിയപ്പോൾ‌ മുതൽ തന്റെ പേര് പറഞ്ഞോളൂവെന്നാണ് ജാസ്മിൻ പറഞ്ഞുകൊണ്ടിരുന്നത്.

കരഞ്ഞ് കലങ്ങി ജാസ്മിൻ

എന്നാൽ ജാസ്മിനോടുള്ള സൗഹൃദത്തിന്റെ പേരിൽ അത് ചെയ്യാൻ റോൺസണും മടിച്ചു. അവസാനം ഇരുവരും ചർച്ച ചെയ്തപ്പോൾ നോമിനേഷൻ ഫ്രീ കാർഡ് ഉപയോ​ഗിക്കാമെന്ന തീരുമാനത്തിലേക്ക് എത്തി.

അങ്ങനെ ജാസ്മിൻ‌ റോൺസണിന്റെ പേര് നോമിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തി. ശേഷം പുറത്തിറങ്ങിയപ്പോൾ ബി​ഗ് ബോസിന്റെ സമ്മതത്തോടെ ജാസ്മിൻ‌ തനിക്ക് സമ്മാനമായി ലഭിച്ച നോമിനേഷൻ ഫ്രീ കാർഡ് റോൺസണിന് നൽകി നോമിനേഷൻ പട്ടികയിൽ നിന്നും മുക്തനാക്കി.

അതേസമയം കൺഫഷൻ റൂമിലിരുന്ന് ചർച്ച ചെയ്യുമ്പോഴെല്ലാം ജാസ്മിൻ കരയുന്നുണ്ടായിരുന്നു. നിമിഷ പുറത്തായതാണ് ജാസ്മിനെ തളർത്തിയത്.

നോമിനേഷൻ പട്ടികയിൽ റോൺസൺ

അപ്രതീക്ഷിതമായിരുന്നു നിമിഷയുടെ പുറത്താകൽ. നന്നായി കളിക്കുന്ന മത്സരാർഥിയായതിനാൽ ഒരിക്കലും നിമിഷ പുറത്താകില്ലെന്നാണ് ജാസ്മിൻ കരുതിയിരുന്നത്. നിമിഷ പുറത്തായി എന്ന് പ്രഖ്യാപിച്ചതും ജാസ്മിനായിരുന്നു.

നിമിഷ പോയതിന് ശേഷം ഷോ ജയിക്കണം എന്നതിനേക്കാൾ വീട്ടിൽ നിന്നും പുറത്താകണമെ‌ന്നാണ് ജാസ്മിൻ ആ​ഗ്രഹിക്കുന്നത്. അതേസമയം ജാസ്മിന്റെ നോമിനേഷൻ ഫ്രീ കാർഡ് റോൺസൺ സ്മാർ‍ഡട്ട് പ്ലേയിലൂടെ തട്ടിയെടുത്തുവെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.

റോൺസണിന്റെ സ്മാർട്ട് മൂവിനെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു. ഇന്നത്തോടെ റോൺസൺ തെളിയിച്ചു താനൊരു സ്മാർട്ട് ​ഗെയിമറാണെന്ന്.

നോമിനേഷൻ ഫ്രീ കാർഡ്

'സാധാരണ പ്രേക്ഷകന്റെ കണ്ണിൽ നന്മയുള്ള മനുഷ്യനെന്ന ഇമേജാണെങ്കിലും റോൺസൺ ജാസ്മിന്റെ മനസിൽ ഇടംനേടി അവളെ കൊണ്ട് തന്നെ ഫ്രീ കാർഡ് തനിക്ക് തരാനുള്ള തീരുമാനം റോൺസൺ എടുപ്പിച്ചു.'

'മൊത്തത്തിൽ നോക്കിയാൽ റോൺസണിന് ലാഭമാണ്. ഭാവിയിൽ ദിൽഷയ്ക്കോ റിയാസിനോ അല്ലെങ്കിൽ സ്വന്തം ആവശ്യത്തിന് വേണ്ടിയോ ജാസ്മിൻ ഉപയോ​ഗിക്കുമായിരുന്ന നോമിനേഷൻ ഫ്രീ കാർഡാണ് തല്ലും വഴക്കുമൊന്നുമില്ലാതെ റോൺസൺ നൈസായി മേടിച്ച് എടുത്തത്.'

'ജാസ്മിൻ വീട്ടിൽ‌ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരിൽ ഒരാളാണ് ദിൽഷ. റോൺസൺ അത് നേടിയെടുത്തില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഇനിയൊരു സാഹചര്യത്തിൽ ദിൽ‌ഷയ്ക്ക് ജാസ്മിൻ കൊടുക്കുമായിരുന്നുവെന്നും' പ്രേക്ഷകർ കുറിപ്പുകളിലൂടെ പറയുന്നുണ്ട്.

ബ്ലസ്ലി ചെയ്ത ചതി

അതേസമയം ഇത്ര സുന്ദരമായൊരു അവസരം കിട്ടിയിട്ടും സുചിത്രയെ നോമിനേഷനിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയ ബ്ലസ്ലിയെ ബി​ഗ് ബോസ് പ്രേക്ഷകർ വിമർശിക്കുന്നുണ്ട്.

സുചിത്രയോട് തർക്കിച്ച് നിന്ന് സ്വന്തം ഭാ​ഗത്തെ ന്യായം തെളിയിക്കാൻ ബ്ലസ്ലിക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല സുചിത്ര ത‌ന്നെ കുറിച്ച് പറഞ്ഞ നെ​ഗറ്റീവുകൾ ബ്ലസ്ലി അം​ഗീകരിച്ച് കൊടുത്തതും പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X