For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '95 ദിവസങ്ങൾക്ക് ശേഷം ഞാനെന്റെ ക്വീനിനെ കണ്ടു'; മുംബൈ എയർപോട്ടിൽ ഭാര്യയെ സ്വീകരിക്കാനെത്തി റോൺ‌സൺ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ നിന്നും ഒരാൾ കൂടി പുറത്തായിരിക്കുകയാണ്. നടൻ റോൺസൺ വിൻസെന്റാണ് പുറത്തായിരിക്കുന്നത്. അപ്രതീക്ഷിതമായ എവിക്ഷനായിരുന്നു റോൺസണിന്റേത്.

  വീട്ടിലുള്ളവരും റോൺസൺ പുറത്താകുമെന്ന് കരുതിയിരുന്നില്ല. കാരണം പലതവണ എവിക്ഷനിൽ വന്നിട്ടും റോൺസൺ സേഫായിരുന്നു. കൂടാതെ വീട്ടിൽ വലിയ പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാതെ മുന്നോട്ട് പോയിരുന്നതും റോൺസണായിരുന്നു.

  ഹൗസിൽ‌ വന്നപ്പോൾ മുതൽ വീട്ടിൽ പോകണമെന്ന ആ​ഗ്രഹം പലപ്പോഴും റോൺസൺ‌ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല വിജയിക്കണമെന്ന് ഒരിക്കൽ പോലും റോൺസൺ പറ‍ഞ്ഞിരുന്നുമില്ല.

  Also Read: 'ഹൗസിൽ കണ്ട റോൺസണിനെ ഇനി പുറത്ത് കാണാൻ സാധിക്കില്ല, എനിക്കൊരു നിലപാടുണ്ടായിരുന്നു'; റോൺസൺ

  ഭാര്യയെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും ഇടയ്ക്കിടെ റോൺസൺ പറയാറുണ്ടായിരുന്നു. മത്സരത്തിൽ നിന്നും പുറത്തായെങ്കിലും റോൺസൺ തിരികെ വീട്ടിലേക്ക് പോയിട്ടില്ല. മുംബൈയിൽ തന്നെയാണുള്ളത്. ​ഗ്രാന്റ് ഫിനാലെ കഴിഞ്ഞ ശേഷമെ തിരികെ വീട്ടിലേക്ക് മടങ്ങു.

  അതിന് മുമ്പ് ഹൗസിൽ നിന്നും പുറത്തായ മത്സരാർഥികളെല്ലാം ഒരിക്കൽ കൂടി ഈ ആഴ്ച തീരുംമുമ്പ് വീട്ടിലേക്ക് ഫൈനലിസ്റ്റുകളായ മത്സരാർഥികൾക്കൊപ്പം താമസിക്കാൻ ഒരിക്കൽ കൂടി എത്തും.

  Also Read: ഇനി റോബിനെ ബി​ഗ് സ്ക്രീനിൽ കാണാം, ചിത്രം പ്രഖ്യാപിച്ച് സാക്ഷാൽ മോഹൻലാൽ ഒപ്പം ആശംസകളും!

  ഹൗസിന് പുറത്തിറങ്ങിയ റോൺസൺ സോഷ്യൽമീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ്. നാട്ടിലേക്ക് ഇപ്പോൾ പോകാൻ പറ്റാത്തതിനാൽ ഭാര്യ നീരജ റോൺസണിനെ കാണാൻ മുംബൈയിൽ വന്നിരിക്കുകയാണ്.

  ഭാര്യയെ കൂട്ടാൻ മുംബൈ വിമാനത്താവളത്തിൽ പോയതിന്റേതും ഭാര്യയെ സ്വീകരിച്ചതിന്റേയും വീഡിയോകൾ‌ റോൺസൺ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

  തൊണ്ണൂറ്റിയഞ്ച് ദിവസങ്ങൾക്ക് ശേഷം കാണുന്നതിനാൽ വലിയ ത്രില്ലിലായിരുന്നു റോൺസണും. തൊണ്ണൂറ്റിയഞ്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ എന്റെ ക്വീനിനെ കാണുന്നുവെന്നാണ് വീഡിയോയിൽ റോൺസൺ പറയുന്നത്. ഇരുവരുടേയും നാളുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ച കണ്ടിരിക്കാൻ തന്നെ മനോഹരമായിരുന്നുവെന്നാണ് പ്രേക്ഷകരും വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. ‌

  ബാലതാരമായി മലയാളത്തിൽ തിളങ്ങിയ നീരജയാണ് റോൺസണിന്റെ ഭാര്യ. 2020ൽ ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

  മുമ്പേ പറക്കുന്ന പക്ഷികൾ, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ. നീരജ ഇപ്പോൾ ഡോക്ടറാണ്. ഹിന്ദു-ക്രിസ്ത്യൻ രീതികളിലായാണ് വിവാഹം നടത്തിയത്.

  റോൺസന്റെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. മോഡലിങിൽ നിന്നുമാണ് റോൺസൺ അഭിനയ രംഗത്തേക്കെത്തിയത്. സീരിയലിൽ സജീവമാവുന്നതിന് മുമ്പ് തെലുങ്ക് സിനിമകളിൽ അഭിനയിച്ചിരുന്നുവെന്നായിരുന്നു റോൺസൺ പറഞ്ഞത്. ‌‌

  പാരമ്പര്യമായി കല പകർന്ന് കിട്ടിയതാണ് തനിക്കെന്ന് റോൺസൺ പറഞ്ഞിട്ടുണ്ട്. സിനിമാ ഇൻഡസ്ട്രിയോട് തീരെ താൽപര്യമില്ലാതിരുന്നയാളാണ് റോൺസൺ. ഇതിലേക്ക് വരണമെന്നും ആഗ്രഹിച്ചിരുന്നില്ല.

  ഐടിയായിരുന്നു തൊഴിൽ മേഖല. അതിൽ ജോലി ചെയ്ത് അങ്ങനെ പോവുകയായിരുന്നു. വിൻസെന്റ് മാഷിന്റെ കുടുബത്തിലുള്ളവരെല്ലാം സിനിമയിലാണ് എന്ന കാര്യം താരത്തിന്റെ അച്ഛനിങ്ങനെ സ്ട്രസ് ചെയ്ത് പറയുമായിരുന്നു. ഫാഷൻ മേഖല ഏറെയിഷ്ടമാണ് റോൺസണിന്. കൂടാതെ ബോഡി ബിൽഡിങിലും സജീവമാണ്.

  Recommended Video

  റോബിന്‍ രാധാകൃഷ്ണന്‍ സിനിമയില്‍ നായകന്‍, പുറത്ത് വിട്ടത് ലാലേട്ടന്‍ | *BiggBoss

  ഏറെ പ്രത്യേകതകളുള്ള മത്സരാർഥികളുമായാണ് ബി​ഗ് ബോസ് സീസൺ നാല് ആരംഭിച്ചത്. അക്കാര്യം ഷോ തുടങ്ങി രണ്ടാം ദിവസം മുതൽ പ്രേക്ഷകർക്ക് മനസിലായതാണ്. സംഭവ ബഹുലമായ പ്രശ്നങ്ങളും വാശികളും തർക്കങ്ങളുമൊക്കെയായി ബി​ഗ് ബോസ് സീസൺ നാല് മുന്നോട്ട് പോയി.

  ഇടയിൽ പ്രേക്ഷകരും മത്സരാർഥികളും അപ്രതീക്ഷിതമായാണ് റോബിന്റെയും ജാസ്മിന്റെയും പുറത്താകലിനെ നോക്കി കണ്ടത്. വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസ്, വിനയ് എന്നിവരാണ് ഇരുവരുടെയും പുറത്താകലിന് കാരണമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണവും നടന്നു.

  അപ്രതീക്ഷിതമായ പ്രശ്നങ്ങൾക്കൊടുവിൽ ബി​ഗ് ബോസിന്റെ ഈ സീസൺ അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. ആരാകും ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയി എന്നറിയാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Ronson Vincent met his wife neeraja after 95 days, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X