'ബ്ലെസ്‌ലി ബുദ്ധിമാനാണ്, നല്ല പ്ലാനിങ്ങും സോഷ്യല്‍ മീഡിയ സപ്പോര്‍ട്ടുമുണ്ട്; വിന്നറാകാന്‍ സാധ്യത': റോണ്‍സണ്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാനഘട്ടത്തിലാണ്. ഗ്രാന്റ് ഫിനാലെയിലേക്ക് എത്താന്‍ ഇനി ഏതാനും ദിവസങ്ങളേ അവശേഷിച്ചിട്ടുള്ളൂ. ഈയാഴ്ചത്തെ എവിക്ഷന്‍ പ്രക്രിയയിലൂടെ റോണ്‍സണ്‍ പുറത്തുപോയശേഷം ഇനി ആറു പേരാണ് ഹൗസിനുള്ളില്‍ ഉള്ളത്.

ഇതില്‍ നിന്നും ഒരാള്‍ കൂടി പോയശേഷമായിരിക്കും സ്വപ്‌നതുല്യമായ ഗ്രാന്റ് ഫിനാലെയിലേക്ക് എത്തുന്ന ഫൈനല്‍ ഫൈവ് ആരൊക്കെയെന്ന് പ്രേക്ഷകര്‍ക്ക് അറിയാന്‍ സാധിക്കൂ. അതേസമയം ദില്‍ഷ ആദ്യം തന്നെ ഫൈനല്‍ ഫൈവില്‍ ഇടം പിടിച്ചിട്ടുണ്ട്.

റോണ്‍സന്‍ പറയുന്നു

എവിക്ഷനിലൂടെ പുറത്തെത്തിയ റോണ്‍സണ്‍ 90 ദിവസത്തിന് മുകളില്‍ ഹൗസില്‍ നിന്നതിന്റെ കഥകള്‍ പറയുകയാണ് ഇപ്പോള്‍. ഷോയെക്കുറിച്ചും അവിടത്തെ അനുഭവങ്ങളെക്കുറിച്ചും മത്സരത്തിന്റെ സ്വഭാവത്തെക്കുറിച്ചും സംസാരിച്ച റോണ്‍സണ്‍ ഹൗസിനുള്ളിലെ മത്സരാര്‍ത്ഥിയായ ബ്ലെസ്‌ലിയെക്കുറിച്ച് പറയുന്ന വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

ബ്ലെസ്‌ലി വളരെ നല്ലൊരു ഗെയിമറാണെന്നും വളരെ നന്നായി പ്ലാന്‍ ചെയ്തിട്ടാണ് ഹൗസിനുള്ളില്‍ എത്തിയതെന്നും റോണ്‍സന്‍ പറയുന്നു. മാത്രമല്ല ബ്ലെസ്‌ലി ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറാകാന്‍ സാധ്യതയുണ്ടെന്നും റോണ്‍സന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബ്ലെസ്‌ലിയെക്കുറിച്ച്

റോണ്‍സന്റെ വാക്കുകളില്‍നിന്നും:' ബ്ലെസ്‌ലി എന്ന വ്യക്തി വളരെ ബുദ്ധിമാനാണ്. റോബിനെ പോലെ തന്നെ ഗെയിമിനെക്കുറിച്ച് നന്നായി മനസ്സിലാക്കിയ മത്സരാര്‍ത്ഥിയാണ് ബ്ലെസ്‌ലിയും. എങ്ങനെ നിന്നാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നതിനെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ട്.

മുന്‍പേ തന്നെ പ്ലാന്‍ ചെയ്ത ഒരുപാട് കാര്യങ്ങള്‍ ചെയ്ത് വെച്ചിട്ട് ബിഗ് ബോസിലേക്ക് വന്നയാളാണ് ബ്ലെസ്‌ലി. നല്ല രീതിയില്‍ ഹോംവര്‍ക്ക് ചെയ്തിട്ടുമുണ്ട്. മാത്രമല്ല, സോഷ്യല്‍ മീഡിയയുടെ വലിയ പിന്തുണയും ബ്ലെസ്‌ലിക്കുണ്ട്.

നല്ല ബോധ്യമുണ്ട്

ഏത് ട്രാക്ക് പിടിച്ചാല്‍, എങ്ങനെ നിന്നാല്‍ ഷോയില്‍ മുന്നോട്ടു പോകാന്‍ സാധിക്കും എന്നതിനെക്കുറിച്ച് ബ്ലെസ്‌ലിക്ക് നല്ല ധാരണയുണ്ട്. വളരെ ബ്രില്യന്റുമാണ്.

അതുകൊണ്ടാണ് ഇപ്പോഴും ഷോയില്‍നിന്ന് പുറത്തുപോകാതെ നില്‍ക്കുന്നത്. വേണമെങ്കില്‍ ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറാകാനും സാധ്യതയുള്ള പേരാണ് ബ്ലെസ്‌ലിയുടേത്." റോണ്‍സണ്‍ വ്യക്തമാക്കുന്നു.

Recommended Video

റോബിന്‍ രാധാകൃഷ്ണന്‍ സിനിമയില്‍ നായകന്‍, പുറത്ത് വിട്ടത് ലാലേട്ടന്‍ | *BiggBoss
ഇനി കുറച്ച് ദിവസങ്ങള്‍

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ ഇനി ആറ് മത്സരാര്‍ത്ഥികളേ അവശേഷിക്കുന്നുള്ളൂ. ബ്ലെസ്‌ലി, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ, ദില്‍ഷ, സൂരജ്, റിയാസ് സലീം എന്നിവരാണ് ഇനി മത്സരത്തില്‍ അവശേഷിക്കുന്നത്. ഇതില്‍ നിന്നും ഫൈനലില്‍ എത്തും മുമ്പ് ഒരാള്‍ കൂടി എവിക്ടാകും. ദില്‍ഷ നേരത്തെ ഫൈനല്‍ ഫൈവില്‍ ഇടംപിടിച്ചിരുന്നു.

Read more about: bigg boss Ronson Vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X