For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്, പലരും സമീപിച്ചിരുന്നു, ദുരനുഭവം തുറന്ന് പറഞ്ഞ് റോണ്‍സണ്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റോണ്‍സണ്‍. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത വിഗ്രഹം എന്ന പരമ്പരയിലൂടെയാണ് തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ഭാര്യയിലൂടൊണ്. ഈ പരമ്പരയിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് സാധിച്ചു. ഭാര്യയ്ക്ക് ശേഷം ജനപ്രിയ പരമ്പരകളുടെ ഭാഗമാവാന്‍ റോണ്‍സണ്ണിന് കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ്. അന്യഭാഷ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

  അന്ന് മീഡിയയില്‍ വന്ന ചിത്രം ഏറെ വിഷമിപ്പിച്ചു; ജീവനൊടുക്കുന്നതിനെ പറ്റി വരെ ചിന്തിച്ചു, ധന്യ പറയുന്നു...

  ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് റോണ്‍സണ്‍. ഏറെ പ്രതീക്ഷയോടെയാണ് നടനെ പ്രേക്ഷകര്‍ വീക്ഷിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ഗെയിം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇപ്പോഴിത തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തുകയാണ് റോണ്‍സണ്‍. ബിഗ് ബോസ് നല്‍കിയ സെല്‍ഫി ടാസ്‌ക്കിലാണ് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചത്. ഒപ്പം ഒപ്പം സിനിമയില്‍ എത്തിയതിനെ കുറിച്ചും പറയുന്നുണ്ട്.

  ബിഗ് ബോസ് താരം ഡെയ്‌സി ഫിലോമിനയുടെ പേരക്കുട്ടിയല്ല, സത്യം ഇങ്ങനെ... ഫിലോമിനയുടെ മകന്‍ രംഗത്ത്

  റോണ്‍സണ്ണിന്റെ വാക്കുകള്‍ ഇങ്ങനെ...''ബാംഗ്ലൂരില്‍ മോഡലിംഗ് ചെയ്യുന്ന സമയത്ത് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പലരും അത്തരം സമീപനങ്ങള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ തോന്നി. അങ്ങനെയാണ് സിനിമയിലേക്കും സീരിയലുകളിലേക്കും എത്തിയത്.

  നിരവധി സീരിയലുകളിലും തെലുങ്ക് സിനിമയിലും ഏതാനും മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കരിയറില്‍ വേണ്ടത്ര വിജയിക്കാനായില്ല. ഇന്നുവരെ വീട്ടില്‍ നിന്ന് ഒരുവിധത്തിലുമുള്ള അഭിനന്ദനവും ലഭിച്ചിട്ടില്ല. കുടുംബത്തിന്റെ സിനിമാപാരമ്പര്യം തന്റെ തലയ്ക്ക് മുകളില്‍ ബാധ്യതയായി നില്‍ക്കുന്നുണ്ട്. കരിയറില്‍ ബ്രേക്ക് ആവുന്ന ഒരു കഥാപാത്രത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും'' റോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു

  ഐടി മേഖലയില്‍ നിന്നാണ് റോണ്‍സണ്‍ അഭിനയത്തിലേയ്ക്ക് എത്തുന്നത്‌. ''ഐടി ഫീൽഡിൽ ആയപ്പോൾ കഴിക്കാൻ കുറേ സാധനങ്ങൾ കിട്ടി. ജോലി ചെയ്യുമ്പോൾ രണ്ട് സൈഡിലും ഫുഡ് ഐറ്റംസ് ആയിരുന്നു. ശേഷം എനിക്ക് കൊളസ്ട്രോളൊക്കെ പിടിപ്പെട്ടു. ഒടുവിൽ ജോലി വിട്ടേക്ക്, നി അധ്വാനിച്ച് ഇവിടെ ഒന്നും കൊണ്ടുവരേണ്ട ആവശ്യമില്ലായെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെ മനസ്സില്ലാ മനസ്സോടെ ജോലി നിർത്തി ആരോ​ഗ്യം നോക്കാൻ തുടങ്ങി. തടിയൊക്കെ കുറച്ച് സെറ്റായി. ഞാൻ പോലും അറിയാതെ ഞാനൊരു മോഡലിം​ഗ് രം​ഗത്ത് എത്തിപ്പെട്ടു. എന്തോ ഒരു ഭാ​ഗ്യം കൊണ്ട് അതിലെനിക്ക് തിളങ്ങാൻ പറ്റി. അങ്ങനെയാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്.

  സിനിമയില്‍ തന്റെ ആഗ്രഹവും റോണ്‍സണ്‍ പങ്കുവച്ചു. ''അച്ഛനും അമ്മയ്ക്കും അഭിമാനമാവുന്ന രീതിയിലുള്ള ഒരു നടനാവണമെന്നാണ് ആഗ്രഹം. ഒരു സിനിമയില്‍ എങ്കിലും മമ്മൂക്കയുടെ വില്ലനായി അഭിനയിക്കണം. മമ്മൂക്കയുടെ കാലില്‍ വീണിട്ടാണേലും എന്റെ അച്ഛനമ്മമാരുടെ ആഗ്രഹം ഞാന്‍ നടത്തും. ആദ്യ സിനിമയ്ക്ക് തന്നെ ബെസ്റ്റ് വില്ലൻ അവാർഡ് കിട്ടി'' എന്നും റോണ്‍സണ്‍
  പറഞ്ഞു. തെലുങ്ക് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് മിനിസ്‌ക്രീനിലേക്കുള്ള റോണ്‍സന്റെ വരവ്

  ബിഗ് ബോസ് സീസണ്‍ 4 ലെ ആദ്യത്തെ എവിക്ഷന്‍ ഇന്ന് നടക്കാന്‍ പോവുകയാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ഇതിനായി കാത്തിരിക്കുന്നത്. ജനകിയുടെ പേരുകളാണ് അധികവും ഉയരുന്നത്. ക്യാപ്റ്റന്‍ ഒഴികെ എല്ലാവരും ഇത്തവണ എവിക്ഷനില്‍ എത്തിയിട്ടുണ്ട്്. എവിക്ഷന്‍ പോലെ തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കായും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ശക്തരായ മത്സരാര്‍ത്ഥിയെ കൊണ്ട് വരണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  English summary
  Bigg Boss Malayalam Season 4 Ronson Vincent Opens Up About casting couch Expirience,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X