ഹിന്ദു-ക്രിസ്ത്യന്‍ അറേഞ്ച്ഡ് മാര്യേജ്; നീരജയുടെ ആലോചന വന്നത് ഇങ്ങനെ... കല്യാണത്തെ കുറിച്ച് റോണ്‍സണ്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റോണ്‍സണ്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത വിഗ്രഹം എന്ന പരമ്പരയിലൂടെയാണ് തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ഭാര്യയിലൂടൊണ്. സീരിയല്‍ അവസാനിച്ചിട്ടും ഇന്നും നടനെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത് ഭാര്യയിലെ നന്ദന്‍ എന്ന കഥാപാത്രത്തിലൂടയൊണ്. ഈ സീരിയലിന് ശേഷം ജനപ്രിയ പരമ്പരകളുടെ ഭാഗമാവാന്‍ റോണ്‍സണ്ണിന് കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് റോണ്‍സണ്‍. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന മത്സരാര്‍ത്ഥി കൂടിയായിരുന്നു. ഷോ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സാധ്യത ലിസ്റ്റില്‍ നടന്റെ പേര് പ്രചരിച്ചിരുന്നു. മികച്ച പ്രകടനമാണ് താരം ഹൗസില്‍ കാഴ്ച വയ്ക്കുന്നത്. തുടക്കത്തില്‍ അല്‍പം പിന്നോട്ട് ആയിരുന്നെങ്കിലും ഇപ്പോള്‍ ഗെയിമിലയേ്ക്ക് പൂര്‍ണ്ണമായി ഇറങ്ങിയിട്ടുണ്ട്. തന്റെ നിലപാടുകള്‍ ബിഗ് ബോസ് ഹൗസില്‍ റോണ്‍സണ്‍ തുറന്ന് പറയാറുണ്ട്.

സിനിമ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന റോണ്‍സണിന്റെ ജീവിത പങ്കാളിയും സിനിമയില്‍ നിന്നാണ്. ഒരു കാലത്ത് ബാലതാരമായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന ഡോക്ടര്‍ നീരജയാണ് നടന്റെ നല്ലപാതി. പഠനത്തിനായി അഭിനയം വിട്ട നീരജ ഇപ്പോള്‍ തന്റെ കരിയറുമായി മുന്നോട്ട് പോവുകയാണ്. റോണ്‍സണ്ണിന്റേത് സിനിമ കുടുംബമാണെങ്കില്‍ നീരജയുടെ അച്ഛനും അമ്മയും സഹോദരനുമെല്ലാം ഡോക്‌ഴേസാണ്. രണ്ട് വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവരാണ് റോണ്‍സണും നീരജയും. വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച ബന്ധമായിരുന്നു ഇവരുടേത് ഇപ്പോഴിത വിവാഹത്തെ കുറിച്ച് പറയുകയാണ് റോണ്‍സണ്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

റോണ്‍സണിന്റെ വാക്കുകള്‍ ഇങ്ങനെ...' വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജാണ് ഞങ്ങളുടേത്. ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്, താല്‍പര്യമുണ്ടെങ്കില്‍ സംസാരിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നേരില്‍ കണ്ടു. ഇഷ്ടമായെങ്കില്‍ വീട്ടില്‍ വന്നു ചോദിക്കാന്‍ നീരജ പറഞ്ഞു. അവര്‍ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്‌നമാകുമോ എന്ന പേടിയുണ്ടായിരുന്നു'; റോണ്‍സണ്‍ പറയുന്നു.

'നീരജയുടെ വീട്ടില്‍ ഓക്കെയായിരുന്നു. പിന്നീട് എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവര്‍ക്കും സമ്മതമായിരുന്നു നടന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. ഒരു ദിവസം നീരജുടെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ടു കുടുംബങ്ങളും ചേര്‍ന്ന് വിവാഹം തീരുമാനിക്കുകയായിരുന്നു'; റോണ്‍സണ്‍ പറഞ്ഞു. നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തതെന്നും'; റോണ്‍സണ്‍ വിവാഹ വിശേഷം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
Recommended Video

ഭാര്യ അഭിനയത്തിലേയ്ക്ക് തിരികെ വരില്ലെന്നും റോണ്‍സണ്‍ അഭിമുഖത്തിലൂടെ വ്യക്തമാക്കി. 'ഫുള്‍ പോസിറ്റീവ് എന്‍ജി തരുന്ന ആളാണ് നീരജ. അതാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. എന്റെ സീരിയല്‍സും ഷോസും ഒക്കെ കാണാറുണ്ട്. ഞാന്‍ ആക്ഷന്‍ ചെയ്യുന്നതാണ് കൂടുതല്‍ ഇഷ്ടം. നല്ല പിന്തുണയാണ് നല്‍കുന്നതെന്നും 'ഭാര്യയെ കുറിച്ച് റോണ്‍സണ്‍ വാചാലനായി. ബിഗ് ബോസിന്റെ വിഷു എപ്പിസോഡില്‍ റോണ്‍സണിന് ആശംസയുമായി നീരജ എത്തിയിരുന്നു. നിറകണ്ണുകളോടെയാണ് റോണ്‍ സണ്‍ ഭാര്യയുടെ വാക്കുകള്‍ കേട്ടിരുന്നത്.


Click it and Unblock the Notifications