'പൊട്ടിത്തെറിയ്ക്കാതെ ഇത്രയും ദിവസങ്ങള്‍ നിന്നു, തെറി വിളിച്ചവരെ പോലും നോക്കി ചിരിച്ചിട്ടേയുള്ളൂ'; റോണ്‍സന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഗ്രാന്റ് ഫിനാലെ തൊട്ടടുത്തെത്തിക്കഴിഞ്ഞു. മത്സരങ്ങളെല്ലാം അതിന്റെ അവസാനഘട്ടത്തിലാണ്. ഈയാഴ്ചത്തെ എവിക്ഷന്‍ പ്രക്രിയയിലൂടെ റോണ്‍സണ്‍ പുറത്തുപോയശേഷം ഇനി ആറു പേരാണ് ഹൗസിനുള്ളില്‍ അവശേഷിക്കുന്നത്. ഇതില്‍ നിന്നും ഒരാള്‍ കൂടി പുറത്തുപോയശേഷമായിരിക്കും സ്വപ്‌നതുല്യമായ ഗ്രാന്റ് ഫിനാലെയിലേക്ക് എത്തുന്ന ഫൈനല്‍ ഫൈവ് ആരൊക്കെയെന്ന് പ്രേക്ഷകര്‍ക്ക് അറിയാന്‍ സാധിക്കൂ.
അതേസമയം എവിക്ഷനിലൂടെ പുറത്തെത്തിയ റോണ്‍സന്റെ വാക്കുകള്‍ പലതും ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. 92-ാം ദിവസമായ ഇന്നലെയായിരുന്നു റോണ്‍സന്റെ എലിമിനേഷന്‍.

ക്ഷമയും സമാധാനവും മുറുകെപ്പിടിച്ച് ഇത്രയും ദിവസം ബിഗ് ബോസില്‍ നിന്നയാള്‍ എന്നാണ് റോണ്‍സണെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. പുറത്തേക്ക് പോകുന്നതില്‍ വിഷമമുണ്ടോ എന്ന് റോണ്‍സണോട് ചോദിച്ചപ്പോള്‍ വിഷമം ഇല്ല, അര്‍ഹതപ്പെട്ടവരാണ് ഷോയില്‍ ഉള്ളതെന്നും അവര്‍ ജയിക്കട്ടെ എന്നുമായിരുന്നു റോണ്‍സന്റെ പ്രതികരണം.
പുറത്തെത്തിക്കഴിഞ്ഞ് റോണ്‍സണ്‍ തന്റെ ഇത്രയും ദിവസത്തെ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.' ഇത്രത്തോളം ക്ഷമിച്ച്, സഹിച്ച് ആ വീടിനുള്ളില്‍ നില്‍ക്കാന്‍ പറ്റുമെന്നുള്ളത് എനിക്കറിയില്ലായിരുന്നു. പ്രേക്ഷകര്‍ ചിന്തിക്കുന്നതിലും അപ്പുറത്തുള്ള കാര്യമാണ് ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്.

ക്രൂവിനും ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റിനുമൊക്കെ ഇതിന്റെയുള്ളില്‍ നടക്കുന്ന കാര്യങ്ങളെ അതേപോലെ കാണിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. പ്രഷര്‍ കുക്കറിനുള്ളില്‍ ഒരാളെ ഇട്ട അവസ്ഥയാണ് ഹൗസിനുള്ളില്‍ ഉള്ളത്. ആ അവസ്ഥയെ അതേരീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് സംശയമാണ്.
നമ്മള്‍ ഹൗസിനുള്ളില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, ടെന്‍ഷന്‍, ഫ്രസ്‌ട്രേഷന്‍ എന്നിവയെല്ലാം പ്രശ്‌നമാണ്. പലപ്പോഴും ഇഷ്ടപ്പെട്ട ഒരു കാര്യങ്ങളും അവിടെ ലഭിക്കുന്നുണ്ടായിരുന്നില്ല. ഭക്ഷണത്തിന്റെ കാര്യം മാത്രമല്ല, അവിടെ സമയത്തെക്കുറിച്ച് അറിവില്ലായിരുന്നു, വേണ്ടത്ര ഉറക്കമില്ല എന്നിവയൊക്കെ വലിയ പ്രശ്‌നമാണ്. പലര്‍ക്കും ഇടയ്‌ക്കൊന്ന് ഉറങ്ങാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. പകലുറക്കം ശീലിച്ച പലരുടെയും രീതി മാറി.
ശീലങ്ങളെല്ലാം എല്ലാവരുടെയും മാറിമറിഞ്ഞു. സ്വാഭാവികമായും അതുകൊണ്ട് പലരിലും ഫ്രസ്‌ട്രേഷന്‍ ഉണ്ടാകുന്നത്. മിക്കപ്പോഴും എല്ലാവരും പൊട്ടിത്തെറിക്കാന്‍ കാരണവും അതുതന്നെ.

അങ്ങനെയൊരു വീട്ടില്‍ പൊട്ടിത്തെറിയ്ക്കാതിരിയ്ക്കുന്നത് തന്നെ വലിയൊരു കാര്യമായി ഞാന്‍ കരുതുന്നു. ഞാന്‍ എനിക്ക് പറ്റുന്ന വിധത്തില്‍ അങ്ങേയറ്റം ക്ഷമിച്ച് നിന്നിട്ടുണ്ട്. എന്നെ നോക്കി തെറി വിളിച്ചവരെ പോലും ഞാന്‍ ചിരിച്ച് കാണിച്ചിട്ടേയുള്ളൂ.
പ്രേക്ഷകര്‍ എന്നെ പിന്തുണച്ച് ഇത്രയും ദിവസം ഇവിടെ നിര്‍ത്തി. എന്നെ പിന്തുണയ്ക്കുന്ന ഇത്രയധികം ആളുകള്‍ ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചതും ഇപ്പോഴാണ്. അതെല്ലാം എന്നെ സംബന്ധിച്ച് വലിയ കാര്യമായി കരുതുന്നു.' റോണ്‍സന്‍ പറയുന്നു.
Recommended Video

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ ഇനി ആറ് മത്സരാര്‍ത്ഥികളേ അവശേഷിക്കുന്നുള്ളൂ. ബ്ലെസ്‌ലി, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ, ദില്‍ഷ, സൂരജ്, റിയാസ് സലീം എന്നിവരാണ് ഇനി മത്സരത്തില്‍ അവശേഷിക്കുന്നത്. ഇതില്‍ നിന്നും ഫൈനലില്‍ എത്തും മുമ്പ് ഒരാള്‍ കൂടി എവിക്ടാകും. ദില്‍ഷ നേരത്തെ ഫൈനല്‍ ഫൈവില്‍ ഇടംപിടിച്ചിരുന്നു.


Click it and Unblock the Notifications