For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം കാണുന്നവർക്ക് എന്നെ ഇഷ്ടപ്പെടില്ല; പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യാൻ പോയപ്പോഴുള്ള കഥ പറഞ്ഞ് നടൻ റോൺസൻ

  |

  ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്താനുള്ള അവസരമാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഓരോരുത്തരും അവരുടെ നടക്കാതെ പോയ പ്രണയങ്ങളെ കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ വ്യത്യസ്തമായ സംസാരത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയിരിക്കുകയാണ് നടന്‍ റോണ്‍സന്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയ്ക്ക് ലവ് ലെറ്റര്‍ കൊടുക്കാന്‍ പോയതിനെ പറ്റിയുള്ള കഥയാണ് താരം പറഞ്ഞത്. മാത്രമല്ല ബിഗ് ബോസ് വീടിനുള്ളിൽ ചിലർ തന്നെ കോഴിയെന്ന് വിളിച്ചതിനെ പറ്റിയും അതോടെ മത്സരം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും നടൻ വെളിപ്പെടുത്തുന്നു.

  'എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡാന്‍സും പാട്ടുമൊക്കെയുള്ളവരെയാണ് നമ്മള്‍ നോക്കി വെച്ചിരുന്നത്. കാരണം നമുക്ക് ഇല്ലാത്ത കഴിവുകളൊക്കെ ഉള്ളവരെയാണല്ലോ നോക്കേണ്ടത്. അങ്ങനെയുള്ള സമയത്ത് ഒരു വ്യക്തിയെ പ്രൊപ്പോസ് ചെയ്യാം എന്ന് കരുതി. സ്ഥിരമായി എല്ലാവരും ചെയ്യാറുള്ളത് പോലെ ഒരു കടലാസില്‍ എഴുതി കൊണ്ട് പോകാന്‍ തീരുമാനിച്ചു. ചാര്‍ട്ട് പേപ്പറില്‍ പല സാധനങ്ങള്‍ കട്ട് ചെയ്ത് ഉണ്ടാക്കുന്ന പരിപാടി എനിക്ക് ഉണ്ടായിരുന്നു. ഒരു ചുവപ്പ് ചാര്‍ട്ട് പേപ്പറില്‍ ഹാര്‍ട്ടിന്റെ ഷേപ്പില്‍ കട്ട് ചെയ്ത് എടുത്തു സെറ്റാക്കി.

  പക്ഷേ അതില്‍ പേര് എഴുതാന്‍ പേടിയായി. കുട്ടിയ്ക്ക് ഇഷ്ടമല്ലെങ്കില്‍ അത് ടീച്ചറുടെ അടുത്തെങ്ങാനും കൊടുത്താലോ, എട്ടിന്റെ പണി കിട്ടും. അങ്ങനെ പേര് എഴുതാന്‍ പേടിച്ച് ബാക്കി എല്ലാം എഴുതി കുട്ടിയുടെ കൈയ്യില്‍ കൊണ്ട് പോയി കൊടുത്തു. ഇഷ്ടപ്പെട്ടാല്‍ സ്വീകരിക്കാം, അല്ലെങ്കില്‍ കീറി കളഞ്ഞോ എന്നതായിരുന്നു പോളിസി. പക്ഷേ അവിടെയാണ് കഥയുടെ ട്വിസ്റ്റ്. ആ സ്‌കൂളില്‍ ഹൃത്വിക് റോഷന്റെ ലുക്കുള്ള ഒരുത്തന്‍ ഉണ്ടായിരുന്നു. ഞാന്‍ എഴുതി കൊടുത്തതില്‍ പേരും ഇല്ല. അവള്‍ അതില്‍ പേരെഴുതി അവന് കൊണ്ട് പോയി കൊടുത്തു' എന്നും റോണ്‍സന്‍ പറയുന്നു.

  എട്ടാം ക്ലാസ് മുതല്‍ അമ്പലത്തില്‍ പോവും, പൂജാരിയുമായി ഇഷ്ടത്തിലായി; ആ പ്രണയം ഉപേക്ഷിച്ചതിനെ പറ്റി ലക്ഷ്മിപ്രിയ

  പിന്നീട് അവരുടെ കാര്യം എല്ലാം സെറ്റായിരുന്നു. ഹൃത്വിക് റോഷന്‍ വരുന്നു. കൂട്ടി കൊണ്ട് പോവുന്നു. ആ ലെവലില്‍ ആയി കാര്യങ്ങള്‍. അതോടെ ഞാന്‍ ആ സംഭവം വിട്ടു. പിന്നീട് ഒരു ആത്മവിശ്വാസ കുറവ് എനിക്കുണ്ടായിട്ടുണ്ട്. എങ്ങനെയാണ് അപ്പ്രോച്ച് ചെയ്യുന്നതെന്ന് എനിക്കേ അറിയുകയുള്ളു. ഈ വീട്ടില്‍ വന്നപ്പോഴും അങ്ങനെയാണ്. എല്ലാവരുമായിട്ടും പെട്ടെന്ന് കമ്പിനിയാവും. പക്ഷേ അവര്‍ എടുക്കുന്ന രീതി വേറെയാണ്. 'ഞാനൊരു കോഴിയാണ്' എന്ന് ഇവിടെ പറഞ്ഞത് ഞാന്‍ തന്നെ ചെവിയില്‍ കേട്ടിട്ടുണ്ട്. അത് കേട്ടതോടെ ഫുള്‍ ആയിട്ടും ഡിപ്രഷനായി.

  Recommended Video

  ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview

  ഇനി ഈ പരിപാടി നടക്കില്ലെന്ന് തോന്നി. നമ്മള്‍ കമ്പനിയായി സംസാരിക്കുന്നത് കാണുമ്പോള്‍ അവര്‍ ചിന്തിക്കുന്നത് അങ്ങനെയാണ്. 'എന്നെ മാതിരി പസങ്കളെ എല്ലാം പാക്കുമ്പോത് പുടിക്കാത്. പാക്കാ പാക്കാ താന്‍ പുടിക്കും' എന്ന് പറഞ്ഞത് പോലെയാണ്. ഇന്ന് രാവിലെ സുചിത്രയുമായി താനീ കാര്യം പറഞ്ഞിരുന്നു. എന്നെ കാണുമ്പോള്‍ പെട്ടെന്ന് ഇഷ്ടപ്പെടില്ല. അതെന്തോ നിര്‍മാണത്തിലെ അപാകതയാണ്. സൗഹൃദം തുടങ്ങുമ്പോള്‍ തന്നെ ഇങ്ങനൊക്കെ കേള്‍ക്കുന്നതോടെ ഞാന്‍ സൈലന്റായി പോകും. ഇനിയങ്ങനെ കമ്പനിയാവുന്ന പരിപാടിയെ താന്‍ നിര്‍ത്തിയെന്നും പറഞ്ഞാണ് റോണ്‍സന്‍ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4: Ronson Vincent Opens Up His Tragic First Proposal Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X