For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഊന്നുവടി രക്ഷിക്കുമോ; ടിക്കറ്റ് റോണ്‍സന്റെ കൈയെത്തും ദൂരത്ത്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നൂറ് ദിവസം ബിഗ് ബോസ് വീട്ടിൽ പൂർത്തിയാക്കി വിജയകിരീടം അണിയണം എന്നാണ് ഓരോ മത്സരാർത്ഥികളും ആഗ്രഹിക്കുന്നത്.

  മാര്‍ച്ച് 27-ന് ആരംഭിച്ച ഷോയില്‍ അവശേഷിക്കുന്നത് എട്ട് മത്സരാർഥികൾ മാത്രമാണ്. ദില്‍ഷ, ലക്ഷ്മിപ്രിയ, റോണ്‍സണ്‍, ധന്യ, സൂരജ്, ബ്ലെസ്‌ലി, വിനയ് മാധവ്, റിയാസ് സലീം എന്നിവരാണ് ആ മത്സരാർഥികൾ.

  Also Read: നൂറ് ദിവസം തികയ്ക്കില്ലെന്ന് പറഞ്ഞത് വെറുതെയല്ല; ടാസ്ക്കിനിടെ റിയാസിനെ വെള്ളം കുടിപ്പിച്ച് ലക്ഷ്മിപ്രിയ

  അവശേഷിക്കുന്ന എട്ട് മത്സരാര്‍ത്ഥികളില്‍ നിന്ന് ഫൈനല്‍ ഫൈവിലേക്ക് ആരൊക്കെയാവും എത്തുക എന്നത് പ്രവചനാതീതമാണ്. പ്രേക്ഷകർ ടോപ് ഫൈവിൽ എത്തും എന്ന് കരുതിയിരുന്ന പലരും ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ഇല്ല. റോബിൻ , ജാസ്മിൻ എന്നിങ്ങനെ പലരും പാതി വഴിയിൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോവുകയാണ് ഉണ്ടായത്. ഇവരിൽ ഏറ്റവും ഒടുവിലായി അഖിലും ബിഗ് ബോസ് വീടിനോട് വിട പറഞ്ഞു.

  ഇനി വീട്ടിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾക്ക് ഫൈനലിലേക്ക് എത്തുവാൻ വേണ്ടിയുള്ള ഗെയിമുകളുമായാണ് ബിഗ് ബോസ് ഈ ആഴ്ച എത്തിയിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ എന്നാണ്. ഈ വീക്കിലി ടാസ്ക്കിൻ നൽകിയിരിക്കുന്ന പേര്.

  ടാസ്ക്കിൽ വ്യത്യസ്തമായ വിവിധ ഗെയിമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ ഗെയിം വെള്ളച്ചാട്ടം ആയിരുന്നു. തൂണുകളില്‍ കെട്ടിയിട്ട ബക്കറ്റില്‍ വെള്ളം ഉണ്ടായിരിക്കും. അത് ഹാന്‍ഡില്‍ പിടിച്ച് മറയാതെ നിര്‍ത്തണം എന്നതാണ് ടാസ്‌ക്. കൈ മടക്കരുത്, ഹാന്‍ഡില്‍ നിന്നും പിടി വിടരുത്. വെള്ളം നിലത്ത് വീഴരുത് എന്നിങ്ങനെയുള്ള നിബന്ധനകളും ബിഗ് ബോസ് നൽകി.

  Also Read: 'ടോക്‌സിക് ലേഡി, എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം പറഞ്ഞതാണ്'; ലക്ഷ്മിപ്രിയയോട് കയര്‍ത്ത് റിയാസ്

  ആദ്യത്തെ ഗെയിമിൽ വിജയി ആയത് ധന്യയാണ്. തുടർന്ന് ധന്യക്ക് ഏറ്റവും ഉയർന്ന പോയിന്റ് ലഭിക്കുകയും ചെയ്തു. രണ്ടാമത്തെ ഗെയിം അതിലും രസകരമായിരുന്നു. ഊന്നുവടികൾ പിടിക്കുക എന്നതായിരുന്നു ഗെയിം.

  മത്സരാർഥികൾ എല്ലാവരും കയ്യിൽ ഊന്നു വടികളുമായി വൃത്തത്തിനുള്ളിൽ നിൽക്കണം. വിസിൽ അടിക്കുന്നത് അനുസരിച്ച് കയ്യിലെ ഊന്നുവടി വിട്ട് മുന്നിൽ നിൽക്കുന്ന മത്സരാർഥിയുടെ ഊന്നുവടി പിടിക്കണം എന്നതായിരുന്നു ഗെയിം.

  ഗെയിമിന്റെ തുടക്കത്തിൽ തന്നെ റിയാസ് പുറത്തായി. തുടർന്ന് സൂരജ് പുറത്തായി. സൂരജിന് പിന്നാലെ ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ദിൽഷ, ധന്യ എന്നിവർ ഓരോ തവണയായി പുറത്തായി. ഒടുവിൽ വിനയ് മാധവും റോൺസനും മാത്രം അവശേഷിച്ചു. ഇവരിൽ റോണ്‍സണ്‍ വിജയിക്കുകയും ചെയ്തു.

  ഇതോടെ റോണ്‍സന് എട്ട് പോയിന്റും വിനയ് മാധവന് ഏഴ് പോയിന്റും ലഭിക്കുകയാണ് ഉണ്ടായത്. രണ്ട് ടാസ്ക്കുകളുടെയും പോയിന്റ് നോക്കിയാൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ധന്യ ആണ്. ധന്യക്ക് 14 പോയിന്റുകളാണ് നേടാൻ സാധിച്ചത്.

  Also Read: 'റോബിൻ ഫൈനൽ ഫൈവിൽ എത്തേണ്ട വ്യക്തി, ഒരുപാട് പേർ വിളിച്ച് സങ്കടം പറഞ്ഞു, ആരോടും ദേഷ്യമില്ല'; അഖിൽ

  രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് റോണ്‍സണ്‍. താരത്തിന് 11 പോയിന്റ് ആണ് ലഭിച്ചത്. മൂന്നാമത് 10 പോയിന്റുകളുമായി ദിൽഷയും നാലാമത് 8 പോയിന്റുകളുമായി വിനയ് , സൂരജ്, ലക്ഷ്മിപ്രിയ, റിയാസ് എന്നിവരും അഞ്ചാമത് 5 പോയിന്റുകളുമായി ബ്ലെസ്ലിയും നിൽക്കുന്നു.

  ഇപ്പോഴത്തെ പോയിന്റ് നില വച്ച് നോക്കുകയാണെങ്കിൽ ധന്യയാവും ഒരുപക്ഷെ ഫൈനലിലേക്ക് എത്തുക. എന്നാൽ ഈ ആഴ്ചത്തെ വോട്ടിംഗ് ധന്യയെ തുണച്ചാൽ മാത്രമേ ഫൈനലിലേക്ക് ധന്യക്ക് എത്താൻ സാധിക്കുകയുള്ളു.

  ധന്യയുടെ തൊട്ട് താഴെയായി റോണ്‍സണ്‍ നിൽക്കുകയാണ് ഇനി ഉള്ള ടാസ്ക്കുകളിൽ റോണ്‍സണ്‍ നല്ല പ്രകടനം കാഴ്ചവച്ചാൽ താരമാകും ഫൈനലിൽ എത്തുക. എന്നാൽ, റോണ്‍സനും എവിക്ഷൻ പട്ടികയിൽ ഉള്ളതുകൊണ്ട് താരത്തിനും പ്രേക്ഷക പിന്തുണ വളരെ പ്രധാനമാണ്.

  ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്ക് ബിഗ് ബോസ് സീസൺ ഫോറിന്റെ ആകെമൊത്തം ഉള്ള രൂപം മാറ്റുന്ന ഒന്നായിരിക്കും. സൈഫ് ഗെയിം കളിച്ച് നിൽക്കുന്ന റോണ്‍സണ്‍ ഫൈനലിൽ എത്തിയാൽ അത് താരത്തിന്റെ മാത്രം വിജയമാണെന്നേ പറയാൻ കഴിയു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Ronson won the second game in ticket to finale task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X