13 വര്‍ഷം മുന്‍പ് വിവാഹം കഴിച്ചു; ഭാര്യയുമായി കമ്യൂണിക്കേഷന്‍ നടന്നില്ല,വേർപിരിയാനുള്ള കാരണം പറഞ്ഞ് വാവ സുരേഷ്
ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ കൂടി ആരംഭിക്കാന്‍ പോവുകയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ആകാംഷയോടെ കാത്തിരിക്കുന്ന ഷോ യുടെ ലോഗോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രവചനങ്ങളും എത്തി. നാലാം സീസണ്‍ എന്ന് പ്രഖ്യാപിച്ചത് മുതല്‍ ഏറ്റവും കൂടുതലായി കേട്ടിരുന്ന പേര് വാവ സുരേഷിന്റേതാണ്. പാമ്പ് പിടുത്തത്തിലൂടെ ശ്രദ്ധേനായി മാറിയ വാവ സുരേഷ് അടുത്തിടെ അതിഗുരുതര അവസ്ഥയിലൂടെയാണ് കടന്ന് പോയത്.
ജീവിതത്തിലേക്ക് മടങ്ങി എത്തിയതിന് ശേഷം വാവ സുരേഷ് ടെലിവിഷന്‍ പരിപാടികളില്‍ സജീവമാവുകയാണ്. ഇതിനിടയിലാണ് ബിഗ് ബോസിലേക്കും വരുന്നതായിട്ടുള്ള അനൗദ്യോഗികമായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയത്. അതേ സമയം ജഗദീഷ് അവതാരകനായിട്ടെത്തുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ തന്റെ പരാജയപ്പെട്ട വിവാഹ ജീവിതത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. വിശദമായി വായിക്കാം.

നടന്‍ ജഗദീഷ് അവതാരകനായിട്ടെത്തി മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് 'പടം തരും പണം'. ഏറ്റവും ഒടുവിലായി റിയാലിറ്റി ഷോ യിലെ മത്സരാര്‍ഥിയായിട്ടാണ് വാവ സുരേഷ് എത്തിയത്. ഇതുവരെ എവിടെയും പറയാത്ത കഥകള്‍ വാവയെ കൊണ്ട് പറയിപ്പിക്കുമെന്ന് ജഗദീഷ് പറഞ്ഞിരുന്നു. അങ്ങനെയാണ് തന്റെ വിവാഹ ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

ഞാനൊരു കല്യാണം കഴിച്ചിരുന്നു. പതിമൂന്ന് വര്‍ഷം മുന്‍പാണ് അത്. പക്ഷെ പിന്നീട് അവരുമായി കമ്യൂണിക്കേറ്റ് ചെയ്യാനോ മനസില്‍ ഉള്‍കൊള്ളാനോ സാധിക്കാത്തത് കൊണ്ട് ഞാന്‍ തന്നെ പറഞ്ഞ് അവസാനിപ്പിച്ചതാണ്. അവര്‍ക്ക് കുഴപ്പമുണ്ടെന്ന് ഞാന്‍ പറയുന്നില്ല. കാരണം ഞാനായി ഒഴിവായതാണ്. വീട്ടില്‍ നിന്ന് പോയാല്‍ രണ്ട് മൂന്ന് ദിവസം കഴിഞ്ഞായിരിക്കും തിരിച്ച് വരിക. പിന്നെ പാമ്പുകളെ കൊണ്ട് വിടാനും മറ്റുമൊക്കെ പോവുന്നത് കൊണ്ട് ഫുള്‍ ടൈം യാത്രകള്‍ തന്നെയായിരുന്നു.
Recommended Video


രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൂര്‍ണമായിട്ടുള്ള യാത്രകളായിരുന്നു. വയ്യാതാവുന്ന സമയത്തൊക്കെ ആയിരിക്കും വിശ്രമിക്കുന്നത്. പാമ്പുകളുമായിട്ടുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ഈ വിവാഹബന്ധം തടസമാണെന്ന് തോന്നിയപ്പോള്‍ സ്വയം ഒഴിഞ്ഞു. ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്റെ സ്വന്തം തീരുമാനമായിരുന്നു എന്ന് വാവ സുരേഷ് പറയുന്നു. എന്റെ വിഷമങ്ങളും പ്രശ്‌നങ്ങളുമൊന്നും ആളുകളുമായി സംസാരിക്കാന്‍ ഞാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം അതാണ് നല്ലതെന്ന് എനിക്ക് തോന്നി.

അതേ സമയം സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വാവ സുരേഷ് പറഞ്ഞിരുന്നു. എന്നും രാവിലെ ഒരു പെണ്‍കുട്ടിയ്ക്ക് റോസാപ്പൂ നല്‍കുമായിരുന്നു. ഏകദേശം അഞ്ഞൂറോളം പൂവുകള്‍ ഞാന്‍ കൊടുത്തു. പൂവ് കൊടുക്കുമ്പോള്‍ ചിരിക്കാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവള്‍ മറ്റൊരു വിവാഹം ചെയ്ത് പോയി. ഇപ്പോള്‍ ഭര്‍ത്താവും കുട്ടിയുമൊക്കെയായി ജീവിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് കുടുംബത്തോടൊപ്പം എന്ന കാണാന്‍ വന്നിരുന്നുവെന്നും സുരേഷ് പറയുന്നു.
വാവ സുരേഷിൻ്റെ വീഡിയോ കാണാം


Click it and Unblock the Notifications