'എല്ലാം സഹിച്ച് പിടിച്ച് നിൽക്കുന്നു.... മോനെ നീ തന്നെയാണ് പൊളി...'; ബ്ലെസ്ലിക്ക് പിന്തുണ അറിയിച്ച് ഡിംപൽ ഭാൽ!

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ. ഗ്രാൻഡ് ഫിനാലെയിൽ രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം എനർജൈസർ ഓഫ് ദി സീസൺ അവാർഡും ഡിംപൽ നേടിയിരുന്നു.

ഏറെ ആരാധകരെ സമ്പാദിച്ച മത്സരാർഥികളിൽ ഒരാൾ കൂടിയാണ് ഡിംപൽ ഭാൽ. ഒരുപക്ഷെ ഷോയിൽ ഉടനീളം ചർച്ചചെയ്യപ്പെട്ട ഏക മത്സരാർഥിയും ഡിംപൽ തന്നെയാകും.

മത്സരാർഥിയെന്ന നിലയിൽ തുടക്കം മുതലുള്ള താരത്തിന്റെ പ്രകടനം തന്നെ ആയിരുന്നു ഡിംപലിലേക്ക് ആരാധകരെ അടുപ്പിച്ചത്. മൂന്നാം സീസണിലെ ക്വീൻ എന്നാണ് ഡിംപലിനെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്.

നാലം സീസൺ ​ഗ്രാന്റ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ തനിക്ക് ഇഷ്ടപ്പെട്ട മത്സരാർഥിയാരാണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഡിംപൽ ഭാൽ. തുടക്കം മുതൽ ഷോ കാണുന്നുണ്ടായിരുന്നുവെന്നും ഇതുവരെയുള്ള എപ്പിസോ‍ഡുകൾ വെച്ച് നോക്കുമ്പോൾ ജയിക്കാനുള്ള എല്ലാ കഴിവും ബ്ലെസ്ലിക്കുണ്ടെന്നും ബ്ലെസ്ലി വിജയം നേടുമെന്നുമാണ് ഡിംപൽ തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

എല്ലാം സഹിച്ച് പിടിച്ച് നിൽക്കുന്നത് വലിയ കാര്യമാണെന്നും അതിന് ബ്ലെസ്ലിക്ക് സാധിക്കുന്നുണ്ടെന്നും ഡിംപൽ‌ പറയുന്നു.

എല്ലാം സഹിച്ച് പിടിച്ച് നിൽക്കുന്നു

'ബി​ഗ് ബോസ് എന്ന് പറയുന്നത് ഫിസിക്കലി സ്ട്രോങ്ങായവരുടെ മാത്രം ​ഗെയിമല്ല. മെന്റൽ സ്ട്രങ്ത്ത് കൂടി മത്സരാർഥിക്ക് ഉണ്ടെങ്കിൽ മാത്രമെ നൂറ് ദിവസം തികച്ച് വീട്ടിൽ നിൽക്കാൻ സാധിക്കു.'

'നാലാം സീസൺ തുടങ്ങുന്നതിന് മുമ്പ് ലാലേട്ടനും ഇക്കാര്യം പറഞ്ഞതാണ്. വീട്ടിൽ റിയലായി നിന്ന് കളിക്കുന്നവരെ ഞാൻ സപ്പോർട്ട് ചെയ്താൽ പോരെ. അൺറിയലായി നിൽക്കുന്നവരെ സപ്പോർട്ട് ചെയ്യേണ്ടതില്ലല്ലോ.'

'അങ്ങനെ നോക്കുമ്പോൾ വീക്കിലി ടാസ്ക്ക്, ജയിൽ ടാസ്ക്ക് എന്നിവയിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചത് ബ്ലെസ്ലിയാണ്. മാത്രമല്ല സങ്കടം, അപമാനം, പരിഹാസം എന്നിവയെല്ലാം തനിക്ക് നേരെ ഉണ്ടായപ്പോൾ എല്ലാം സഹിച്ച് വീട്ടിൽ പിടിച്ച് നിന്ന് തൊണ്ണൂറ്റി ഒന്ന് ദിവസം പൂർത്തിയാക്കി.'

മോനെ നീ തന്നെയാണ് പൊളി

'അതുകൊണ്ട് മോനെ ബ്ലെസ്ലി നീ തന്നെയാണ്' പൊളി എന്നാണ് ഡിംപൽ വീഡിയോയിൽ പറയുന്നത്. നാലാം സീസൺ വിജയിക്കുന്നതിനുള്ള ആശംസകളും ഡിംപൽ നേർന്നിട്ടുണ്ട്. വീട്ടിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർഥി ബ്ലെസ്ലി തന്നെയാണ്.

കാരണം തുടക്കം മുതലുള്ള ബ്ലെസ്ലിയുടെ പ്രകടനം പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. പേടകം ടാസ്ക്കിലൊക്കെ ഭക്ഷണവും വെള്ളവും വരെ ഒഴിവാക്കി ഇരുപത്തിനാല് മണിക്കൂറോളം ബ്ലെസ്ലി പേടകത്തിൽ ഇരുന്ന് ഒന്നാമതെത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ഒരാഴ്ചയായി ബ്ലെസ്ലിയുടെ ​ഗെയിം വളരെ താഴേക്ക് പോയതായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. അതിന് കാരണം ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ബ്ലെസ്ലി ചെയ്യുന്നത് എന്നതാണ്.

ബ്ലെസ്ലിക്ക് പിന്തുണ അറിയിച്ച് ഡിംപൽ ഭാൽ

ബ്ലെസ്ലി വിജയക്കണമെന്ന് ആ​ഗ്രഹിക്കുന്നവരും ഇതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ലാലേട്ടൻ‌ ശനിയഴ്ച വന്നപ്പോഴും തെറ്റുകൾ അം​ഗീകരിക്കാൻ ബ്ലെസ്ലി മടി കാണിക്കുന്നതായും പ്രേക്ഷകർ വിലയിരുത്തി. കൂടാതെ മോഹൻലാൽ എത്തരത്തിലാണ് മുന്നോട്ട് പോകുന്നത് എന്നത് സംബന്ധിച്ച് ബ്ലെസ്ലിക്ക് ഒരു ധാരണയും ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

റോൺ‌സൺ പുറത്തായതോടെ വീട്ടിൽ അവശേഷിക്കുന്നത് ആറ് പേരാണ്. ചിലപ്പോൾ അവരിൽ ഒരാൾ പുറത്താകും. അല്ലെങ്കിൽ ആറ് പേരും പൈനൽ സിക്സായി ​ഗ്രാന്റ് ഫിനാലെയിലേക്ക് പോകും.

എന്താണ് ഇനി നടക്കാൻ പോകുന്നത് എന്നത് കണ്ടുതന്നെ അറിയണം. വളരെ വ്യത്യസ്തമായിരുന്നു നാലാം സീസൺ എന്നതുകൊണ്ട് തന്നെ പലവിധ മാറ്റങ്ങൾ ​ഗ്രാന്റ് ഫിനാലെയോട് അടുക്കുമ്പോഴും ഉണ്ടായേക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X