'ഒന്ന് അനങ്ങ് മനുഷ്യാന്ന് പറയാനാണ് തോന്നിയത്...'; നവീന്റെ ബിഗ് ബോസ് പ്രകടനത്തെ കുറിച്ച് ഭാര്യ!
ന്യൂ നോർമൽ എന്ന ടാഗ് ലൈനുമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കാൻ ബിഗ് ബോസ് മലയാളം സീസൺ ഫോറിന് സാധിച്ചു. കഴിഞ്ഞ മൂന്ന് സീസണിനെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ജനങ്ങൾ നാലാം സീസണുമായിട്ടാണ് സഹകരിച്ചത്.
വോട്ടിങിന്റെ കാര്യത്തിൽപ്പോലും വലിയ കുതിപ്പാണ് നാലാം സീസണിലുണ്ടായത്. ഇരുപത് പേർ മത്സരാർഥികളായി പങ്കെടുത്ത നാലാം സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കും മൂന്നാം സ്ഥാനം റിയാസിനും ലഭിച്ചു.
പുറത്തായില്ലായിരുന്നുവെങ്കിൽ നാലാം സീസൺ റോബിന്റേതാകുമായിരുന്നു. കാരണം കുറഞ്ഞ ദിവസങ്ങൾകൊണ്ട് എണ്ണിത്തിട്ടപ്പെടത്താൻ പറ്റാത്ത ജനപ്രീതി റോബിൻ സമ്പാദിച്ചിരുന്നു.
നാലാം സീസണിൽ മത്സരാർഥികളായി എത്തിയവരിൽ വൈറൽ മത്സരാർഥി എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന മത്സരാർഥികളിൽ ഒരാളായിരുന്നു സീരിയൽ താരം നവീൻ അറയ്ക്കൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ നവീൻ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നുള്ളൂവെങ്കിൽ കൂടിയും നവീൻ പ്രേക്ഷകർക്കിടയിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ട മത്സരാർഥിയായിരുന്നു.

'ഇങ്ങേര് ഒന്ന് അനങ്ങി പ്രതികരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ച് കൂടി ഉഷാറായേനെയെന്ന്' പല ബിഗ് ബോസ് പ്രേക്ഷകരും കമന്റുകളിലൂടെയും മറ്റും പറഞ്ഞിരുന്നു. ആക്ടീവായി മത്സരിക്കുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന ചില മത്സരാർഥികളിൽ ഒരാളായിരുന്നു നവീൻ അറയ്ക്കൽ.
പക്ഷെ നവീനും റോൺസണും ആവശ്യമുള്ളിടത്ത് അഭിപ്രായം പ്രകടിപ്പിക്കാതെയും ഒഴിഞ്ഞ് മാറിയും ഹൗസിൽ ഒതുങ്ങി കൂടിയതിനാൽ പ്രേക്ഷകർക്കും നവീനോട് വലിയ സ്വീകാര്യത വന്നില്ല.
ജയിലിലായപ്പോഴും നോമിനേഷനിൽ വന്നപ്പോഴുമെല്ലാം അത് ഉൾക്കൊള്ളാൻ സാധിക്കാതെ നവീൻ കാണിച്ച എക്സ്പ്രഷനുകൾ വലിയ രീതിയിൽ വൈറലായിരുന്നു.

ബിഗ് ബോസിൽ വന്ന ശേഷം എക്സ്പ്രഷൻ കിങ് എന്നൊരു വിളിപ്പേര് കൂടി നവീന് പ്രേക്ഷകർ നൽകി. കളി മനസിലായത് പുറത്തിറങ്ങിയ ശേഷമായിരുന്നുവെന്നും ഇനിയൊരു അവസരം കിട്ടിയാൽ പൊളിക്കുമെന്നുമായിരുന്നു നവീൻ പുറത്തിറങ്ങിയ ശേഷം പറഞ്ഞത്.
ഇപ്പോൾ അടി മോനെ ബസർ പരിപാടിയിൽ ഭാര്യയ്ക്കൊപ്പം അതിഥിയായി നവീൻ അറയ്ക്കലും പങ്കെടുത്തിരുന്നു. ഭാര്യയോട് നവീന്റെ പ്രകടനത്തെ വിലയിരുത്തി പറയാൻ നടൻ സുരാജ് വെഞ്ഞാറമൂട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
'ഒന്ന് അനങ്ങ് മനുഷ്യാന്ന് പറയാനാണ് തോന്നിയത്...' എന്നാണ് ബിഗ് ബോസിലെ നവീന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഭാര്യ പറഞ്ഞത്.

'നവീൻ അവിടെപ്പോയി പുതിയ രസങ്ങളൊക്കെ ഇറക്കുമതി ചെയ്തു. നവീന രസങ്ങൾ. ഇതുവരെ കാണാത്ത രസങ്ങളുണ്ടായിരുന്നു. നവീന്റെ പ്രകടനങ്ങൾ കണ്ടപ്പോൾ സത്യത്തിൽ അവിടെ പോയി ഒന്ന് അനങ്ങ് മനുഷ്യാന്ന് പറയാനാണ് തോന്നിയത്.'
'ചിലയിടങ്ങളിലൊക്കെ കംപ്ലീറ്റ് സൈലന്റായി നിൽക്കുകയായിരുന്നല്ലോ...' നവീന്റെ ഭാര്യ പറഞ്ഞു. ഉടൻ തന്നെ നവീന്റെ മറുപടി എത്തി. 'രണ്ട് കാര്യങ്ങൾ പറഞ്ഞാണ് ഇവളെന്നെ വിട്ടത്.'
'ഒന്ന് അവിടെ കിടന്ന് തെറി വിളിക്കരുത് എന്നതായിരുന്നു. രണ്ടാമത്തേത് അടിയുണ്ടാക്കരുത്. ഈ രണ്ട് കാര്യങ്ങളും ഞാൻ ചെയ്തോ... ഇല്ലായോ... വൈലന്റായ വേറെ കുറെ ആളുകൾ ആ വീട്ടിലുണ്ടായിരുന്നു' നവീൻ പറഞ്ഞു.
Recommended Video

ബോഡി ബിൽഡർ കൂടിയായ നവീൻ സുരാജിന്റെ ആവശ്യപ്രകാരം ശേഷം ഭാര്യയെ മുതുകിലിരുത്തി പുഷ് അപ്പ് എടുക്കുകയും ചെയ്തു. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിരവധി അവസരങ്ങളാണ് നവീന് ലഭിക്കുന്നത്.
പുതിയൊരു പരമ്പരക്ക് വേണ്ടി ഗന്ധർവൻ ഗെറ്റപ്പിലാണ് നവീൻ വരാൻ പോകുന്നത്. അതിന്റെ മുന്നോടിയായുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ നവീൻ പങ്കുവെച്ചപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.


Click it and Unblock the Notifications