ലക്ഷ്മിപ്രിയയെ മാക്‌സിമം വലിച്ച് കീറാന്‍ നോക്കി; എന്നിട്ടും പിടിച്ച് നിന്നതിന് ഒരു ബിഗ് ഹഗ് എന്ന് നടി അശ്വതി

ബിഗ് ബോസ് ആരാധകരോട് നിരന്തരം തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുള്ള താരമാണ് അശ്വതി. കുങ്കുമപ്പൂവ് സീരിയലിലൂടെ ശ്രദ്ധേയായി മാറി നടി സീരിയലില്‍ നിന്നും കുറച്ച് കാലം മാറി നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. ബിഗ് ബോസ് ചര്‍ച്ചകള്‍ പങ്കുവെച്ച് എത്തുന്ന അശ്വതിയുടെ കുറിപ്പാണ് പലപ്പോഴും ചര്‍ച്ചയാവാറുള്ളത്.

ഏറ്റവും പുതിയതായി ബിഗ് ബോസിന്റെ വീക്ക്‌ലി ടാസ്‌കായ കോള്‍ സെന്ററിനെ കുറിച്ചാണ് അശ്വതി പറയുന്നത്. ഇന്നത്തെ എപ്പിസോഡില്‍ കാണിച്ച ചില സംഭവങ്ങള്‍ ചൂണ്ടി കാണിച്ച് എത്തിയ നടി മത്സരാര്‍ഥികളില്‍ ഓരോരുത്തരുടെയും പ്രകടനത്തെ കുറിച്ചും വിലയിരുത്തി. നടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

ഇത് തികച്ചും ബിഗ് ബോസ് ആരാധകര്‍ക്ക് വേണ്ടിയാണ്, മറ്റുള്ളവര്‍ മാറി നില്‍ക്കണം എന്ന് പറഞ്ഞാണ് നടി പോസ്റ്റ് തുടങ്ങുന്നത്.

'ഇന്നത്തെ കാള്‍ സെന്റര്‍ ടാസ്‌ക് റിവേഴ്സ് വേര്‍ഷന്‍. അഖില്‍ ആണ് തുടക്കം ഇട്ടത്. ലക്ഷ്മിപ്രിയയെ വിളിച്ചു കൊണ്ട്, മാക്‌സിമം വലിച്ചു കീറി പ്രോവൊക് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ ലക്ഷ്മിപ്രിയ വിട്ടുകൊടുത്തില്ല. പിന്നേ റിയാസും വന്നു. ലക്ഷ്മിപ്രിയയെ വിളിച്ചു. അത് അവരുടെ വല്യ ബുദ്ധിമോശം ആയി പോയതായി എനിക്ക് തോന്നിയെന്നാണ് നടി പറയുന്നത്.

lakshmi

റിയാസ് ഇന്നലെ ലക്ഷ്മിപ്രിയയോട് പറഞ്ഞ കാര്യങ്ങള്‍ക്ക് തിരിച്ചു ക്ലാസ്സ് എടുക്കുകയല്ലാതെ പ്രോവൊക് ചെയ്യുന്ന സംഭവം ഒന്നും ഉണ്ടായിരുന്നില്ല. വേറെ ആരെ വിളിക്കാനും അവര്‍ക്കെന്താണ് തോന്നാഞ്ഞത് എന്നാണ് അശ്വതി ചോദിക്കുന്നത്. പിന്നെ ധന്യ വന്നു ദില്‍ഷയെ വിളിച്ചു, ഒരു കാര്യവും ഉണ്ടായില്ല.

ബിഗ് ബോസിന് വട്ടായി. ഇവരെന്താ കാട്ടുന്നത് എന്ന് ചിന്തിച്ചു ഒരു ക്ലൂ ഇട്ടുകൊടുത്തു. 'വിളിക്കാനുള്ളവരെ വിളിക്കേണ്ടവര്‍ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കുക' എന്ന്... എവിടെ. ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുത്തു 'വീണ്ടും ലക്ഷ്മിപ്രിയയെ'. ഇന്ന് ലക്ഷ്മിപ്രിയയെ ക്രൂശിലേറ്റി വലിച്ചു കീറി എല്ലാരും കൂടി.

lakshmi

പക്ഷെ ലക്ഷ്മിപ്രിയ തിരിച്ചു അവര്‍ പറഞ്ഞതൊക്കെ സമ്മതിച്ചു കൊടുത്തു. അവസാനം വിളിച്ച വിനയ് ഫോണ്‍ വെച്ച് ഓടിയാ മതീന്ന് ആകുന്നത് വരെയാക്കി. റിയാസേ നീ പ്രോവൊക് ചെയ്തത് ആണെങ്കിലും ചേച്ചിയുടെ ആ ബുക്കിനെ കുറിച്ച് പറഞ്ഞത് എനിക്ക് പേര്‍സണലി വേദനിച്ചു കേട്ടോ? ആ ബുക്കിന്റെ ആദ്യ പ്രകാശനം ഏറ്റുവാങ്ങിയത് ഞാന്‍ ആണേ എന്നും അശ്വതി പറഞ്ഞു.

എന്തായാലും സീസണ്‍ 2 ലെ കാള്‍ സെന്റര്‍ ടാസ്‌കിന്റെ ഏഴയലത്തു എത്തിയില്ലെന്ന് കൂടി നടി ഓര്‍മ്മിപ്പിച്ചു. അന്ന് നടന്ന ചില സംഭവങ്ങളെ പറ്റിയും നടി പറഞ്ഞിരിക്കുകയാണ്. 'ഓര്‍മയില്ലേ ടാസ്‌ക് കഴിഞ്ഞ് വീണയും, സുജോയും, സിജോയുടെ കസിനും, ഫുക്രുവും ഒക്കെ ഏറ്റുമുട്ടിയത്. ഇത് ഒരാളെ മാത്രം വെറുതെയിട്ട് ക്രൂശിച്ചു എന്നല്ലാതെ, ബിഗ് ബോസിന് സന്തോഷിക്കാനുള്ള വക ആര്‍ക്കും കൊടുക്കാന്‍ സാധിച്ചില്ല. പക്ഷെ ക്ഷമയോടെ പിടിച്ചു നിന്ന ലക്ഷ്മിയേച്ചിക്ക് ഒരു ബിഗ് ഹഗ്.. എന്നുമാണ് അശ്വതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അശ്വതിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ആരൊക്കെ കളിക്കാന്‍ വന്നാലും ലക്ഷ്മിപ്രിയയെ മറികടന്ന് പോവാന്‍ ലേശം കഷ്ടപ്പെടുമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X