ബിഗ് ബോസ് സീസൺ ഫോർ വിജയിയാവാൻ സാധ്യത റിയാസിന്; കാരണം വ്യക്തമാക്കി അശ്വതി തോമസ്

വിശുദ്ധ അൽഫോൻസാമ്മ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് അശ്വതി തോമസ്. ഏഷ്യാനെറ്റിലെ 'തകദിമി' എന്ന ഡാൻസ് ഷോയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് 'കണക്കുയിൽ' എന്ന സീരിയലിൽ താരം ഒരു വേഷം ചെയ്തു.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത 'കുങ്കുമപ്പൂവ്' എന്ന മെഗാ സീരിയലിൽ അമല എന്ന ശക്തമായ നെഗറ്റീവ് കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിച്ചത്. ഇതോടെ ഏത് കഥാപാത്രത്തെയും തനിക്ക് ഇണങ്ങുമെന്ന് താരം പ്രേക്ഷകർക്ക് കാട്ടിത്തന്നു. ഇപ്പോൾ യു എ ഇ യിൽ താമസിക്കുന്ന താരം ഇപ്പോൾ സീരിയൽ മേഖലയിൽ നിന്നും വിട്ട് നിൽക്കുകയാണ്.

തനിക്ക് ഒരുപാട് സീരിയലുകൾ ചെയ്യാൻ താല്പര്യമില്ലെന്നും ചെയ്യുന്ന കഥാപാത്രങ്ങൾ ആൾക്കാരുടെ മനസ്സിൽ താങ്ങി നില്കണമെന്നേ ആഗ്രഹിക്കുന്നുള്ളുവെന്നും താരം വ്യക്തമാക്കി.

സുഹൃത്തിക്കൾ ബിഗ് ബോസ് രണ്ടാം സീസണിൽ വന്നതുമുതലാണ്  ഷോ കണ്ട് തുടങ്ങിയത്

സീരിയലിൽ നിന്ന് വിട്ടനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ വലിയൊരു ആരാധികയാണ് അശ്വതി.

ബിഗ് ബോസിനെ കുറിച്ച് സമൂഹമാധ്യമത്തിൽ ശക്തമായ റിവ്യൂകൾ നൽകുകയും ഷോയെപ്പറ്റി തനിക്കുള്ള നിലപാടുകൾ പറയുകയുമൊക്കെ ചെയ്യുകവഴി താരം ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

സുഹൃത്തിക്കൾ ബിഗ് ബോസ് രണ്ടാം സീസണിൽ വന്നതുമുതലാണ് താരം ഷോ കണ്ട് തുടങ്ങിയത്. ബിഗ് ബോസ് കണ്ടതുമുതൽ തനിക്ക് ഗെയിമിനോട് ഇഷ്ട്ടം തോന്നിയെന്നും ആ ഇഷ്ട്ടമാണ് പിന്നീട് റിവ്യൂ എഴുതാൻ പ്രേരിപ്പിച്ചതെന്നും താരം വ്യക്തമാക്കി.

രണ്ടാമത്തെ സീസണിൽ അധികം അങ്ങനെ റിവ്യൂ എഴുതിയിരുന്നിലെങ്കിലും മൂന്നാമത്തെ സീസണിനെ പറ്റി താരം എഴുതുന്നതൊക്കെയും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ആവുന്നുണ്ട്.

അടുത്തിടെ അശ്വതി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളെക്കുറിച്ച് തനിക്കുള്ള കാഴ്ചപാടുകൾ വ്യക്തമാക്കി.

റിയാസ് ഇപ്പോഴൊന്നും പുറത്ത് പോവില്ലെന്ന് അശ്വതി തോമസ് പറയുന്നു

മന്ദഗതിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു ഷോ ആയിരുന്നു ബിഗ് ബോസ് സീസൺ ഫോർ. ഇതിലേക്ക് റിയാസ് എത്തിയതോടെയാണ് ഷോയുടെ സ്വഭാവം മാറിയത്. ബിഗ് ബോസ് വീട്ടിലെ വളരെ കരുത്തരായ രണ്ട് മത്സരാർഥികൾ പുറത്ത് പോയതും റിയാസിന്റെ ഇടപെടൽ മൂലമാണ്.

അതുകൊണ്ട് തന്നെ റിയാസ് ഇപ്പോഴൊന്നും പുറത്ത് പോവില്ലെന്ന് അശ്വതി തോമസ് പറയുന്നു. ബിഗ് ബോസ് വീട്ടിലെ പ്രശ്നങ്ങൾ നേരിടാൻ നല്ലപോലെ അറിയാവുന്ന വ്യക്തിയാണ് റിയാസെന്ന അഭിപ്രായമാണ് അശ്വതിക്ക് ഉള്ളത്. ഗെയിം മുന്നോട്ട് പോവണമെങ്കിൽ റിയാസ് ഉണ്ടായേ പറ്റുവെന്നും താരം വ്യക്തമാക്കി.

ബിഗ് ബോസ് സീസൺ ഫോറിൽ കയറുമ്പോൾ തന്നെ തന്റെ ലക്ഷ്യം റോബിനെ പുറത്താക്കുക എന്നതാണെന്ന് റിയാസ് വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തരായ മത്സരാർഥികളായിരുന്നു റോബിനും ജാസ്മിനും എന്ന് റിയാസിന് വ്യക്തമായി അറിയാമായിരുന്നു.

റോബിൻ ബിഗ് ബോസ് വീട്ടിൽ തിരിച്ച് വരാതിരിക്കാനുള്ള എല്ലാ നടപടികളും റിയാസ് എടുത്തിരുന്നു. അതുകൊണ്ട് തന്നെയാണ് റോബിനെ തിരിച്ച് കൊണ്ടുവരാൻ ബിഗ് ബോസ് ശ്രമിക്കുന്നു എന്ന് മനസിലാക്കിയ സമയം അത് ശക്തമായി എതിർത്തതും

Recommended Video

Dr. Robin's Neighbors Reaction❤️ | ഞങ്ങളുടെ റോബിൻ ദേഷ്യക്കാരൻ അല്ല | *BiggBoss | FilmiBeat
ആഴ്ചത്തെ നോമിനേഷനിൽ വന്നത് റിയാസിനെ ഏറെ ഭയപ്പെടുത്തുന്നുണ്ട്

റിയാസിന്റെ സുഹൃത്തായിരുന്നെങ്കിലും ജാസ്മിൻ വീട്ടിൽ നിന്ന് പുറത്ത് പോയതും റിയാസിന് ഗുണം ചെയ്യും. ബിഗ് ബോസ് വീട്ടിൽ പല ടാസ്ക്കുകളും ഗംഭീരമായി കളിക്കാൻ കഴിയുന്ന ഒരു മത്സരാർഥിയെന്ന നിലയിൽ റിയാസ് ഫൈനൽ ഫൈവിൽ എത്താൻ യോഗ്യത ഉള്ള വ്യക്തിയാണ്.

അതെ സമയം, ഈ ആഴ്ചത്തെ നോമിനേഷനിൽ വന്നത് റിയാസിനെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. റോബിൻ താൻ കാരണമാണോ പുറത്ത് പോയതെന്ന് റിയാസിന് സംശയം ഉണ്ട്. അങ്ങനെയെങ്കിൽ അത് തനിക്ക് ലഭിക്കാവുന്ന വോട്ടുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടാക്കുമെന്നും റിയാസ് വിശ്വസിക്കുന്നു.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X