ഗംഭീര ട്വിസ്റ്റ് ആയി പോയി ബിഗ് ബോസ് ചേട്ടാ.. ഇനി നിമിഷ സീക്രെട്ട് റൂമിലിരുന്ന് കളി കാണുമെന്ന് അശ്വതി

ഇതുവരെ കണ്ടതില്‍ നിന്നും വളരെയധികം പ്രത്യേകതകളുമായിട്ടാണ് ബിഗ് ബോസ് മലയാളം നാലാം സീസണ്‍ ആരംഭിച്ചത്. പതിനേഴ് മത്സരാര്‍ഥികളില്‍ നിന്നും രണ്ട് പേര്‍ ഇതിനകം പുറത്ത് പോയി. എന്നാല്‍ ഒരാള്‍ വീട്ടിലേക്കും മറ്റൊരാളെ സീക്രട്ട് മുറിയിലേക്കും മാറ്റിയതാണ് കഴിഞ്ഞ ദിവസം കണ്ടത്. മോഡല്‍ നിമിഷയാണ് സീക്രട്ട് റൂമിലേക്ക് മാറ്റപ്പെട്ട മത്സരാര്‍ഥി. വലിയ ട്വിസ്റ്റുകളിലൂടെ എവിക്ഷന്‍ നടന്നെങ്കിലും നിമിഷയുടെ തിരിച്ച് വരവ് എങ്ങനെയായരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. നിമിഷയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് തന്റെ കാഴ്ചപാട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് സീരിയല്‍ നടി അശ്വതി.

ഇനി നിമിഷ സീക്രെട്ട് റൂമിലിരുന്ന് കളി കാണും

'ആദ്യം ഒന്ന് കരയിപ്പിച്ചെങ്കിലും (ജാസ്മിന്‍ -നിമിഷ കോമ്പോ) എന്തൊരു ഗംഭീര ട്വിസ്റ്റ് ആയിപോയെന്റെ ബോസ്സേട്ടാ.. എന്നാണ് നടി അശ്വതി പറയുന്നത്. ഇനി നിമിഷ സീക്രെട്ട് റൂമിലിരുന്ന് കളി കാണും. നിമിഷ പറഞ്ഞത് എത്ര സത്യം താനല്ല പുറത്തു പോകേണ്ടത്, മറിച്ചു ഗെയിം കളിക്കാതെ അവിടെ ഉണ്ടോ എന്നു പോലും പ്രേക്ഷകര്‍ കാണാത്ത ആള്‍ക്കാര്‍ ഉണ്ട്.. അവരാദ്യം പോകട്ടെ..' അശ്വതി പറഞ്ഞ് നിര്‍ത്തുന്നു. അതേ സമയം നിമിഷയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്.

ഇന്നലെ മുതല്‍ നിമിഷ എവിക്റ്റഡ് ആയി എന്ന് കേട്ടപ്പോള്‍ ഞെട്ടി

ഇന്നലെ മുതല്‍ നിമിഷ എവിക്റ്റഡ് ആയി എന്ന് കേട്ടപ്പോള്‍ ഞെട്ടി.. അശ്വിന്‍, സൂരജ്, ശാലിനി പോലെ ഉള്ളവര്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ സ്‌ട്രോങ്ങ് ആയ നിമിഷയെ എന്തിന് വിടുന്നു. നിമിഷ ലാലേട്ടനോട് തന്നെ പറഞ്ഞു 'ഞാന്‍ ഇവിടെ നില്‍ക്കേണ്ട ആളാണ് എന്ന്. ഇതാണ് നിലപാട്. സ്വന്തമായി നിലപാടുള്ള ഒരാളും ജീവിതത്തില്‍ തോല്‍ക്കില്ല. എന്തെങ്കിലുമൊക്കെ കണ്ടന്റ് ഉള്ളവരെ ആണ് കൂടെയുള്ളവര്‍ എലിമിനേഷനില്‍ തിരഞ്ഞെടുക്കുന്നത്. ഒരു റോളും ഇല്ലാത്തവര്‍ അവിടെ സേഫ് ആയി തുടരുന്നു. ജാനകിയ്ക്കും നിമിഷക്കും മുന്‍പേ പോകേണ്ടവര്‍ അവിടെ വേറെ ഉണ്ട്. ഈ രീതിയോട് ഒട്ടും യോജിക്കാന്‍ കഴിയുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്.

നിമിഷ പുറത്ത് വന്നതിന് ശേഷം അകത്തേക്ക് പ്രവേശിച്ചാല്‍ വല്ല്യ ഇംപാക്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല

നിമിഷ പുറത്ത് വന്നതിന് ശേഷം അകത്തേക്ക് പ്രവേശിച്ചാല്‍ വല്ല്യ ഇംപാക്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല. കൂടി പോയാല്‍ എല്ലാം ജാസ്മിനോട് പറയും. അവള്‍ പോയി അടി ഉണ്ടാക്കിയാല്‍ ആയി. സത്യം പറഞ്ഞാല്‍ നല്ല ഗെയിം കളിക്കുന്ന അല്ലെങ്കില്‍ ചൊറിയന്‍ സാധ്യതയുള്ള ആരെയെങ്കിലും സീക്രട്ട് റൂമില്‍ ആക്കിയാല്‍ മതിയായിരുന്നു. അങ്ങനെയാണെങ്കില്‍ പുറത്ത് നിന്ന് മത്സരം കണ്ട് നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുമായിരുന്നു.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
മറ്റൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാവണം

എന്തായാലും സീക്രട്ട് റൂമില്‍ നിന്നും നിമിഷയെ കൊണ്ട് വരുന്നതിന് മുന്‍പ് മറ്റൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാവണം എന്നാണ് ആരാധകരുടെ ആവശ്യം. ബിഗ് ബോസ് തുടങ്ങി മൂന്ന് ആഴ്ചകളാവുമ്പോള്‍ ഇതുവരെയും വിജയ സാധ്യതയുള്ള മത്സരാര്‍ഥി എന്ന് പറയാന്‍ ആരുമില്ല. കാരണം ഓരോരുത്തരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും എല്ലാവരും ഒരുപോലെ തന്നെയാണ്. ഒരാള്‍ മുന്നിലേക്ക് എത്തണമെങ്കില്‍ കളിയില്‍ ട്വിസ്റ്റ് വരണം. അതിന് വൈല്‍ഡ് കാര്‍ഡ് അനിവാര്യമാണെന്നാണ് പരക്കെയുള്ള ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X