'ഫ്രണ്ടായ പയ്യനോട് മുമ്പ് ഇതുപോലൊന്ന് പറഞ്ഞതാണ്, ഇന്ന് അങ്ങേരുടെ പിള്ളേരുടെ അമ്മയാണ്'; ദിൽഷയോട് അശ്വതി!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിന്റെ നാലാമത്തെ വീക്കെൻഡ് എപ്പിസോഡും അവസാനിച്ചിരിക്കുകയാണ്. ഉദ്യോ​ഗജനകമായ അഞ്ചാം ആഴ്ചയിലേക്ക് കടന്നതോടെ മത്സരങ്ങളും മുറുകുകയാണ്. പതിനെട്ട് അടവും പയറ്റിയാണ് മത്സരാർഥികൾ ഓരോ ദിവസവും ലഭിക്കുന്ന ടാസ്ക്കുകൾ പൂർത്തിയാക്കുന്നത്. ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് പതിനാല് മത്സരാർഥികളാണ്. വ്യത്യസ്ത സ്വഭാവമുള്ള വിവിധ മേഖലയിൽ നിന്നും വരുന്ന മത്സരാർഥികളാണ് വീടിനുള്ളിൽ കഴിയുന്നത് എന്നതിനാൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഓരോ സെക്കന്റിലും ഉണ്ടാകുന്നുണ്ട്.

നാല് ആഴ്ചയിലെ മത്സരാർഥികളുടെ പ്രകടനങ്ങൾ കണ്ട് പലരും ടോപ്പ് ഫൈവിൽ സ്ഥാനം പിടിക്കാൻ സാധ്യതയുള്ള മത്സരാർഥികളെ വരെ പ്രവചിച്ച് കഴിഞ്ഞു. ഞായറാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷം ഏറ്റവും കൂടുതൽ കൈയ്യടി നേടിയ മത്സരാർഥിയാണ് ദിൽഷ. വീട്ടിൽ എല്ലാവരും പൊതുശത്രുവായി കാണുന്ന റോബിനെ പിന്തുണയ്ക്കുന്നതും മനസിലാക്കുന്നതും ദിൽഷ മാത്രമാണ്. ദിൽഷയോട് തുടക്കത്തിൽ പ്രണയം പറയാൻ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് റോബിൻ. ശേഷം ഇരുവർക്കും ഇടയിൽ നല്ലൊരു ബോണ്ടിങും പ്രവർത്തിക്കുന്നുണ്ട്.

ദിൽഷ-റോബിൻ പ്രണയം

അതേസമയം കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷം ദിൽഷ-റോബിൻ പ്രണയത്തെ കുറിച്ച് സീരിയൽ താരം അശ്വതി എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ദിൽഷ ഇടയ്ക്കിടയ്ക്ക് എന്തിനാണ് ഫ്രണ്ട്ഷിപ്പിനെക്കുറിച്ച് റോബിനോട് പറയുന്നത് എന്നാണ് അശ്വതി കുറിപ്പിലൂടെ ചോദിക്കുന്നത്. ഫേസ്ബുക്കിലാണ് അശ്വതി ഇതേക്കുറിച്ച് എഴുതിയത്. ദിൽഷ ലാലേട്ടനോട് ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണെന്ന് തോന്നിയെന്നും നല്ലൊരു കണ്ടെസ്റ്റാന്റ് തന്നെയാണ് ദിൽഷയെന്നത് താൻ സമ്മതിക്കുമെന്നും പക്ഷെ ഇടയ്ക്കിടെ റോബിനോട് ഫ്രണ്ട്ഷിപ്പിനെക്കുറിച്ച് ദിൽഷ സംസാരിക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് അശ്വതി കുറിച്ചത്.

Recommended Video

അവിടെ ശോകമാ .. ബാത്റൂം കഴുകാനും ഭക്ഷണം ഉണ്ടാക്കാനും നടിമാർ.. Ashwin Bigg Boss Exclusive Interview
രണ്ട് പിള്ളേരുടെ അമ്മയാണ്

'ദിൽഷ... ഇന്നത്തെ എപ്പിസോഡിൽ ലാലേട്ടനോട് ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണെന്ന് തോന്നി. ചില സമയത്ത് എനിക്കും തോന്നാറുണ്ട് ഇപ്പോഴും ആ പാവയിൽ നിൽക്കുകയാണ് ജാസ്മിനെന്ന്. പറയാനുള്ളത് ഒക്കെ തുറന്ന് പറയുന്നുണ്ട്. നല്ലൊരു കണ്ടസ്റ്റന്റ് തന്നെയാണ് എല്ലാം സമ്മതിച്ചു. പക്ഷേ എന്റെ കുട്ടിയെ.... ഇടയ്ക്കിടെ ഡോക്ടറുടെ അടുത്തുപോയി ഫ്രണ്ടായി കാണൂ എന്ന് ഓർമിപ്പിക്കുന്നത് എന്തിനാ? ഇതേപോലൊരു പെൺകുട്ടി ഒരു പന്ത്രണ്ട് വർഷം മുമ്പ് ഓർകുട്ടിൽ ഫ്രണ്ടായ പയ്യനോട് എന്നെ ഫ്രണ്ടായിട്ട് കണ്ടാ മതി... കണ്ടാ മതീന്ന് പറഞ്ഞ്... പറഞ്ഞ്... ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയായി ഇരിക്കുവാ... അപ്പൊഴെ ഇതിങ്ങനെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കാൻ നിക്കണ്ട... പട്ടണപ്രവേശത്തിൽ സിഐഡി ദാസൻ പറയുന്നപോലെ ഈ ചാട്ടം എങ്ങോട്ടേക്കാണെന്ന് ഞങ്ങൾക്ക് മനസിലാകുന്നുണ്ട് കേട്ടോ..' അശ്വതി കുറിച്ചു.

റോബിൻ ലവ് ട്രാക്ക് പിടിച്ച് ജിയക്കാൻ ശ്രമിക്കുന്നു

വന്ന ആദ്യ ദിവസങ്ങൾ തൊട്ടുതന്നെ റോബിന് ദിൽഷയോട് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എന്തോ ഒരു ഫീലിങ് ഉള്ളതായി ദിൽഷയ്ക്കും സഹമത്സരാർഥികൾക്കും പ്രേക്ഷകർക്കും വരെ തോന്നിയിരുന്നു. ഡ‍ോക്ടർ ദിൽഷയോട് പ്രണയം പറയാതെ പറയാൻ ശ്രമിച്ചപ്പോൾ പരിഹാസവും നേരിടേണ്ടി വന്നിരുന്നു. എട്ട് മാസത്തോളം കഷ്ടപ്പെട്ട് ബി​ഗ് ബോസ് പഠിച്ചുവെന്നും സ്ട്രാറ്റജിയോടെയാണ് വന്നതെന്നും തുടക്കത്തിൽ തന്നെ റോബിൻ വെളിപ്പെടുത്തിയിരുന്നതിനാൽ റോബിൻ ലവ് ട്രാക്ക് പിടിച്ച് ജിയക്കാൻ ശ്രമിക്കുകയാണ് എന്ന് വിധിയും എഴുതി.

റോബിൻ എന്ത് സ്ട്രാറ്റജിയാണ് ഉദ്ദേശിക്കുന്നത്

വന്ന അന്ന് മുതൽ ഇന്ന് വരെ വീട്ടിലുളളവർക്കോ പ്രേക്ഷകർക്കോ റോബിൻ എന്ത് സ്ട്രാറ്റജിയാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായിട്ടില്ല. ചില ദിവസങ്ങളിൽ അനാവശ്യമായി എല്ലാവരോടും സംസാരിച്ച് പ്രശ്‌നമുണ്ടാക്കുന്ന റോബിൻ ചിലപ്പോൾ തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് ചിത്രീകരിച്ച് ആരോടും മിണ്ടാതെ നടക്കുന്നതും കാണാം. ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞിട്ടുള്ള മറ്റൊരു വ്യക്തി ബ്ലസ്ലിയാണ്. പ്രായം കുറവാണെന്ന് കാണിച്ച് ദിൽഷ അതിനോടും നോ എന്നാണ് പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X