For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലക്ഷ്മി ചേച്ചി ആസ്ഥാന ബണ്ടാരി, ജാസ്മിൻ മുത്താണ്'; വൈറലായി സീരിയൽ താരം അശ്വതിയുടെ വാക്കുകൾ

  |

  ബി​ഗ് ബോസ് മലയാളം നാലാം സീസൺ രണ്ടാം ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. വളരെ വ്യത്യസ്തരായ പതിനാറ് പേരാണ് ഇപ്പോൾ വീടിനുള്ളിൽ ബി​ഗ് ബോസ് ടൈറ്റിൽ ജയിക്കാൻ വേണ്ടി മത്സരിക്കുന്നത്. ആദ്യ ആഴ്ച ജാനകി സുധീറാണ് വീടിനുള്ളിൽ നിന്ന് പുറത്തായത്. മറ്റ് സീസണുകളെ അപേക്ഷിച്ച് വളരെ കഠിനാധ്വാനം ആവശ്യമുള്ള ടാസ്കുകളും ​ഗെയിമുകളുമാണ് മത്സരാർഥികൾക്ക് ബി​ഗ് ബോസ് നൽകുന്നത്.

  'ഞാൻ പ്രണയം പറഞ്ഞപ്പോൾ‌ അവൾക്ക് പേടിയായിരുന്നു, റൂം മാറ്റണമെന്നാവശ്യപ്പെട്ട് ബഹളമായിരുന്നു'; അപർണ മൾബറി

  മറ്റ് സീസണുകളിലെ മത്സരാർഥികളെ അപേക്ഷിച്ച് അതീവ താൽപര്യത്തോടെയും വാശിയോടെയുമാണ് ഈ സീസണിലെ മത്സരാർഥികൾ പങ്കെടുക്കുന്നത്. രണ്ടാം ആഴ്ച അവസാനിക്കാൻ പോകുന്ന ഘട്ടത്തിൽ മത്സരാർഥികളെ കുറിച്ച് സീരിയൽ താരം അശ്വതി പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. 'ജയിലിൽ പോകാൻ റോബിനേയും ഡെയ്സിയെക്കാളും യോഗ്യർ ആകേണ്ടി ഇരുന്നത് ലക്ഷ്മി ചേച്ചിയും സൂരജുയുമായിരുന്നു. അതെങ്ങനാ എല്ലാരുംകൂടി ആസ്ഥാന ബണ്ടാരി ആക്കി ചേച്ചിയെ. ചേച്ചിയൊട്ട് അത് മനസിലാക്കുന്നുമില്ല... ആദ്യത്തെ ആഴ്ചയുടെ ഒരു ചുറുചുറുപ്പ് ലക്ഷ്മി ചേച്ചിയിൽ നിന്ന് നഷ്ട്ടപെട്ടു.

  'അപ്പനും അമ്മയ്ക്കും വൈകി ജനിച്ച കുട്ടിയാണ്, അപ്പനാണ് എന്നും ഹീറോ, പക്ഷെ ഒരു സങ്കടമുണ്ട്'; ജോണി ആന്റണി

  'അടുക്കളയിൽ ഒതുങ്ങുന്നതായി ഒരു പ്രേക്ഷക എന്ന നിലയിൽ എനിക്ക് തോന്നി. പിന്നെ ജാസ്മിൻ..... ജാസ്മിൻ നീ മുത്താണ് അത്രേ പറയുന്നുള്ളു ഇപ്പോൾ. ഈ സീസണിൽ ഫേവറൈറ്റ് കോണ്ടെസ്റ്റന്റ്സ് ഒരുപാട് ആണ്. എല്ലാം ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന തലതെറിച്ച കുസൃതിപിള്ളേരെ പോലെ ഉള്ളവർ. അതുകൊണ്ട് തന്നേ ലക്ഷ്വറി പോയ്ന്റ്സ് വളരെ കുറച്ചാണ് കിട്ടുന്നതും.. എന്തായാലും കാണാൻ നല്ല രസമുണ്ട്. കാണാത്തവർ കാണുകയെ..... വേണ്ട. ഇത് തികച്ചും കാണുന്നവർക്കായുള്ള പോസ്റ്റ്‌' എന്നാണ് അശ്വതി കുറിച്ചത്. ഡോ. റോബിനും ഡെയ്‍സിയും മോശം പ്രകടനത്തിന്റെ പേരിലാണ് ജയിലിൽ പോയത്.

  ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് റോബിനും ഡെയ്സിക്കും ജാസ്മിനുമായിരുന്നു. രണ്ടുപേർക്ക് മാത്രമെ ജയിലിൽ പോകാൻ സാധിക്കുകയുള്ളു എന്നതിനാൽ വീണ്ടും ചെറിയൊരു മത്സരം നടത്തിയാണ് ജയിലിൽ പോകേണ്ടവരെ കണ്ടെത്തിയത്. ടാസ്കിൽ ജാസ്മിൻ വിജയിച്ചതിനാൽ ജയിൽ വാസത്തിൽ നിന്നും രക്ഷപ്പെടുകയും റോബിനും ഡെയ്സിയും ജയിലിൽ അടയ്ക്കപ്പെടുകയുമായിരുന്നു. നിരവധി നിയന്ത്രണങ്ങൾക്ക് വിധേയമായി പലവിധ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ കഴിയേണ്ടത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിനുള്ള നിയന്ത്രണം. ഇഷ്ടഭക്ഷണം ഇഷ്ടം പോലെ ലഭിക്കുന്ന ഒരു സ്ഥലമല്ല ബിഗ് ബോസ് ഹൗസ്.

  അവശ്യം വേണ്ട ഭക്ഷണ പദാർഥങ്ങൾ മാത്രമാണ് മത്സരാർഥികൾക്ക് സാധാരണ നിലയിൽ ലഭിക്കുക. ഇതല്ലാതെ ഇഷ്ടമുള്ള ഭക്ഷണം നേടാനുള്ള ഒരു അവസരവും വാരാവാരം ബിഗ് ബോസ് നൽകാറുണ്ട്. ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്കിലി ടാസ്‍ക് വിജയിച്ച് പോയിൻറ് നേടുന്നതിലൂടെയാണ് അത്. ഈ പോയിൻറുകൾ ഉപയോഗിച്ച് ഇഷ്ടഭക്ഷണം മത്സരാർഥികൾക്ക് നേടിയെടുക്കാവുന്നതാണ്. ‌ലക്ഷ്വറി ബജറ്റ് പോയിൻറുകൾ മുഴുവനും നേടുക എന്നതാണ് മത്സരാർഥികൾക്ക് മുന്നിലുള്ള ചലഞ്ച്. എന്നാൽ ഇതിൽ പലപ്പോഴും അവർ പരാജയപ്പെടാറുണ്ട്. വീക്കിലി ടാസ്‍കുകളിലും മൊത്തത്തിൽ കളി നിയമങ്ങൾ പാലിക്കുന്നതിലും ബിഗ് ബോസ് മലയാളം മുൻ സീസണുകളേക്കാൾ ഏറെ പിന്നിലാണ് നാലാം സീസണിലെ മത്സരാർഥികൾ. ‌

  കഴിഞ്ഞ വാരത്തിലും ഇക്കാരണം ചൂണ്ടിക്കാട്ടി ബിഗ് ബോസ് ലക്ഷ്വറി ബജറ്റ് പോയിന്റുകൾ വെട്ടിക്കുറച്ചിരുന്നു. ഈ വാരത്തിലും പോയിൻറുകളിൽ വൻ കുറവ് വരുത്തിയിരിക്കുകയാണ് ബിഗ് ബോസ്. ഭാഗ്യപേടകം വീക്കിലി ടാസ്‍കിലൂടെ മത്സരാർഥികൾക്ക് ആകെ നേടാമായിരുന്നത് 3200 ലക്ഷ്വറി പോയിന്റുകളാണ്. പക്ഷേ അവർ ആകെ നേടിയത് വെറും 1700 പോയിൻറുകളും. നിയമങ്ങൾ പാലിക്കാതെയും അവയോട് അലസമായ മനോഭാവം വച്ചുപുലർത്തിയുമാണ് പലരും മത്സരത്തിൽ പങ്കെടുത്തതെന്ന് ബിഗ് ബോസ് അറിയിച്ചു. മത്സരിക്കുന്നവർ പേടകത്തിൽ ഇരിക്കുക മാത്രമേ ചെയ്യാവൂ എന്ന് ബിഗ് ബോസ് നിയമാവലിയിൽ അറിയിച്ചിരുന്നു. ഒപ്പം അന്യഗ്രഹത്തിൽ എത്തിപ്പെടുന്നവർ പുറത്തുള്ളവരുമായി സംസാരിക്കരുതെന്നും പുറത്തേക്ക് പോകരുതെന്നും അറിയിച്ചിരുന്നു. ഈ നിയമങ്ങൾ ഭൂരിഭാഗം പേരും പാലിച്ചില്ലെന്ന് ബിഗ് ബോസ് കുറ്റപ്പെടുത്തി.

  Read more about: bigg boss
  English summary
  Bigg Boss malayalam season 4: serial actress aswathy post about lakshmi priya and jasmine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X