'ധന്യയുടെ പ്രകടനത്തെ അഭിനന്ദിക്കാത്തവർ ഫാൻ ബേസിൽ മാത്രം കളി കാണുന്നവർ'; ടിക്കറ്റ് ടു ഫിനാലെയെ കുറിച്ച് അശ്വതി!
ബിഗ് ബോസ് സീസൺ നാല് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. അതുകൊണ്ട് തന്നെ പ്രയാസമേറിയ ടാസ്ക്കുകളും ഗെയിമുകളുമാണ് ഇപ്പോൾ ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകുന്നത്. ഇവയെ വാശിയോടെ തന്നെയാണ് മത്സരാർഥികൾ കൈകാര്യം ചെയ്യുന്നതും.
നേരിട്ട് ഫൈനലിലേക്ക് കയറുന്നത് ആരാകുമെന്ന് അറിയാനുള്ള ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കാണ് ഇപ്പോൾ നടക്കുന്നത്. വളരെ വാശിയോടെയാണ് മത്സരാർഥികൾ ടാസ്ക് ചെയ്യുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്.
ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായി ഒമ്പത് മുതൽ പന്ത്രണ്ട് ടാസ്ക്കുകൾ വരെ മത്സരാർഥികൾക്ക് പൂർത്തിയാക്കേണ്ടി വരും.
ഇതുവരെ മൂന്ന് ടാസ്ക്കുകളാണ് മത്സരാർഥികൾ ചെയ്തത്. അതിൽ ആദ്യത്തെ വാട്ടർ ഫോൾ ടാസ്ക്ക് പ്രയാസമേറിയതായിരുന്നു. വെള്ളം നിറച്ച ബക്കറ്റ് ഏറ്റവും കൂടുതൽ സമയം ബിഗ് ബോസ് പറയുന്ന നിയമം അനുസരിച്ച് ബാലൻസ് ചെയ്ത് പിടിക്കണം.
ടാസ്ക്കിൽ അവസാനം വരെ നിന്ന് ധന്യ വിജയിയായി. രണ്ടാം സ്ഥാനത്ത് എത്തിയത് റിയാസായിരുന്നു. ശേഷം നൽകിയത് വടി ഉപയോഗിച്ചുള്ള ഗെയിം ആയിരുന്നു. അതിൽ വിജയിച്ചത് റോൺസൺ ആയിരുന്നു. മൂന്നാമത്തെ ബിജിഎം കേൾക്കുമ്പോൾ പാട്ട് പ്രവചിക്കുന്ന ടാസ്ക്കിൽ വിനയ് വിജയം നേടി.
ആദ്യത്തെ ദിവസത്തെ ടിക്കറ്റ് ടു ഫിനാലെ പൂർത്തിയായപ്പോൾ ധന്യ, ദിൽഷ എന്നിവരാണ് ഒന്നാം സ്ഥാനത്ത് പതിനാല് പോയിന്റുമായി നിലകൊള്ളുന്നത്.

ആദ്യത്തെ ബക്കറ്റ് ബാലൻസിങ് ടാസ്ക്കിൽ എട്ട് മണിക്കൂറോളം ബക്കറ്റ് ബാലൻസ് ചെയ്ത് പിടിച്ച് ധന്യ എല്ലാവരേയും അത്ഭുതപ്പെടുത്തി. ധന്യയുടെ പ്രകടനത്തെ വിലയിരുത്തി സീരിയൽ താരം അശ്വതി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ധന്യയുടെ പ്രകടനത്തെ അഭിനന്ദിക്കാത്തവർ ഫാൻ ബേസിൽ മാത്രം കളി കാണുന്നവരാണെന്നാണ് അശ്വതി സോഷ്യൽമീഡിയയിൽ കുറിച്ചത്. 'കഴിഞ്ഞ ദിവസം ഞാൻ ടോപ് 5 പ്രെഡിക്ഷൻ പോസ്റ്റ് ഇട്ടപ്പോൾ അതിൽ ധന്യയുടെ പേര് കണ്ട് പലരും ചോദിച്ചു.'
'ധന്യ സേഫ് ഗെയിമാണ് ധന്യയെക്കാൾ ഡീസർവിങ് ആയവരുണ്ടെന്ന്. കഴിഞ്ഞ് ദിവസത്തെ ആദ്യ ടാസ്ക് കണ്ടവർ ധന്യക്ക് അഭിനന്ദനങ്ങൾ പറഞ്ഞില്ലെങ്കിൽ അത് ഫാൻ ബേസിൽ മാത്രം കളി കാണുന്നവർ ആയിരിക്കുമെന്ന് കരുതാനേ പറ്റൂ... ഇപ്പോഴുള്ള ടാസ്ക് എന്നത് സാധരണ നടക്കാറുള്ള വീക്കിലി ടാസ്ക് പോലെ അല്ല.'

'ടിക്കറ്റ് ടു ഫിനാലെ എന്ന അത്രമേൽ പ്രാധാന്യം ഉള്ളതാണ്. കഴിഞ്ഞ ദിവസം പകൽ മുതൽ ഞാൻ ലൈവ് കണ്ടതിൽ വെച്ച് എന്റെ കാഴ്ചപ്പാടിൽ ഏറ്റവും എന്റെർടെയ്നിങ് ആക്കിയത് റിയാസാണ്. മാക്സിമം സമയം കൊണ്ട് എല്ലാരേയും പ്രോവൊക് ചെയ്തു.'
'പാട്ട് പാടി, കല കലാന്ന് സംസാരിച്ച് സംസാരിച്ച് മുന്നോട്ട് പോയി. അതിൽ എനിക്കേറ്റവും ഇഷ്ടപെട്ടത് ആ വിളി ആയിരുന്നു മോളെ ദില്ലൂ... (ലൈവിൽ ആയിരുന്നു അത് കൂടുതൽ കാണാൻ കഴിഞ്ഞത്).'
'പിന്നെ തുടക്കം മുതൽ ഞാനിതd നേടും എന്ന ഡിടെർമിനേഷനോടെ നിന്നത് ധന്യയാണ്. സൂപ്പർ... ധന്യ നേടുകയും ചെയ്തു. രണ്ടാമത്തെ ടാസ്കിൽ എന്ത് പറ്റിയോ എന്തോ റോൺസൺ ജയിച്ചു. നല്ലകാര്യം.. തന്ത്രപരമായി തന്നെ കളിച്ചു. പക്ഷേ ആളിപ്പോഴും പുറത്ത് പോകണമെന്ന് പറഞ്ഞ് ഒരു ഉത്സാഹം ഇല്ലാതെ തൂങ്ങിയാണ് ഇരുപ്പ്.'
Recommended Video

'അതുകൊണ്ട് ആ വിഷമം നിങ്ങൾ പ്രേക്ഷകർ കേൾക്കാതെ പോകരുത്. അതുകൊണ്ട് വിവേകത്തോടെ വോട്ട് ചെയ്യുക. ബ്ലെസ്ലിയും ദിൽഷക്ക് വേണ്ടിയാണോ എന്തിനാണോ എന്തോ വല്ലാതെ പുറകോട്ട് പോകുന്നപോലെ ഒരു ഫീൽ. അതോ എന്റെ തോന്നലാണോ ബെചിക്കാ.'
'കുഞ്ഞേ എന്നെ വിഷമത്തിലാക്കല്ലേ. ലക്ഷ്മിയേച്ചി കഴിഞ്ഞ ദിവസത്തെ പ്രത്യേക പ്രകടനത്തിന്റെ ക്ഷീണത്തിലാണ്. അതുകൊണ്ട് അൽപ്പം ശാന്തമാണ്. മൂന്നാമത് മ്യൂസിക് കേട്ട് പാട്ട് ഏതാണെന്ന് കണ്ടുപിടിക്കുക.'
'വിനയ് വിജയിച്ചു. ഒരു ദിവസം പല ടാസ്‌ക്കുകൾ... നല്ല രസമാണ്. കളികൾ മുറുകട്ടെ... ആര് നേടും ആ ടിക്കറ്റ് എന്ന് നമുക്ക് നോക്കിക്കാണാം' എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications











