'പോയി ചത്തൂടെ...? നീ ആദ്യം പോയി ചാകടാ...'; പരിഹസിക്കുന്നവരെ കണക്കിന് ട്രോളി സീരിയൽ താരം അശ്വതി!

അശ്വതി എന്ന നടിയെ പറ്റി കേൾക്കുമ്പോൾ തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മനസിൽ വില്ലത്തിയുടേയും മാതാവിന്റേയും രൂപമാകും ഒരുപോലെ തെളിഞ്ഞ് വരിക. ഇരു വേഷങ്ങളും അതിന്റേതായ വെടിപ്പിലാണ് അശ്വതി കൈകാര്യം ചെയ്തത്. കുങ്കുമപ്പൂവ് എന്ന സീരിയയിൽ അമല എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചും അൽഫോൺസാമ്മയെ അവതരിപ്പിച്ചും പ്രേക്ഷക പ്രീതി നേടിയ അശ്വതിയെ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ്. അഭിനയത്തിൽ തിളങ്ങി നിന്നപ്പോഴാണ് താരം വിവാഹിതയായതും യുഎഇയിലേക്ക് ഭർത്താവിന്റെ ഒപ്പം പോയതും. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്ര​ദ്ധിക്കപ്പെടാറുണ്ട്.

ബി​ഗ് ബോസ് സീസൺ ഫോർ പ്രഖ്യാപിച്ചപ്പോൾ മുതൽ അശ്വതി മത്സരാർഥിയായി എത്തുമെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ​ഗോസിപ്പുകൾ നിരവധി വരാൻ തുടങ്ങിയതോടെ അത്തരം വാർത്തകളിൽ കഴമ്പില്ലെന്ന് കാണിച്ച് അശ്വതി തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ബി​ഗ് ബോസ് സീസണുകൾ കണ്ട് വിലയിരുത്തി കുറിപ്പുകളും അശ്വതി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ബി​ഗ് ബോസ് മാത്രമല്ല... റിലീസാകുന്ന മലയാളം സിനിമകൾ കാണുകയും തനിക്ക് തോന്നിയ കാര്യങ്ങൾ സത്യസന്ധമായി അശ്വതി സോഷ്യൽമീഡിയയിൽ എഴുതുകയും ചെയ്യാറുണ്ട്.

പരിഹസിച്ച് കമന്റുകളും മെസേജുകളും

തുറന്നെഴുതുന്നതിന്റെ പേരിൽ നിരവധി വിമർശനങ്ങളും അശ്വതി‌ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തുടരെ തുടരെ പരിഹസിച്ച് കമന്റുകളും മെസേജുകളും അയക്കുന്നവർക്ക് അശ്വതി നൽകിയ മറുപ‍ടിയാണ് ഇപ്പോൾ വൈറലാകുന്നത്. 'പോയി ചത്തൂടെ :- "നീ ആദ്യം പോയി ചാകടാ". കൊറച്ച് ഓവർ ആണ് കേട്ടോ:- "ഇച്ചിരി ഓവർ ആകാനാ എനിക്കിഷ്ട്ടം". ബിഗ്‌ബോസ്ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത് :- "അതെന്തു ബിഗ്‌ ബോസ് നിങ്ങളെ പിടിച്ച് കടിച്ചോ?". വെറുപ്പിക്കൽ സഹിക്കാൻ വയ്യാത്ത കൊണ്ട് അൺഫോള്ളോ ചെയ്യുന്നു :- "പോനാൽ പോകട്ടും പോ.... ടാ". ആരാന്നാ നിന്റെ വിചാരം :- "തോമസ് ചെറിയാന്റെ മകളും, ജെറിൻ ബാബുജിയുടെ ഭാര്യയുമായ പ്രസില്ല എന്ന അശ്വതി". ഇപ്പൊ പണീം കൂലീം ഇല്ലല്ലേ... ഫീൽഡ് ഔട്ട് ആയല്ലേ :- "നീയൊക്കെ എന്നാ പണി തന്നങ്ങോട്ട് സഹായിക്ക്"..... ഇങ്ങനൊക്കെ ഉത്തരം പറയണം എന്നാണ് ആഗ്രഹം.... പക്ഷേ നിങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടവർ ആയത് കൊണ്ട് ഞാൻ ഇതുപോലെ മറുപടി പറയുന്നില്ലാട്ടോ... ബൈ ദ ബൈ ചില തിരക്കുകളാൽ ബി​ഗ് ബോസ് എപ്പിസോഡ് കാണാൻ കഴിയാഞ്ഞത് കൊണ്ട് റിവ്യൂ ഉണ്ടായിരിക്കുന്നതല്ല..' എന്നാണ് അശ്വതി കുറിച്ചത്.

അശ്വതിയുടെ മാസ് മറുപടി

ബി​ഗ് ബോസ് റിവ്യു അശ്വതി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ അതൃപ്തി അറിയിച്ച് നിരവധി പേർ അശ്വതിയെ പരിഹസിക്കാറുണ്ട്. അശ്വതിയുടെ പോസ്റ്റ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ലഭിക്കുന്നത്. 'ഒരു ഓവറും ഇല്ല... ഓരോരുത്തരുടെ മനസിലുള്ളത് പറയുന്നു... അതിലിപ്പോൾ എന്താ തെറ്റ്..., വെള്ളിയാഴ്ച ലീവായത്കൊണ്ട് കറങ്ങി നടക്കുന്നത് കൊണ്ടാണോ റിവ്യൂ ചെയ്യാതിരുന്നത്' തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്. ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥൻഡ റിലീസായപ്പോൾ അശ്വതി വിമർശിച്ച് റിവ്യൂ എഴുതിയതിന്റെ പേരിൽ നിരവധി പേർ അശ്വതിക്കെതിരെ രം​ഗത്തെത്തിയിരുന്നു. പ്രസില്ല ജെറിൻ എന്നാണ് അശ്വതിയുടെ യഥാർത്ഥ പേര്.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
ബി​ഗ് ബോസ് റിവ്യൂ

കുങ്കുമപ്പൂവ് സീരിയലിൽ കലക്കൻ അഭിനയം കാഴ്ച്ച വെച്ച നടി കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ്. വിവാഹശേഷം ഭർത്താവിനൊപ്പം ഷാർജയിലാണ് താരത്തിന്റെ താമസം. വിവാഹശേഷം ശരീര ഭാരം വർധിച്ച് 105കിലോ ഉണ്ടായിരുന്നു അശ്വതി. പിന്നീട് കഠിനമായ വർക്കൗട്ടിലൂടെ ശരീരഭാരം അശ്വതി കുറച്ചതും എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ഒമ്പത് മാസത്തോളം നീണ്ട പരിശ്രമത്തിലൂടെയാണ് അശ്വതി തടി കുറച്ചത്. അശ്വതി തിരികെ സീരിയ്‍ രം​ഗത്തേക്കും അഭിനയത്തിലേക്കും തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X