twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അശ്വിന്റെ ജീവിത കഥ ദയനീയം, ലക്ഷ്മി ചേച്ചിക്ക് കഥയല്ലിതു ജീവിതം റൗണ്ട് കൊടുക്കുന്നുണ്ട്; അശ്വതിയുടെ വാക്കുകള്‍

    |

    സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം ബിഗ് ബോസാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ ഒറ്റദിവസം കൊണ്ട് തന്നെ കാഴ്ചക്കാരുടെ ഇടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണില്‍ നിന്ന് തീർത്തും വ്യത്യസ്തമായിട്ടാണ് ഇക്കുറി മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അധികം വലിച്ചു നീട്ടാതെ ഒന്നാം ദിവസം തന്നെ ടാസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. അത്ര സുഖകരമായിരിക്കില്ല മത്സരമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിലും അത് വ്യക്തമാണ്.

    ജാനകിയുടെ സംസാരം ബുദ്ധിമുട്ടാകുന്നു, ചില നേരത്ത് ശല്യമാണ്; തുറന്നടിച്ച് ഡോക്ടര്‍ റോബിന്‍ജാനകിയുടെ സംസാരം ബുദ്ധിമുട്ടാകുന്നു, ചില നേരത്ത് ശല്യമാണ്; തുറന്നടിച്ച് ഡോക്ടര്‍ റോബിന്‍

    ബിഗ് ബോസ് ഷോയെ പോലെ തന്നെ നടി അശ്വതിയുടെ റിവ്യൂകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. പക്ഷം പിടിക്കാതെ വളരെ കൃത്യമായിട്ടാണ് അഭിപ്രായം പറയാറുള്ളത്. ഇപ്പോഴിത ഒന്നാം ദിവസത്തെ കുറിച്ചുള്ള നടിയുടെ റിവ്യൂ ശ്രദ്ധേയമാവുകയാണ്. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച് കുറിപ്പ് വൈറല്‍ ആയിട്ടുണ്ട്.

    സംസാരിച്ച് കൊണ്ടിരിക്കവെ അച്ഛന്‍ മരിച്ചു; അത് ഡിപ്രഷനിലാക്കി, ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് ബ്ലെസ്ലിസംസാരിച്ച് കൊണ്ടിരിക്കവെ അച്ഛന്‍ മരിച്ചു; അത് ഡിപ്രഷനിലാക്കി, ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് ബ്ലെസ്ലി

    അശ്വതി

    അശ്വതിയുടെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം ചുവടെ...''പാലുകാച്ചല്‍, ശാലിനിയുടെ അമ്മമ്മയുടെ പിറന്നാള്‍ ആശംസകള്‍ ഒക്കെയായി അങ്ങ് തുടങ്ങി രണ്ടാം ദിനം. ചരിത്രത്തില്‍ ആദ്യമായി ബിഗ്‌ബോസ് അംഗങ്ങളെ കാണാന്‍ പത്രമാധ്യമങ്ങള്‍ എത്തിയിരിക്കുന്നു! ചോദ്യങ്ങള്‍... ഉത്തരങ്ങള്‍... കഴിഞ്ഞ സീസണില്‍ ഒന്നും ഇങ്ങനെ ഇല്ലാതിരുന്ന കൊണ്ട് ഒരു പുതുമ തോന്നി ഒരുപാട് വലിച്ചു നീട്ടാതെ പെട്ടന്ന് തീര്‍ന്നു.
    ആഹ് ഒരു ചോദ്യത്തിനിടയില്‍ അവര്‍ക്കാ വേര്‍ഡ് കിട്ടി 'സ്ട്രാറ്റജി'! ബിഗ്ഗ്‌ബോസ്സില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നല്ലേ സ്ട്രേറ്റേജി. ബ്ലെസ്ലി അടിപൊളി ആയി പാടികൊണ്ടിരുന്നപ്പോള്‍ അതാ പൊട്ടിക്കുന്നു 'ബോംബ്'...' ഈ വീട്ടില്‍ നില്‍ക്കാന്‍ അര്‍ഹതയില്ലാത്ത 3 പേരെ തിരഞ്ഞെടുക്കുക' ഉടച്ചില്ലേ കഞ്ഞിക്കലം. എല്ലാരുടെയും നോമിനേഷന്‍സ് എല്ലാം പൊളി ആയിരുന്നു.

    നോമിനേഷന്‍

    ശേഷം അതിനെപ്പറ്റി ഡിസ്‌കഷന്‍. ഏറ്റവും കൂടുതല്‍ നോമിനേഷന്‍ കിട്ടിയത് നിമിഷ,ജാനകി, അശ്വിന്‍. ലക്ഷ്മി ചേച്ചി നിമിഷയെ നോമിനേറ്റ് ചെയ്തെങ്കിലും എന്ത് കാരണത്തിന് എന്നുള്ളത് നല്ലരീതിയില്‍ പറഞ്ഞു മനസിലാക്കി കൊടുത്തു. അടുത്തത് കാണിച്ചത് ലക്ഷ്മിച്ചേച്ചിയുടെ നേതൃത്വത്തില്‍ ഓരോരുത്തര്‍ അവരവരെ കുറിച്ച് പറയുക.

     അശ്വതിയുടെ റിവ്യൂ

    ചേച്ചിക്കു ബിഗ്‌ബോസ് തന്നെ 'കഥയല്ലിതു ജീവിതം' എന്നൊരു റൗണ്ട് കൊടുക്കുന്നുണ്ട് എന്ന് ഓര്‍മ ഇല്ലാഞ്ഞിട്ടാണോ. എല്ലാര്‍ക്കും ജീവിതത്തില്‍ നേരിട്ട ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകും, ഇങ്ങനൊക്കെ ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുമോ എന്നുപോലും അമ്പരക്കുന്നപോലെ... അശ്വിന്‍ തന്റെ ജീവിത കഥ പറഞ്ഞു. വളരെ ദയനീയം. അശ്വിനു ആഗ്രഹം പോലെ ഒരു വീട് വയ്ക്കാന്‍ സാധിക്കട്ടെ . ബിഗ്‌ബോസ് വീട്ടില്‍ നില്‍ക്കാന്‍ യോഗ്യത ഇല്ലാ എന്ന് തിരഞ്ഞെടുക്കപ്പെട്ട 3 പേര്‍ക്കുള്ള ടാസ്‌ക് എത്തി. വിധികര്‍ത്താവ് നവീന്‍. ടാസ്‌ക് ബോള്‍ പെറുക്കി അവരവരുടെ ബാസ്‌കറ്റല്‍ ഇടുക. നമ്മടെ പഴയ ബാള്കളി. അശ്വിന്‍ സ്‌കോര്‍ ചെയ്തു. അശ്വിന്‍ ആ വീട്ടിലെ ആദ്യത്തെ ക്യാപ്റ്റന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.

     സെല്‍ഫി ടാസ്‌ക്ക്‌

    വീട്ടിലെ രാജകീയമായ ഒരു റൂം ഉള്ളത് ക്യാപ്റ്റന് ആണ്. അടുത്ത ആഴ്ചയിലെ നോമിനേഷനിലേക്ക് അശ്വിന്‍ ഒഴികെ ബാക്കിയെല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു. ഇതെന്താ സംഭവിക്കുന്നെ? എല്ലാം വളരെ പെട്ടന്നാണല്ലോ. അടുത്തത് സെല്‍ഫി എന്ന ടാസ്‌ക് നമ്മടെ കഥപറച്ചില്‍, ബ്ലെസ്ലി ആണ് കഥപറയുന്നത്. ബ്ലെസ്ലി കഥപറഞ്ഞു, ഫാസ്റ്റ് പാസ്സഞ്ചര്‍ പോലെ കഥ അങ്ങ് പോയി. ബ്ലെസ്സിലിയും കരഞ്ഞു, കേട്ടോണ്ടിരുന്ന കുറച്ചു പേരും കരഞ്ഞു. കണ്ടോണ്ടിരുന്ന ഞാന്‍ ആരാണ് മരിച്ചത് എന്ന് മനസിലാകാതെ മിഴിച്ചിരുന്നു. മനസിലായവര്‍ ഒന്ന് പറഞ്ഞു തരണേ. അങ്ങനെ അശ്വിന്‍ രാജാകീയമായ ആ മുറിയില്‍ തണുത്തു വിറച്ചു ഒറ്റയ്ക്ക് സംസാരിക്കുന്നു. 'ഇതെന്റെ മാത്രം വിജയമല്ല, ഏറ്റവും താഴത്തട്ടില്‍ ഉള്ളവന്റെ കൂടെയാണ്' പാവം എക്സൈറ്റ്മെന്റ കൊണ്ടാണ്.തുടങ്ങീട്ടെ ഉളളൂ കുട്ടീ .

    Recommended Video

    Dhanya Mary Varghese talks about Bigg Boss Malayalam Season 4
    പോസ്റ്റ്  വൈറല്‍

    പടിപ്പടി ആയി കയറിവരാന്‍ ഇനിയും കിടക്കുന്നു കടമ്പകള്‍. അടുത്തത് ബിഗ്‌ബോസ് പ്ലസ്സില്‍ സ്വന്തം കഥകള്‍ പറയുന്ന ടാസ്‌ക് ആണ് കാണിച്ചത്. നിമിഷയുടെ കഥ. കഥ തീര്‍ന്നതും ലക്ഷ്മി ചേച്ചി, നിമിഷ, ജാസ്മിന്‍,റോബിന്‍ എന്നിവരുടെ ചര്‍ച്ച നന്നായിരുന്നു. ആ ചര്‍ച്ചയില്‍, ലക്ഷ്മി ചേച്ചി പറഞ്ഞതും റോബിന്‍ പറഞ്ഞതും എനിക്ക് ഇഷ്ട്ടായി. ഇപ്പോളത്തെ കാലഘട്ടം ആണ്. മാതാപിതാക്കള്‍ക്കൊന്നും ഒരു അവകാശവും ഇല്ലാത്തപോലെ ആയിക്കൊണ്ടിരിക്കുന്നു. നാളെ എന്റെ മക്കള്‍ എങ്ങനെ ആയിരിക്കും എന്നൊന്നും പ്രവചിക്കാന്‍ കഴിയില്ലല്ലോ . അതുകൊണ്ട് കൂടുതല്‍ അതേ കുറിച്ച് പറയാന്‍ വരുന്നില്ല. അടുത്തത് ജാസ്മിന്റെ സ്റ്റോറി. നേരത്തെ പറഞ്ഞപോലെ എല്ലാവരുടെയും ജീവിതത്തില്‍ അണ്‍ബിലീവബിള്‍ ആയിട്ടുള്ള സ്റ്റോറീസ് ഉണ്ട്. ഫെല്‍ട്ട് സോ സാഡ്. ചിരിയും കളികളുമായി അങ്ങനെ ഒരു ദിവസം തീര്‍ന്നിരിക്കുന്നു.നാളെ കഠിനമായ ടാസ്‌ക്കുകളുമായി വീണ്ടും കാണാം'' എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. പതിവ് പോലെ തന്നെ നടിയുടെ പോസ്റ്റും വൈറല്‍ ആണ്.

    English summary
    Bigg Boss Malayalam Serial 4, Serial Actress Aswathy's Day 1 Review Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X