മത്സരാര്‍ഥികള്‍ എല്ലാവരും ഹെവി മാസ് ആണ്; ചിലരൊക്കെ ഓവര്‍ കോണ്‍ഫിഡന്റ് ആണോ, അശ്വതി പറയുന്നതിങ്ങനെ
ബിഗ് ബോസ് മലയാളത്തിന്റെ മറ്റൊരു സീസണ്‍ കൂടി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് തവണ ഉണ്ടായിരുന്നതിനെക്കാളും മനോഹരമായ വീടാണ് ഇത്തവണ. മത്സരാര്‍ഥികളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവരാണ്. ഇന്‍ട്രോ സീന്‍ കഴിഞ്ഞതോടെ മത്സരാര്‍ഥികളെ കുറിച്ചുള്ള മുന്‍വിധികളും വന്ന് തുടങ്ങി. ഇത്തവണയും ബിഗ് ബോസിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് സീരിയല്‍ നടി അശ്വതി. കഴിഞ്ഞ സീസണിലും ഓരോ എപ്പിസോഡുകള്‍ കഴിയുന്നതിന് അനുസരിച്ച് നിരൂപണവുമായി അശ്വതി എത്താറുണ്ടായിരുന്നു. അശ്വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'ലോഞ്ച് എപ്പിസോഡ് എല്ലാരും കണ്ടു കാണുമല്ലോ ല്ലേ? അപ്പോള്‍ ഇവരൊക്കെ ആണ് മത്സരാര്‍ത്ഥികള്‍.
1)നവീന്‍ അറക്കല്‍
2)ജാനകി സുധീര്‍
3)ലക്ഷ്മി പ്രിയ
4)Dr. റോബിന്‍ രാധാകൃഷ്ണന്‍
5)ധന്യ മേരി വര്ഗീസ്
6)ശാലിനി
7)ജാസ്മിന്‍ മൂസ
8)കുട്ടി അഖില്‍
9)ഡെയ്‌സി ഡേവിഡ്
10)റോണ്‍സണ്‍ വിന്‍സെന്റ്
11) നിമിഷ. പി. എസ്
12) അശ്വിന്‍. വി
13) അപര്‍ണ മള്‍ബറി
14) സൂരജ്.എ
15) മൊഹമ്മദ് ഡെലിജന്‍ ബ്ലസ്സി
16) ദില്‍ഷ പ്രസന്നന്‍
17) സുചിത്ര
കണ്ടസ്റ്റന്റ്‌സ് എല്ലാരും ഹെവി മാസ് അല്ലേ! ചിലരൊക്കെ ഓവര്‍ കോണ്‍ഫിഡന്റ് ആണോ എന്ന് തോന്നിയോ? ഏയ് ഇല്ല ല്ലേ? നമുക്ക് കാണാം ഇന്ന് കണ്ട കെട്ടിപ്പിടുത്തവും, ചിരിയും, കളിയും, ആത്മവിശ്വാസവും മുന്നോട്ടു എങ്ങനെ എന്നും. ആരൊക്കെ മനസ്സ് കീഴടക്കുമെന്നും, ആര് 100 ദിവസം തികയ്ക്കുമെന്നും ഇപ്രാവശ്യവും എനിക്ക് പ്രിയപ്പെട്ടവരും പരിചയം ഉള്ളവരും ഉണ്ടെന്നുള്ളതില്‍ സന്തോഷം.

പക്ഷെ എത്ര പ്രിയപ്പെട്ടവര്‍ ആണെങ്കിലും പരിചയം ഉള്ളവര്‍ ആണെങ്കിലും നല്ലത് കണ്ടാല്‍ നല്ലതെന്നും തിരിച്ചാണെങ്കില്‍ അതും എടുത്തു പറയണമല്ലോ അല്ലെ. അതല്ലേ അതിന്റെ ഒരു ബൂട്ടി. അങ്ങനാണല്ലോ ഓരോ വര്‍ഷം ഞാന്‍ ശത്രുക്കളെ കൂട്ടുന്നത്. ഇപ്രാവിശ്യം അങ്ങനെ ഒന്നും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെ, എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. കളി കളര്‍ ആകട്ടെ.. എന്നുമാണ് അശ്വതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
അശ്വതിയുടെ ബിഗ് ബോസ് റിവ്യൂസ് കാണാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അറിയാത്ത കുറെ മത്സരാര്‍ഥികളുണ്ട്. ഓവര്‍ കോണ്‍ഫിഡന്‍സായി കുറെ പേരെ കണ്ടു. കെട്ടുപിടുത്തം കണ്ടപ്പോ ഞാനും ഇത് തന്നെ മനസിലോര്‍ത്തു. അതേ സമയം തുടക്കത്തില്‍ തന്നെ മത്സരാര്‍ഥികളെ തമ്മിലടിപ്പിക്കാനുള്ള ടാസ്‌ക് ആണ് ബിഗ് ബോസ് കൊടുത്തിരിക്കുന്നതെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു. ബിഗ് ബോസ് നാലാം സീസണില്‍ വരാന്‍ അര്‍ഹത ഇല്ലാത്ത 3 പേരെ തിരഞ്ഞെടുക്കാന്‍ പറഞ്ഞിട്ട് ബിഗ് ബോസ് തന്നെ എരിതീ ഓണ്‍ ആക്കിയിട്ടുണ്ട്. സംഗതി കളറാവും.

കഴിഞ്ഞ സീസണുകളിൽ ഒരാഴ്ചത്തോളം കാര്യമായ ടാസ്കുകൾ കൊടുക്കാത്തത് കൊണ്ട് മത്സരാർഥികൾ തമ്മിൽ വലിയ സ്നേഹത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഗെയിമിലേക്ക് വരാൻ കുറച്ചധികം സമയം വേണ്ടി വന്നു. ഇത്തവണ ആദ്യ ദിവസം തന്നെ മത്സരാർഥികൾക്കിടയിൽ ഭിന്നത വരാൻ സാധ്യതയുള്ള ടാസ്കാണ് കൊടുത്തിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലും ഇങ്ങനെ പോയാൽ മനോഹരമായിരിക്കുമെന്നാണ് പ്രേക്ഷകരും
Recommended Video
പറയുന്നത്. പ്രതീക്ഷിച്ചിരുന്നവരെക്കാളും വേറിട്ട മത്സരാർഥികൾ വന്നിരിക്കുന്നതിൽ മത്സരം ശക്തമാവുമെന്ന കാര്യവും ഉറപ്പാണ്. ഒന്നിനൊന്ന് മികച്ച താരങ്ങളും ബോൾഡ് ആയിട്ടുള്ളവരുമാണ് ഇത്തവണ ഉള്ളത്. നിസാര കാര്യത്തിന് കരഞ്ഞ് നടക്കുന്നവർ ഉണ്ടാവില്ലെന്നാണ് കരുതുന്നതെങ്കിലും ബാക്കി എല്ലാം എപ്പിസോഡുകൾക്ക് അനുസരിച്ചിരിക്കും.


Click it and Unblock the Notifications