For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഏറ്റവും കൂളസ്റ്റ് കണ്ടസ്റ്റന്റ്, പ്രതീക്ഷയുള്ള മത്സരാർഥി, ധന്യ ഫൈനൽ ഫൈവിലുണ്ടാകും'; ധന്യയെ കുറിച്ച് അശ്വതി!

  |

  ബിഗ് ബോസ് മലയാളം സീസൺ നാല് അവസാന ഘട്ടത്തിലാണ്. സൂരജ്, ലക്ഷ്‍മി പ്രിയ, ധന്യ, റിയാസ്, ബ്ലസ്‍ലി എന്നിവരാണ് ഇനി അവശേഷിക്കുന്നത്. ഇനി ഒരാഴ്‍ച കഴിഞ്ഞാൽ ആരാണ് വിജയിയെന്ന് അറിയാം. ഇതുവരെയുള്ള യാത്ര എങ്ങനെയായിരുന്നുവെന്ന് ഓരോരുത്തരോടും ബിഗ് ബോസ് ചോദിച്ചപ്പോൾ ഹൃദയത്തിൽ തട്ടിയുള്ള മറുപടികളാണ് ഓരോരുത്തരും പറഞ്ഞത്.

  Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam video, Bigg Boss contestents, dhanya Blesslee, Blesslee bigg boss, Blesslee robin, robin dilsha, robin riyas bigg boss, dr.robin bigg boss, ധന്യ ബ്ലെസ്ലി, ബ്ലെസ്ലി ബിഗ് ബോസ്, ബ്ലെസ്ലി റോബിൻ, റോബിൻ ദിൽഷ, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം വീഡിയോ, ബിഗ് ബോസ് മത്സരാർത്ഥികൾ, റിയാസ് റോബിൻ, ബി​ഗ് ബോസ് റോബിൻ, ബി​ഗ് ബോസ് റിയാസ്

  വെറും വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് വീട്ടിൽ ശേഷിക്കുന്നത് എന്നതിനാൽ ആരാധകരുടെ നേതൃത്വത്തിൽ തങ്ങളുടെ പ്രിയ മത്സരാർഥികൾക്ക് വേണ്ടിയുള്ള വോട്ട് അഭ്യർഥനയും നടക്കുകയാണ്.

  Also Read: 'ആദ്യമായി നായികയെ കിട്ടിയപ്പോൾ ചമ്മലായി, സൗന്ദര്യം ശ്രദ്ധിക്കണമെന്ന് അമ്മ പറയും'; സാന്ത്വനം താരം അച്ചു സുഗന്ധ്

  ഈ വരുന്ന ഞായറാഴ്ചയാണ് ​ഗ്രാന്റ് ഫിനാലെ നടക്കാൻ പോകുന്നത്. മുൻ മത്സരാർഥികളെല്ലാം ​ഗ്രാന്റ് ഫിനാലെ കാണാൻ വന്നിട്ടുണ്ട്. വൈൽഡ് കാർഡ് എൻട്രികൾ വരെ തിരികെ മുംബൈയിൽ എത്തിയിട്ടുണ്ട് തങ്ങളുടെ സീസണിലെ വിജയിയെ നേരിട്ട് കാണാനും അഭിനന്ദിക്കാനും.

  ആറ് പേരാണ് വീട്ടിലുള്ളത്. അവരിൽ ഒരാൾക്കായിരിക്കും മോഹൻലാലിൽ നിന്നും വിജയ കിരീടം നേടാനുള്ള അവകാശം. മത്സരങ്ങൾ കടക്കുമ്പോൾ തങ്ങളുടെ ഉള്ളിലെ ഏറ്റവും മികച്ച കാര്യങ്ങൾ പുറത്തെടുത്ത് പ്രേക്ഷകരെ കാണിച്ച് പിന്തുണ കൂട്ടാനാണ് മത്സരാർഥികളും ശ്രമിക്കുന്നത്.

  ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായിരുന്നു ധന്യ മേരി വർ​ഗീസിന്റേത്.

  Also Read: 'ഒരു സ്ത്രീയായിരിക്കുന്നതാണ് ഏറ്റവും വലിയ ശക്തി'; സ്യൂട്ടിൽ സ്റ്റൈലിഷായി ബോസി ​ഗെറ്റപ്പിൽ ജാസ്മിൻ!

  ബി ഗ് ബോസ് ഹൗസിലെ ഇത്രയുംനാളത്തെ ജീവിതത്തെ കുറിച്ച് ധന്യ പറഞ്ഞത് ഇങ്ങനെയായിരുന്നു... വിശ്വസിക്കാന്‍ പറ്റാത്ത ഒരു അത്ഭുതം പോലെ തോന്നി. ബിഗ് ബോസില്‍ ഞാന്‍ വരുമെന്നോ ഇവിടെ ഉണ്ടാകുമോയെന്ന് സ്വപ്‌നം പോലും കണ്ടിട്ടില്ലായിരുന്നു. എങ്ങനെയാണ് ഈ ഗെയിം പോകുന്നതെന്ന് പലരില്‍ നിന്നും കണ്ട് മനസിലാക്കി.

  ഡോ. റോബിന്‍ പോലും എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ഇത്രയും ദിവസം ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം എന്റെ ഓരോ എതിരാളികളും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവങ്ങള്‍ക്കും എന്നെ സപ്പോര്‍ട്ട് ചെയ്ത ജനങ്ങള്‍ക്കും ആയിരം നന്ദി... എന്നാണ് ധന്യ പറഞ്ഞത്.

  ഇപ്പോള്‍ ധന്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് സീരിയല്‍ താരം അശ്വതിയും രം ഗത്തെത്തിയിരിക്കുകയാണ്. ഏറ്റവും കൂളസ്റ്റ് കണ്ടസ്റ്റന്റാണ് ധന്യയെന്നും ഫൈനല്‍ ഫൈവിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് അശ്വതി പറയുന്നത്.

  ബി ഗ് ബോസ് മലയാളം സീസണ്‍ 4 പരിസമാപ്തിയിലേക്ക് എത്താന്‍ ഒരാഴ്ച കൂടിയെ ബാക്കിയുള്ളു. പതിനേഴ് പേരില്‍ തുടങ്ങി ഇന്ന് അത് ആറുപേരില്‍ എത്തിനില്‍ക്കുകയാണ്. എന്റെ ഫൈനല്‍ ഫൈവ് പ്രചനത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മത്സരാര്‍ഥിയാണ് ധന്യ മേരി വര്‍ ഗീസ്.

  സീസണ്‍ ഫോറിലെ ഏറ്റവും കൂളസ്റ്റ് മത്സരാര്‍ഥിയാണ് ധന്യ. ധന്യയ്ക്ക് ഞാന്‍ ആശംസകള്‍ അറിയിക്കുന്നു. ധന്യ ഇഷ്ടപ്പെടുന്ന ഞാന്‍ അടക്കമുള്ള പ്രേക്ഷകര്‍ ഉറ്റ് നോക്കുന്നതും ഈ ഒരാഴ്ച ധന്യ കടന്ന് കിട്ടാന്‍ വേണ്ടിയാണ്. ധന്യ ഫിനാലെ സ്റ്റേജില്‍ ഉണ്ടാകുമെന്നതില്‍ എനിക്ക് ഉറപ്പുണ്ട്. അതിനായി എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും ധന്യയ്ക്ക് നേരുന്നു എന്നാണ് അശ്വതി കുറിച്ചത്.

  Recommended Video

  മട്ടൻ ബിരിയാണിയും കഴിച്ച് ഓട്ടോയിൽ റോൻസനും ഭാര്യയും | *BiggBoss

  ബി ഗ് ബോസ് സ്ഥിരം പ്രേക്ഷകയാണ് അശ്വതി. എല്ലാ ദിവസവും എപ്പിസോഡുകള്‍ നിരീക്ഷിച്ച് കുറിപ്പുകള്‍ പങ്കുവെക്കാറുമുണ്ട്. ധന്യ സീസണ്‍ ഫോറിലെത്തി പകുതിയിലേറെ ദിവസം സേഫ് ഗെയിമായിരുന്നു കളിച്ചിരുന്നത്.

  പിന്നീട് ഒരു വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ അതെ കുറിച്ച് ധന്യയോട് ചോദിക്കുകയും ചെയ്തിരുന്നു. ശേഷമാണ് ധന്യ കളത്തിലറങ്ങി കളിക്കാന്‍ തുടങ്ങിയത്. മറ്റുള്ളവരെ കുറിച്ച് പരസ്യമായി അഭിപ്രായം പറഞ്ഞാല്‍ നോമിനേഷനില്‍ വരുമോയെന്ന ഭയം ധന്യയ്ക്കുണ്ടായിരുന്നു. ധന്യയുടെ സേഫ് ഗെയിമിനെ കുറിച്ച് അവസാനഘട്ടങ്ങളില്‍ മത്സരാര്‍ഥികള്‍ തുറന്ന് പറയുകയും ചെയ്തിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Serial actress Aswathy says Dhanya will be in the list of last five contestants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X