For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്തി പേടിയായതിനാൽ അടുക്കളയിൽ കയറാതെ ഡെയ്സി, സഹായിച്ച ലക്ഷ്മി പ്രിയയുടെ കാലുവാരി ശാലിനി!

  |

  ബിഗ് ബോസിൽ ഓരോ തിങ്കളാഴ്‍ചയും ആ ആഴ്‍ചത്തെ എവിക്ഷനുള്ളവരുടെ നോമിനേഷൻ ലിസ്റ്റിലേക്കുള്ളവരെ കണ്ടെത്തും. വീട്ടിൽ നിന്ന് ആരൊക്കെയാണ് പുറത്തുപോകേണ്ടത് എന്ന് മത്സരാർഥികൾ തന്നെയാണ് തീരുമാനിക്കുന്നത്. ലക്ഷ്‍മി പ്രിയ, ഡെയ്‍സി, ജാസ്‍മിൻ, അഖിൽ, അശ്വിൻ, ശാലിനി, നവീൻ എന്നിവർക്കാണ് ഇപ്രാവശ്യം നോമിനേഷനിൽ ഏറ്റവും അധികം വോട്ട് കിട്ടിയത്. നോമിനേഷനിൽ വരുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന പലരും ഇത്തവണ രക്ഷപ്പെട്ടു.

  'സമ്മാനം കൊടുത്ത ലിപ്സ്റ്റിക്ക് തിരികെ വാങ്ങാൻ ശ്രമിച്ച ഭാവന'; രസകരമായ സംഭവം വിവരിച്ച് നടി ശിൽപ ബാല

  പതിനാറാം എപ്പിസോഡിന്റെ തുടക്കം തന്നെ വാക്ക് തർക്കത്തോടെയായിരുന്നു. അടുക്കളയായിരുന്നു ഇത്തവണത്തേയും പ്രശ്നത്തിനുള്ള വിഷയം. ശാലിനി കിച്ചൺ ഡ്യൂട്ടിയിൽ ഒറ്റയ്‍ക്കായി പോയെന്ന തരത്തിലുള്ള ചർച്ചയായിരുന്നു ആദ്യം നടന്നത്. മത്സരാർഥികൾ എല്ലാവരും ഇക്കാര്യത്തിൽ അവരവരുടെ അഭിപ്രായം പറയാനും തുടങ്ങിയതോടെ സംഭവം സംഘർഷത്തിലേക്ക് നീങ്ങി. ക്യാപ്റ്റൻ ദിൽഷ ഇടപെട്ട് ഇക്കാര്യം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നം വലുതാവുകയെ ചെയ്തുള്ളൂ.

  വടി കൊടുത്ത് അടി വാങ്ങി നോമിനേഷനിൽ ലക്ഷ്മിപ്രിയയും, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡോ.മച്ചാൻ!

  കിച്ചൺ ജോലികൾ ഒറ്റയ്ക്ക് ചെയ്‍ത് ശാലിനി കരഞ്ഞുവെന്ന് ലക്ഷ്‍മി പ്രിയ ക്യാപ്റ്റൻ ദിൽഷയോട് പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഒറ്റയ്‍ക്കായി പോയോ എന്ന് ചോദിച്ച് ലക്ഷ്‍മി പ്രിയ കെട്ടിപ്പിടിച്ചപ്പോൾ താൻ കരഞ്ഞുപോകുകയായിരുന്നുവെന്ന് ശാലിനി പറഞ്ഞു. കിച്ചൺ ജോലികളിൽ ഡെയ‍്‍സിയടക്കം സഹായിച്ചില്ലെന്ന് ശാലിനി പറഞ്ഞു. പിന്നീട് സംഭവം വലുതാവുകയും വീട്ടിലുള്ളവരെല്ലാം പ്രശ്നം ചർച്ച ചെയ്യാനും അഭിപ്രായം പറയാനും തുടങ്ങിയതോടെ ലക്ഷ്‍മി പ്രിയ ആവശ്യമില്ലാതെ ഇടപെട്ട് പ്രശ്‍നങ്ങൾ വഷളാക്കുകയായിരുന്നുവെന്ന് പറഞ്ഞ് ശാലിനി കാലുമാറി.

  താൻ ഒരു പ്രശ്‍നവും ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ശാലിനി വ്യക്തമാക്കി. സ്വന്തം വീട്ടിലെ കാര്യങ്ങളും ആലോചിച്ചാണ് താൻ കരഞ്ഞതെന്നും ശാലിനി പറഞ്ഞു. എങ്കിൽ അത് തന്നോട് അപ്പോൾ പറയുകയായിരുന്നു വേണ്ടത് എന്ന് ലക്ഷ്‍മി പ്രിയ മറുപടിയായി പറഞ്ഞു. ഡെയ്സി അടക്കമുള്ളവരും ലക്ഷ്മി പ്രിയയെയാണ് കുറ്റപ്പെടുത്തിയത്. ചെറിയൊരു പ്രശ്നം വലുതാക്കാൻ ലക്ഷ്മി പ്രിയ എരിതീയിൽ എണ്ണയൊഴിച്ചുവെന്നാണ് ഡെയ്സി കുറ്റപ്പെടുത്തിയത്. ആരും കിച്ചണിൽ തന്നെ സഹായിക്കാൻ ഇല്ല എന്ന് താൻ ആരോടും പരാതിപ്പെട്ടിട്ടില്ലെന്നും ശാലിനി പറഞ്ഞു. അങ്ങനെയങ്കിൽ കരയുമ്പോൾ അതിന്റെ കാരണം കിച്ചൺ ഡ്യൂട്ടിയായിരുന്നില്ല എന്ന് പറയേണ്ടിയിരുന്നുവെന്ന് ലക്ഷ്‍മി പ്രിയ ചൂണ്ടിക്കാട്ടി.

  കണക്ക് പറയുകയാണെങ്കിൽ ഞങ്ങൾക്കും ആകുമെന്ന് ഡെയ്‍സി പറഞ്ഞു. ആരോടും കണക്ക് പറയുന്നില്ല എന്ന് ശാലിനിയും പറഞ്ഞു. ഒറ്റയ്‍ക്ക് നിൽക്കാൻ താൻ തയ്യാറാണെന്നും ശാലിനി പറഞ്ഞു. ഡോക്ടർ റോബിൻ കിച്ചണിൽ സഹായിക്കാനില്ലാതിരുന്നത് എന്തുകൊണ്ട് ശാലിനി പറഞ്ഞില്ല എന്നും ഡെയ്‍സി ചോദ്യം ചെയ്തിരുന്നു. ഡെയ്സിക്ക് കത്തി പേടിയായതിനാൽ കിച്ചണിൽ പണികൾ ചെയ്യാൻ അവൾ കൂടാറില്ലെന്നും വെള്ളം നിറച്ച് വെക്കാൻ പറഞ്ഞാൽ പോലും പറ്റില്ലെന്ന് പറഞ്ഞ് ഡെയ്സി മാറി നിൽക്കുകയാണെന്നും ശാലിനി പിന്നീട് വീട്ടിലെ മറ്റ് അം​ഗങ്ങളോടായി തുറന്നടിച്ചു. അതേസമയം റോബിന്റെ പേര് പരാമർശിക്കാത്തത് ഡെയ്സിയും വലിയ വിഷയമാക്കിയിട്ടുണ്ട്.

  Recommended Video

  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

  ശാലിനി എന്ന് പറയുന്ന വ്യക്തിക്ക് ഒന്നും മറക്കുന്ന ആളല്ലെന്ന് ഡെയ്‍സി പറഞ്ഞു. കിട്ടുന്ന അവസരം എല്ലാം ശാലിനി നന്നായി ഉപയോഗിക്കുന്നുണ്ടെന്നും ഡെയ്‍സി കുറ്റപ്പെടുത്തി. ഡോക്ടറുടെ പേര് താൻ മനപൂർവം പറയാതിരുന്നതാണ് എന്ന് വിചാരിക്കുന്നതാണെങ്കിൽ അങ്ങനെ വിചാരിച്ചോളൂവെന്നും ശാലിനി ഡെയ്സിക്ക് മറുപടി നൽകി. ശാലിനി വിഷയം വലുതാക്കിയത് ലക്ഷ്മിപ്രിയയാണെന്ന് ചൂണ്ടിക്കാട്ടി ഇപ്രാവശ്യത്തെ നോമിനേഷനിലും ലക്ഷ്മിപ്രിയയുടെ പേരാണ് ഏറ്റവും കൂടുതൽ പേർ പറഞ്ഞത്. ധന്യയും സുചിത്രയും അടക്കമുള്ളവരും ലക്ഷ്മി പ്രിയ എല്ലാവരുടേയും കാര്യങ്ങളിൽ ഇടപെട്ട് പ്രശ്നം വഷളാക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.

  Read more about: bigg boss
  English summary
  Bigg Boss malayalam season 4: Shalini and Daisy cold war started over kitchen duty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X