ബി​ഗ് ബോസിലൂടെ പരിചിത മുഖമാകാൻ ഇനി മുതൽ ഈ പുതുമുഖങ്ങളും!

ഗംഭീരമായ തുടക്കത്തോടെ ബി​ഗ് ബോസ് മലയാളം നാലാം സീസണിന് തുടക്കമായിരിക്കുകയാണ്. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനോടെയാണ് നാലാം സീസൺ ആരംഭിച്ചിരിക്കുന്നത്. മൂന്ന് സീസണുകളിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും നാലാം സീസൺ എന്നാണ് തുടക്കം മുതൽ അണിയറപ്രവർത്തകർ പ്രമോകളിലൂടെയും മറ്റും പറഞ്ഞത്. മോഹൻലാൽ മത്സരാർഥികളെ പരിചയപ്പെടുത്തി തുടങ്ങി. നൂറ് ദിവസം നൂറ് കാമറകൾ ഒരോരുത്തരെയും ഒരോ നിമിഷവും നിരീക്ഷിച്ച് കൊണ്ടിരിക്കുമെന്നതാണ് പരിപാടിയുടെ സവിശേഷത. ദിവസം മുഴുവനും പ്രേക്ഷകർക്ക് മത്സരാർഥികളെ കാണാമെന്ന പ്രത്യേകത ആദ്യമായി ബിഗ്‌ ബോസിൽ മലയാളം ഓൺലൈൻ സ്ട്രീമിങ്ങിലൂടെ പരീക്ഷിക്കുന്നുമുണ്ട് ഈ സീസണിൽ.

17 മത്സരാർത്ഥികൾ ആണ് ബി​ഗ് ബോസ് വിജയിയാകാൻ വേണ്ടി കളത്തിലിറങ്ങുന്നത്. പ്രൗഢ​ഗംഭീരമായ വീട് തന്നെയാണ് നാലാം സീസണിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇത്തവണ ബി​ഗ് ബോസിൽ എത്തിയവരിൽ സിനിമ, സീരിയൽ മേഖലയ്ക്ക് പുറമെ നിന്നുള്ള നിരവധി മത്സരാരർഥികളുണ്ട്. അവരിൽ പലരും പ്രേക്ഷകർക്ക് പുതുമുഖങ്ങളാണ്. മോഡലിങ്, ഫോട്ടോ​ഗ്രഫി, ആങ്കറിങ് തുടങ്ങിയ മേഖലയിൽ ശോഭിച്ച് നിൽക്കുന്നവരാണ് അവരിൽ ഏറെയും.

മോഡലിങ് രം​ഗത്ത് തിളങ്ങുന്ന ജാനകി സുധീർ

ബി​ഗ് ബോസ് നാലാം സീസൺ ആരംഭിച്ചപ്പോൾ വീട്ടിലേക്ക് എത്തിയ രണ്ടാമത്തെ മത്സരാർഥിയായിരുന്നു ജാനകി സുധീർ. മോഡലിങിന് പുറമെ സിനിമകളിലും സീരിയലുകളിലും ജാനകി സുധീർ അഭിനയിച്ചിട്ടുണ്ട്. ചങ്ക്‌സ്, ചാണക്യതന്ത്രം, തീരം, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ സിനിമകളിലാണ് ജാനകി അഭിനയിച്ചിട്ടുള്ളത്. ഈറൻനിലാവ്, തേനും വയമ്പും എന്നിവയാണ് ജാനകി അഭിനയിച്ച സീരിയലുകൾ. ഹോളിവൂഡ് ആണ് ഇനി റിലീസിനെത്താനുള്ള ജാനകിയുടെ സിനിമ. സിനിമയിലും അഭിനയത്തിലും ശോഭിക്കുക എന്നതാണ് ജാനകിയുടെ ലക്ഷ്യം. ബിഗ് ബോസ് തന്റേതാക്കി മാറ്റുമെന്ന് പ്രേക്ഷകർക്ക് ഉറപ്പ് നൽകിയാണ് ജാനകി ബി​ഗ് ബോസ് വീടിനുള്ളിലേക്ക് കയറിയിരിക്കുന്നത്.

ഫോട്ടോ​ഗ്രഫിയോട് കമ്പമുള്ള ചെറുപ്പക്കാരി ഡെയ്‌സി ഡേവിഡ്

മലയാളി പ്രേക്ഷകർക്ക് അധികം സുപരിചിതമല്ലാത്ത മറ്റൊരു മുഖമാണ് മത്സരാർഥിയായ ഡെയ്‌സി ഡേവിഡിന്റേത്. ഫോട്ടോ​ഗ്രഫിയിലാണ് ഡെയ്സി തിളങ്ങുന്നത്. വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലുമാണ് ഡെയ്‍സി പ്രതിഭ തെളിയിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രഫിയിൽ വളരെ കുറച്ച് സ്ത്രീകൾ മാത്രമാണ് കേരളത്തിലുള്ളത്. അക്കൂട്ടത്തിൽ ഒരാളാണ് ഡെയ്സി. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ എപ്പോഴും തൻറേതായ പരീക്ഷണങ്ങൾ നടത്താറുള്ള ഡെയ്‍സി നാരീസ് വെഡ്ഡിംഗ്സ് എന്ന പേരിൽ ഒരു സ്ഥാപനവും നടത്തുന്നുണ്ട്. ബിഗ് ബോസ് മലയാളം സീസണുകളിൽ ആദ്യമായാണ് ഒരു ഫോട്ടോഗ്രാഫർ മത്സരാർഥിയായി എത്തുന്നത്.

ബോഡി ബിൽഡിങ് രം​ഗത്തെ പെൺകരുത്തായി ജാസ്മിൻ മൂസ

ബോഡി ബിൽഡിങ്, ജിം ട്രെയിനിങ്, യാത്രകൾ എന്നിവയാണ് ജാസ്മിൻ മൂസയ്ക്ക് ഇഷ്ടപ്പെട്ട മേഖലകൾ. ജീവിതത്തോട് പൊരുതി തന്റേതായ വഴിവെട്ടി തെളിച്ചാണ് ജാസ്മിൻ മൂസയുടെ യാത്ര. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ജാസ്‍മിൻ രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ട് ബന്ധങ്ങളും സാഹചര്യങ്ങൾ കൊണ്ട് വേർപിരിയേണ്ടി വന്ന ആളുമാണ്. ജാസ്മിന്റെ ആദ്യ വിവാഹം പതിനെട്ടാം വയസിലായിരുന്നു. പിന്നീട് ആ ബന്ധം വേർപിരിഞ്ഞ് വീണ്ടും വിവാഹിതയായി. രണ്ടാം വിവാഹബന്ധത്തിൽ കടുത്ത പീഡനങ്ങൾ നേരിട്ടപ്പോൾ ജാസ്മിൻ ആ ബന്ധവും ഉപേക്ഷിച്ചു. ബോഡി ബിൽഡിംഗിലേക്ക് ഇറങ്ങിയ ജാസ്‍മിൻ നിലവിൽ ബംഗളൂരുവിൽ ഒരു ഫിറ്റ്നസ് ട്രെയ്‍നർ ആയി പ്രവർത്തിക്കുകയാണ്. മോണിക്ക ഷമി എന്ന തൻറെ സ്ത്രീസുഹൃത്തുമൊത്ത് ലിവ് ഇൻ റിലേഷൻഷിപ്പിലാണ് ജാസ്‍മിൻ.

ശാലിനി നായർ

ശാലിനി നായരാണ് അവതാരക എന്നുള്ള ടൈറ്റിലിൽ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുന്നത്. നിരവധി ഷോകളിൽ അവതാരകയായിട്ടെത്തിയ ശാലിനി അഭിനയ രംഗത്തും സജീവമാണ്. മകനാണ് ശാലിനിയുടെ ലോകം. കൂടുതൽ അറിയപ്പെടുക, സിനിമകൾ ചെയ്യുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെയാണ് ശാലിനിയും ബി​ഗ് ബോസിൽ എത്തിയിരിക്കുന്നത്.

ദിൽഷ പ്രസന്നൻ

നടിയും നർത്തകിയുമാണ് ദിൽഷ പ്രസന്നൻ. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ കാണാകണ്മിയിൽ ദിൽഷ അഭിനയിച്ചിരുന്നു. മറ്റ് ചില ടെലിവിഷൻ പരിപാടികളിലും ഡാൻസ് റിയാലിറ്റി ഷോകളിലും ദിൽഷ സജീവ സാന്നിധ്യമായിരുന്നു.

ബ്ലെസ്ലി

ഗായകനും സംഗീതഞ്ജനുമാണ് ബ്ലെസ്ലി. ചില സിനിമകൾക്ക് അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്.

ഡോക്ടർ റോബിൻ

ഡോ. മച്ചാൻ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് റോബിൻ. ഡോ. റോബിൻ രാധകൃഷണന് ജിജി ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ്. ഇൻഫ്‌ളൂവൻസർ കൂടിയായ റോബിനും ബിഗ് ബോസിലുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X