'പ്രമുഖ സംവിധായകന്റെ സിനിമയിൽ നായികയായി ക്ഷണം ലഭിച്ചു, റോബിൻ വീട്ടിൽ നിൽക്കാൻ അർഹൻ'; ശാലിനി

മൂന്നാം വാരം ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ നിന്നും പുറത്തായത് അവതാരികയായ ശാലിനി നായർ ആയിരുന്നു. ബി​ഗ് ബോസ് കഴിവും ഭാവിയും ശോഭിക്കാൻ മത്സരാർഥികൾക്ക് ലഭിക്കുന്ന സുവർണാവസരമാണ്. വീടിനുള്ളിൽ ഒരു ദിവസമെങ്കിൽ ഒരു ദിവസം താമസിച്ച ശേഷം പുറത്തായാൽ പോലും അ‌വർക്ക് പിന്നീടുള്ള ഭാവി ജീവിതത്തിലേക്ക് ലഭിക്കാൻ പോകുന്നത് വലിയ അവസരങ്ങളാണ്. അതിനാൽ ബി​ഗ് ബോസ് ഷോയിൽ പങ്കാളികളാകാനുള്ള വഴികൾ തേടുന്നവർ നിരവധിയാണ്.

നിരവധി തവണ അഭിമുഖങ്ങളും ഓഡീഷനും നടത്തിയ ശേഷമാണ് ഓരോ മത്സരാർഥിയേയും ബി​ഗ് ബോസ് അണിയറപ്രവർത്തകർ തെരഞ്ഞെടുക്കുന്നത്. റിയാലിറ്റി ഷോകളിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചിട്ടുള്ള ഷോകളിൽ ഒന്ന് കൂടിയായിരിക്കും ബി​ഗ് ബോസ് മലയാളം. മറ്റ് ഭാഷകളിൽ സംപ്രഷണം ചെയ്യുന്ന ബി​ഗ് ബോസ് ഷോകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബി​​ഗ് ബോസിൽ പങ്കെടുത്ത ശേഷം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ മൂന്നാം വാരത്തിൽ പുറത്തായ മത്സരാർഥി ശാലിനി നായർ.

ബി​ഗ് ബോസിലേക്ക് ക്ഷണം ലഭിച്ചപ്പോൾ

കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാലിനി മനസ് തുറന്നത്. 'അവതാരികയായി ചെറിയ ചെയറിയ പരിപാടികളാണ് ഞാൻ ചെയ്തുകൊണ്ടിരുന്നത്. അക്കാലത്ത് തന്നെ പരിചയമുള്ളവരോടെല്ലാം കുറച്ച് കൂടി പ്രേക്ഷകരിലേക്ക് എത്താൻ കഴിയുന്ന പരിപാടികൾ സംഘടിപ്പിച്ച് തരണമെന്ന് പറയുമായിരുന്നു. എല്ലാവർക്കും ബയോഡാറ്റയും കൊടുക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് ബി​ഗ് ബോസിൽ നിന്നും വിളി വന്നത്. നന്നായി സംസാരിക്കുമെന്ന് തോന്നിയത് കൊണ്ടാവണം ഓഡീഷനിൽ പങ്കെടുക്കാൻ അവസരം നൽകി. നിരവധി ഘട്ടങ്ങളുണ്ടായിരുന്നു. വീടിനുള്ളിൽ കയറും വരെ ആർക്കൊപ്പമാണ് നമ്മൾ മത്സരിക്കാൻ പോകുന്നതെന്ന് നമുക്ക് അറിയാൻ സാധിക്കില്ല.'

നിങ്ങൾ കരുതുന്നപോലെയല്ല കാര്യങ്ങൾ

'വീട്ടിലുള്ള എല്ലാവർക്കും പല സമയത്തായിരുന്നു ഫ്ലൈറ്റ്. മാത്രമല്ല വിവിധ ഹോട്ടലുകളിലാണ് മത്സരാർഥികളെ താമസിപ്പിക്കുന്നത്. ഒരു തരത്തിലും മറ്റുള്ളവരെ കാണാനോ സംസാരിക്കാനോ സാധിക്കില്ല. വീടിനുള്ളിൽ കയറും വരെ രണ്ടുപേർ അസിസ്റ്റ് ചെയ്യാൻ ഉണ്ടാകും. പുറത്തിറങ്ങുമ്പോൾ മാസ്ക് ‌തരും. കൂടാതെ സ്പെഷ്യൽ കാരവാനടക്കം ഓരോ മത്സരാർഥികൾക്കും ഉണ്ടാകും. സ്റ്റേജിൽ എത്തും വരെ മത്സരാർഥികളുടെ സീക്രസി ഭ​ദ്രമായി സൂക്ഷിക്കാനുളള എല്ലാ സന്നാഹങ്ങളും ബി​ഗ് ബോസ് ടീം ഒരുക്കിയിരുന്നു. ഒന്നും സ്ക്രിപ്റ്റഡ് അല്ല. വീട്ടിലെ മത്സരാർഥികൾ ഫോണ‍് ഉപയോ​ഗിക്കുന്നു, വീട്ടിൽ പ്ല​ഗ് പോയിന്റുകൾ കണ്ടു എന്നെല്ലാം സോഷ്യൽമീഡിയയിൽ കണ്ടിരുന്നു. അതിലൊന്നും സത്യമില്ല.'

വീടിന് പുറത്താകേണ്ട മത്സരാർഥിയല്ല റോബിൻ

'അണിയറപ്രവർത്തകർക്ക് ടാസ്ക്കിന് വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കാനും അടുക്കളയിലെ ചില ഉപകരങ്ങൾ പ്രവർത്തിപ്പിക്കാനും വേണ്ടിയാണ് ആ പ്ല​​​ഗുകൾ സ്ഥാപിച്ചിരിക്കുന്നത്. വോട്ടിങും സുതാര്യമാണ് എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞ‍ാൻ തിരികെ വീട്ടിൽ വന്നെങ്കിലും മനസ് മുഴുവൻ അവിടെ ബി​ഗ് ബോസ് വീട്ടിലാണ്. വ്യക്തി വൈരാ​ഗ്യം, ​ഗ്രൂപ്പിസം എന്നിവ കൊണ്ട് വീടിന് പുറത്താകേണ്ട മത്സരാർഥിയല്ല റോബിൻ. നന്നായി ​ഗെയിം കളിക്കുന്ന വ്യക്തിയാണ്. കൂടാതെ നല്ല പിന്തുണയും ജനങ്ങളുടെ ഭാ​​ഗത്ത് നിന്ന് റോബിന് ലഭിക്കുന്നുണ്ട്. ബി​ഗ് ബോസിൽ പോയ ശേഷം ആളുകളുടെ സ്നേഹം വർധിച്ചിട്ടുണ്ട്.'

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
മനസിപ്പോഴും ബി​ഗ് ബോസ് വീട്ടിൽ

'കരിയറിൽ പോലും നിരവധി അവസരങ്ങൾ വരുന്നുണ്ട്. ഒരു പ്രമുഖ സംവിധായകന്റെ സിനിമയിൽ നായിക വേഷം ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ വിദേശത്ത് പരിപാടി അവതരിപ്പിക്കാനും ക്ഷണം വന്നിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ സാധിക്കില്ല. എല്ലാം കൊണ്ടും ‌ബി​ഗ് ബോസിന് ശേഷം വലിയ മാറ്റങ്ങൾ വരുന്നു. എല്ലാവരുടേയും സ്നേഹം ലഭിക്കുന്നു എന്നതെല്ലാം തന്നെ സന്തോഷം പകരുന്നുണ്ട്. കുറച്ചുനാൾ കൂടി വീട്ടിൽ പിടിച്ച് നിൽക്കണമെന്നത് ആ​ഗ്രഹമായിരുന്നു' ശാലിനി പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X