വിവാഹമോചിതയായ താന്‍ ഒരു സിംഗിള്‍ മദര്‍ കൂടിയാണ്; ജീവിതം ആസ്വദിക്കുകയാണെന്ന് ബിഗ് ബോസ് താരം ശാലിനി
ടെലിവിഷന്‍ പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ കിടിലന്‍ മത്സരാര്‍ഥികളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിച്ചിരിക്കുകയാണ്. അവതാരകന്‍ മോഹന്‍ലാല്‍ മത്സരാര്‍ഥികളെ ഓരോരുത്തരായി പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അതേ സമയം പ്രേക്ഷകര്‍ക്ക് പരിചയമുള്ളവരും അല്ലാത്തവരുമായി നിരവധി താരങ്ങള്‍ ഷോ യില്‍ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. മോഡലിങ്ങ്, അഭിനയം, ടെലിവിഷന്‍ രംഗത്ത് നിന്നുള്ള മത്സരാര്‍ഥികളാണ് ഇത്തവണ കൂടുതലായും പങ്കെടുക്കുന്നത്.
അവതാരകയും മോഡലുമായ ശാലിനി നായരാണ് ഈ സീസണിലെ ശ്രദ്ധേയായ മത്സരാര്‍ഥികളില്‍ ഒരാള്‍. ഇന്‍ട്രോ വീഡിയോയിലൂടെ ബിഗ് ബോസ് വിശേഷങ്ങളും തന്റെ കുടുംബത്തെയും വിവാഹ ജീവിതത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി കൊണ്ടാണ് ശാലിനി എത്തിയത്. ശാലിനിയുടെ വിശേഷങ്ങള്‍ വായിക്കാം...

അവതാരകമാരില്‍ ഒരാളായി ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്ന മത്സരാര്‍ഥിയാണ് ശാലിനി നായര്‍. നിരവധി ഷോ കളില്‍ അവതാരകയായി തിളങ്ങിയിട്ടുള്ള ശാലിനി അഭിനയ രംഗത്തും സജീവമാണ്. പല മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തിലാണ് ശാലിനി ശ്രദ്ധേയാവുന്നത്. വി ജെ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ശാലിനി സോഷ്യല്‍ മീഡിയയില്‍ പേര് സേവ് ചെയ്തിരിക്കുന്നത്.

കഠിനാധ്വാനത്തിനു പകരം വെക്കാന്‍ ജീവിതത്തില്‍ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി ഒരു സിംഗിള്‍ മദറാണ്. ഒറ്റയ്ക്ക് മകനെ വളര്‍ത്തുന്നതിനെ പറ്റിയും വിവാഹമോചനത്തെ കുറിച്ചുമൊക്കെ പറഞ്ഞാണ് ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന മകനെ താരം പരിചയപ്പെടുത്തിയത്. 'ഞാനൊരു വിവാഹമോചിതയാണ്, സിംഗിള്‍ മദര്‍ ജീവിതം ആസ്വദിച്ച് വരികയാണ്. അതിന് സഹായിക്കുന്നത് മകന്റെ സപ്പോര്‍ട്ട് കാരണമാണ്. ചെരിപ്പിന്റെ വള്ളി പൊട്ടിയാല്‍ പോലും രണ്ടാഴ്ച കഴിഞ്ഞേ പറയുന്ന സ്വഭാവമാണ് അവന്റേത്. അത്ര പോലും തന്നെ ബുദ്ധിമുട്ടിക്കാറില്ല. അച്ഛനോടും അമ്മയോടും സഹജീവികളോടും സ്നേഹമുള്ള കുഞ്ഞാണ് എന്റെ ഉണ്ണിക്കുട്ടന്‍. സിംഗിള്‍ മദര്‍ അടിപൊളി ഫീലാണ്, മോനാണ് എന്റെ ശക്തി' എന്നും മോനെ കുറിച്ച് ശാലിനി പറഞ്ഞു.

മകന് പുറമേ അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് ശാലിനിയുടെ കുടുംബം. വേദിയില്‍ വെച്ച് കുടുംബത്തോട് തന്റെ സന്തോഷം പങ്കുവെക്കാനുള്ള അവസരവും ശാലിനിയ്ക്ക് ലഭിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് അനിയന്‍ വിദേശത്തേക്ക് പോയെന്നും അവനെ പിരിഞ്ഞപ്പോള്‍ ഉണ്ടായ വേദനയെ കുറിച്ചുമൊക്കെ താരം വെളിപ്പെടുത്തി. അതേ സമയം ബിഗ് ബോസ് പോലൊരു വലിയ പ്ലാറ്റ്‌ഫോമിലേക്ക് അവസരം ലഭിച്ചതിനെ വലിയ പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയുമാണ് താന്‍ കാണുന്നതെന്നും ശാലിനി പറയുന്നു. താന്‍ ഇവിടെ പൊളിക്കും എന്ന ഉറപ്പ് പറഞ്ഞ് കൊണ്ടാണ് താരം ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്.

മോഹന്‍ലാലിനെ ഇന്റര്‍വ്യൂ എടുക്കാന്‍ ആഗ്രഹിച്ചിരുന്നത് കൊണ്ട് വേദിയില്‍ വെച്ച് അവതാരകനോട് ഒരു ചോദ്യം ചോദിക്കുകയും ചെയ്തിരുന്നു. ലാലേട്ടന്‍ ഏറ്റവും കൂടുതല്‍ നന്നാവണമെന്ന് ആഗ്രഹിച്ച് അന്നും ഇന്നും കൂടെ നില്‍ക്കുന്ന സുഹൃത്ത് ആരാണ് എന്നായിരുന്നു ശാലിനിയുടെ ചോദ്യം. 'ഒന്നല്ല ഒരുപാട് പേരുണ്ടെന്നും അവരെല്ലാം ഇപ്പോഴും എനിക്കൊപ്പം തന്നെയുണ്ട് എന്നുമാണ് മോഹന്‍ലാല്‍ നല്‍കിയ മറുപടി.


Click it and Unblock the Notifications