For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊക്കം കുറവുണ്ട് എന്നേയുള്ളു, സൂരജ് നോര്‍മല്‍ വ്യക്തി ആണ്; സഹതാപത്തിന്റെ ആവശ്യമില്ലെന്ന് സോഷ്യല്‍ മീഡിയ

  |

  അപ്രതീക്ഷിതമായി ബിഗ് ബോസിലേക്ക് വന്ന താരമാണ് സൂരജ് തേലക്കാട്. ടെലിവിഷന്‍ പരിപാടികളിലൂടെയും മിമിക്രി വേദികളില്‍ നിന്നുമൊക്കെ സിനിമയിലേക്ക് എത്തിയ സൂരജ് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ വലിയൊരു വിഭാഗം ആളുകളും താരത്തെ ഫോളോ ചെയ്യുന്നുണ്ട്. തന്റെ പരിമിതികളില്‍ നിന്നും ഉയര്‍ന്ന് വന്ന സൂരജിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇപ്പോള്‍ ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ സൂരജിന്റെ സാന്നിധ്യം ശ്രദ്ധേയമാവുകയാണ്.

  ബിഗ് ബോസ് വീട്ടിലേക്ക് വന്നതിന് ശേഷം സേഫ് ഗെയിം ആയി നില്‍ക്കുന്നത് സൂരജ് തന്നെയാണ്. ഇക്കാര്യം അവതാരകനായ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ചോദിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ സീസണില്‍ നോബിയൊക്കെ നിന്നത് പോലെ സൂരജിനും എന്ത് കൊണ്ട് നിന്നൂടാ എന്ന് ചോദിക്കുകയാണ് ആരാധകര്‍. എത്ര ഗെയിം കളിച്ചില്ല എന്ന് പറഞ്ഞാലും വോട്ട' വരുമ്പോള്‍ പുള്ളിക്ക് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ പറ്റിയേക്കാം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  ഇനിയുള്ള നോമിനേഷനില്‍ സൂരജിന് ഇവിടെ ഫിറ്റ് ആവാന്‍ ബുദ്ധിമുട്ട് ആവും എന്ന് പറഞ്ഞു എല്ലാവരും നോമിനേറ്റ് ചെയും. പ്രേക്ഷകര്‍ മത്സരം ശക്തമാവുന്നത് വരെ അവിടെ നിര്‍ത്തും. സ്‌ട്രോങ്ങ് ആണെന്ന് വിചാരിച്ചിരിക്കുന്ന മത്സരാര്‍ഥികള്‍ പുറത്ത് ആവുകയും ചെയ്യും. എന്തായാലും സൂരജ് സേഫ് ഗെയിമാണ് കളിക്കുന്നത്. എത്ര നാള്‍ ഇങ്ങനെ പോകാന്‍ പറ്റുമെന്ന് കണ്ടറിയേണ്ടി വരും.

  കഴിഞ്ഞ ആഴ്ച നടന്ന കാര്യങ്ങളെ കുറിച്ച് മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചിട്ട് എന്തൊക്കെയോ പറഞ്ഞു രക്ഷപ്പെട്ടു. പുള്ളിക്ക് തന്നെ മനസ്സിലായോ എന്നാണ് സംശയം. സൂരജിനെ ഏഷ്യാനെറ്റ് വിളിച്ചു. അവന്‍ പോയി. സംഭവം ഇതുവരെ സൂരജിനെ പോലെയുള്ള ഒരാള്‍ ബിഗ് ബോസില്‍ വന്നിട്ടില്ല. ഏതെങ്കിലും സ്‌കിറ്റ് പോലുള്ള ടാസ്‌ക്‌സ് വരും വരെ ഇവിടെ കാണും. പിന്നെ തന്റെ പരിമിതി അറിഞ്ഞു തന്നെ ആണ് പുള്ളി വന്നത്. പുള്ളിയുടെ സ്ഥാനത്തു ആരാണെങ്കിലും പേടിച്ച് നോ പറയും. പിന്നെ വരുമാനം കിട്ടുമല്ലോ. വിഷു വരെ കാണും. മാക്‌സിമം മൂന്ന ആഴ്ച. അപ്പോഴേക്കും ഔട്ട് ആവാനാണ് സാധ്യത. പ്രേക്ഷകര്‍ അതുവരെ വോട്ടിങ്ങില്‍ പിടിച്ചു നിര്‍ത്തും എന്നാണ് തോന്നുന്നത്. എല്ലാം പ്രേക്ഷകരുടെ കൈയ്യില്‍ ആണ്.

  സ്വന്തം നാക്ക് ചതിക്കാന്‍ സാധ്യതയുണ്ട്; ബിഗ് ബോസില്‍ തീ പടര്‍ത്താന്‍ പോന്ന മുതല്‍ ജാസ്മിനെന്ന് ആരാധകര്‍

  എന്തായാലും സൂരജ്, ദില്‍ഷ, ധന്യ പോലെയുള്ള ഒരു സ്‌ക്രീന്‍ പ്രസന്‍സും ഇല്ലാത്തവരെ അവിടെ പിടിച്ചു നിര്‍ത്തി ജാനകിയെ ഔട്ട് ആക്കിയത് ശരിയായിട്ടില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. പക്ഷേ ഇവിടെ കുറേപേര്‍ ഓവര്‍ സഹതാപം വാരി കൊടുക്കുന്നുണ്ട് സൂരജിന് അതിന്റെ ആവശ്യമില്ല. നോര്‍മല്‍ വ്യക്തി ആണ്. നീളം കുറവ് ഉണ്ട് എന്നല്ലാണ്ട് മറ്റുള്ളവരെകാളും വിദ്യാഭ്യാസം ഉള്ള ആളാണ് സൂരജ്. പക്ഷേ ആ രീതിയില്‍ ബുദ്ധിപരമായി ഗെയിം എടുക്കില്ല എന്നതാണ് പ്രശ്‌നം.

  റോബിന്റെ അടുത്ത തന്ത്രം പ്രണയം! ദില്‍ഷയ്ക്ക് മുന്നറിയിപ്പ് നല്‍കി ജാസ്മിന്‍; ഡോക്ടറുടെ പിന്നാലെ കൂടി ജാസ്മിന്‍

  Recommended Video

  അഖിലും സൂരജും വേറെ ലെവലാണ് മക്കളെ | Bigg Boss Malayalam Season 4

  ജാസ്മിനെ പോലെയോ മറ്റുള്ളവരെ പോലെയോ ചാടിത്തുള്ളി തെറിയും പറഞ്ഞ് നടക്കാന്‍ സൂരജിനു കഴിയില്ല. ഈ ഷോ കഴിഞ്ഞാലും ജനപിന്തുണ ഇല്ലാതെ സൂരജിനു ഒരു കോമഡി ഷോ പോലും കിട്ടില്ല. പരിമിതികള്‍ക്കുള്ളില്‍ അതിജീവിച്ച് നില്‍ക്കുന്ന സൂരജിനൊക്കെ ആലോചിച്ചും കണ്ടുമേ ഓരോന്നും ചെയ്യാനാവൂ. തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ നല്ലൊരു മത്സരം കാഴ്ച വെക്കാന്‍ സൂരജിന് സാധിക്കട്ടേ എന്നാണ് ആരാധകരുടെ ആശംസ.

  അജയ് ദേവ്ഗണും പ്രീതി സിന്റയും പ്രണയത്തില്‍; കജോളിന്റെ ദാമ്പത്യ ജീവിതത്തെ ഉലയ്ച്ച വാര്‍ത്തകള്‍

  English summary
  Bigg Boss Malayalam Season 4: : Social Media About Sooraj Thelakkad, Says He Wants No Sympathy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X