ഡെയ്‌സിയും റോബിനും ഒരുമിച്ച് കിടന്നപ്പോള്‍ ഇല്ലാത്ത ഒരു പ്രശ്‌നവും ഇപ്പോഴില്ല; റോബിനെ വിമര്‍ശിച്ച് പ്രേക്ഷകർ

ബിഗ് ബോസ് ആരാധകര്‍ ഏറെ ആഘോഷിച്ച എപ്പിസോഡാണ് കഴിഞ്ഞ ദിവസത്തേത്. ജയിലിലേക്ക് പോവാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും അഖില്‍ രക്ഷപ്പെടുകയും പകരം ആ ചാന്‍സ് ദില്‍ഷയ്ക്ക് കൊടുക്കുകയുമാണ് ചെയ്തത്. ഇതോടെ ബ്ലെസ്ലിയും ദില്‍ഷയും ജയിലിലേക്ക് പോയി. തുടക്കത്തില്‍ ബോറടിയ്ക്കുമോ എന്ന് ആശങ്കപ്പെട്ടെങ്കിലും ഏറ്റവും കിടിലന്‍ ജയില്‍ നിമിഷങ്ങളായി അത് മാറി.

ദില്‍ഷയോട് ഇഷ്ടം പറയാതെ പറഞ്ഞ ആളാണ് റോബിന്‍. എന്നാല്‍ നേരിട്ട് പോയി ക്രഷ് ഉണ്ടെന്ന് ബ്ലെസ്ലി പറയുകയും ചെയ്തു. പിന്നീട് മൂന്ന് പേരും നല്ല സുഹൃത്തുക്കളായി മാറി. എന്നാല്‍ ബ്ലെസ്ലിയുടെ കൂടെ ദില്‍ഷ ജയിലില്‍ പോയത് സഹിക്കാനാവാതെ റോബിന്‍ അസ്വസ്ഥനാവുകയാണ്. ഇക്കാര്യം സുചിത്രയോട് വെട്ടിത്തുറന്ന് പറഞ്ഞു. ഇതോടെ പ്രേക്ഷകരും റോബിനെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ്.

മൂന്ന് കാര്യങ്ങളാണ് കെയറിങ് റോബിന്‍ എട്ടായിയോട് പറയാന്‍ ഉള്ളത്..

മൂന്ന് കാര്യങ്ങളാണ് കെയറിങ് റോബിന്‍ എട്ടായിയോട് പറയാന്‍ ഉള്ളത്..

1. ബ്ലെസ്ലിയുടെ കൂടെ ജയിലില്‍ പോയത് അവളുടെ ചോയിസ് അല്ല അത് അഖില്‍ തിരഞ്ഞെടുത്തത് ആണ്. അവള്‍ക്ക് പോവാതെ വേറെ നിവൃത്തിയില്ല. അവളില്‍ അടിച്ചേല്‍പ്പിച്ച ഒരു കാര്യത്തിന് അവളോട് പിണങ്ങി ഇരിക്കുന്നത് തന്നെ മോശം ആണ്. അവള്‍ ജയിലില്‍ പാട്ടും പാടി ഡാന്‍സ് കളിച്ചു ഹാപ്പി ആയി ഇരുന്നത് ആണ് നിങ്ങളുടെ പ്രശ്‌നം എങ്കില്‍, അവള്‍ സങ്കടത്തോടെ മിണ്ടാതെ ഇരിക്കുന്നത് ആണ് നിങ്ങളെ തൃപ്തിപെടുത്തുക എങ്കില്‍, നിങ്ങള്‍ ഒരു സാഡിസ്റ്റാണ്.

ഈ ഇടുങ്ങിയ മെന്റലിറ്റി വെച്ചു നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആവില്ല

2. ദില്‍ഷയുടെ ജീവശ്വാസവും ഏറ്റവും വലിയ പാഷനും ഡാന്‍സ് ആണ്. അതില്‍ സഹ ഡാന്‍സേഴ്‌സയ പുരുഷന്മാരോട് ഒത്തു അടുത്തു ഇടപഴക്കേണ്ടി വരുന്ന ജോലി ആണ്.

24 മണിക്കൂര്‍ ക്യാമറ ഉള്ള തുറന്ന ഒരു കൂടിനൊപ്പം ദില്‍ഷ തന്റെ സഹമത്സരാര്‍ഥിയോട് ഒത്തു ഇരിക്കുന്നത് ഇത്രത്തോളം നിങ്ങളെ അസ്വസ്ഥന്‍ ആക്കുന്നുണ്ടെങ്കില്‍ ദില്‍ഷയുടെ ഡാന്‍സിംഗ് കരിയര്‍ ഒരിക്കലും ഈ ഇടുങ്ങിയ മെന്റലിറ്റി വെച്ചു നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആവില്ല.

ഡെയ്‌സിയും റോബിനും ജയിലില്‍ കിടന്നപ്പോള്‍ ഇല്ലാത്ത ഒരു പ്രശ്‌നവും ബ്ലെസ്ലിയും ദില്‍ഷയും കിടക്കുമ്പോള്‍ ഉണ്ടാകില്ല

3. ഡെയ്‌സിയും റോബിനും ജയിലില്‍ കിടന്നപ്പോള്‍ ഇല്ലാത്ത ഒരു പ്രശ്‌നവും ബ്ലെസ്ലിയും ദില്‍ഷയും കിടക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്നില്ല. പുറ്ത് പിആര്‍ അടിച്ചു എത്ര വെളുപ്പിച്ചാലും അകത്തെ ദുര്‍ഗന്ധം നമ്മള്‍ പോലും അറിയാതെ പുറത്തേക്ക് വമിക്കും.

നിങ്ങള്‍ എത്രയും പെട്ടന്ന് സ്വന്തം ഹോസ്പിറ്റലില്‍ നിന്ന് തന്നെ ഒരു കൗണ്‍സിലിങ് എടുക്കുക. ഒപ്പം യൂട്യൂബില്‍ ഈ അവരാതം ഒക്കെ ക്യൂട്ട് ലബു, റോബിന്‍ എട്ടായി ഏജത്തി പൊസസ്സീവ്‌നെസ്, എന്നൊക്കെ ലവ് ഇട്ട് പ്രോത്സാഹിപ്പിക്കുന്ന കലിപ്പന്‍ കാന്താരിമാരെയും കൂട്ടുക.. എന്നുമാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ഇവന്‍ കെട്ടി കഴിഞ്ഞാല്‍ ഇക്കണക്കിന് വീട്ടില്‍ ക്യാമറ ഫിറ്റ് ചെയ്യും

പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ റോബിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് കൂടി ചിലര്‍ സൂചിപ്പിച്ചു. 'ഇവന്‍ കെട്ടി കഴിഞ്ഞാല്‍ ഇക്കണക്കിന് വീട്ടില്‍ ക്യാമറ ഫിറ്റ് ചെയ്യും. ഇത്രയും സൈക്കോ ആയ വ്യക്തി എന്ത് മോട്ടിവേഷന്‍ ആണ് നടത്തുന്നത്. ആദ്യം സെല്‍ഫ് മോട്ടിവേഷന്‍ നടത്തട്ടെ, ഇവനും ഡെയ്‌സിയുമായി ജയില്‍ ഷെയര്‍ ചെയ്തില്ലേ? പിന്നെ ഇവനെ പ്രകോപിക്കാന്‍ തന്നെയാണ് അവര്‍ ഇരുവരും കളിച്ചതെന്നും' ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X