twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എല്ലാം തിരുത്തും, റോബിന്റെ ഒറ്റപ്പെടല്‍ സ്ട്രാറ്റജി ഈ അവസരത്തില്‍ തിരിച്ചടിയാകും

    |

    ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിരിക്കുകയാണ് റിയാസ് സലിം. വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് റിയാസിനെ ഒരു സീക്രട്ട് റൂമിലേക്ക് മാറ്റി. രണ്ട് ദിവസം അവിടെ കഴിഞ്ഞതിന് ശേഷമായിരിക്കും വീടിനുള്ളിലേക്ക് കയറുക. അതേസമയം റിയാസിന്റെ ഗെയിം തന്ത്രങ്ങള്‍ ആരെയാണ് ബാധിക്കുകയെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. റോബിന്‍ അടക്കമുള്ള ചില മത്സരാര്‍ഥികളെ അദ്ദേഹം ലക്ഷ്യം വെച്ചതിന്റെ സൂചനകള്‍ മുന്‍നിര്‍ത്തി ആരാധകര്‍ പറയുന്നതിങ്ങനെയാണ്..

    'പരീക്ഷയ്ക്ക് മുന്‍പ് ക്വസ്റ്റിന്‍ പേപ്പര്‍ കിട്ടി. അത് വച്ചു പഠിച്ചിട്ട് പരീക്ഷ എഴുതാന്‍ വരുന്ന ഒരു വിദ്യാര്‍ത്ഥിയ്ക്ക് കിട്ടുന്ന അണ്‍ഫെയര്‍ അഡ്‌വാന്റേജ് പോലെയുള്ള മേല്‍ക്കൈ ആണ് ഒരു മാസത്തോളം ഒരു പ്രേക്ഷകനായി ഇരുന്നു ബിഗ് ബോസ് കണ്ടു അകത്തേക്ക് വരുന്ന റിയാസ് സലിമിന് കിട്ടുന്നത്.

    അയാള്‍ക്ക് വീട്ടില്‍ ഉള്ളവരെ പോലെ പുറത്തു എന്താണ് നടക്കുന്നത്, ആര്‍ക്കാണ് സപ്പോര്‍ട്ട് കൂടുതല്‍, ആരാണ് ഫേക്ക്, ആരാണ് സ്‌ട്രോങ്ങ് എന്നീ കാര്യങ്ങള്‍ ആലോചിച്ചു തലപുകയ്ക്കേണ്ട ആവശ്യമില്ല. ഓരോത്തരുടേയും വീക്ക് & സ്‌ട്രോങ്ങ് പോയിന്റ്‌സ് എന്തൊക്കെയാണെന്ന് അവിടെയുള്ള കോണ്ടെസ്റ്റാന്റ്‌സ്‌നേക്കാള്‍ വ്യക്തമായി അറിയാം'.

     പോസിറ്റീവും നെഗറ്റീവും മനസ്സിലാക്കി കൊണ്ടാണ് ഫാന്‍സ് അവരെ സപ്പോര്‍ട്ട് ചെയ്യുന്നത്

    ബിഗ് ബോസ് ഹൗസിലേക്ക് കയറുന്നതിന് മുന്‍പ് തന്റെ ടാര്‍ഗറ്റ്‌സ് ആയി റിയാസ് പറഞ്ഞത് റോബിന്‍, ബ്ലെസ്ലി, ദില്‍ഷ, ലക്ഷ്മിപ്രിയ, ധന്യ, സൂരജ്, എന്നീ പേരുകളാണ്. ഇവരെ എന്ത് കൊണ്ട് ടാര്‍ഗറ്റ് ചെയ്യുന്നു എന്ന് പറഞ്ഞതും വളരെ കൃത്യമായ കാരണങ്ങളാണ്.


    ഒരു മാസം കൊണ്ട് ബിഗ് ബോസ് ഹൗസില്‍ ഉള്ളവരോട് ജനങ്ങള്‍ക്ക് പ്രത്യേകമായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ട്. പുറത്ത് നിന്ന് ഒരാള്‍ വന്നു ഇവര്‍ക്കെതിരെ സംസാരിച്ചാല്‍ അത് ഒറ്റയടിക്ക് മാറാന്‍ ഒന്നും പോകുന്നില്ല. കാരണം ഓരോ കോണ്ടെസ്റ്റാന്റ്‌സിന്റെയും പോസിറ്റീവും നെഗറ്റീവും മനസ്സിലാക്കി കൊണ്ടാണ് ഫാന്‍സ് അവരെ സപ്പോര്‍ട്ട് ചെയ്യുന്നത്.

    ബ്ലെസ്ലിയുടെ എത്തിക്‌സ് എല്ലായിടത്തും ശരി അല്ല

    പക്ഷേ, റിയാസിന് വ്യക്തമായി കാര്യങ്ങള്‍ സംസാരിക്കാനും ചോദ്യം ചെയ്യാനുമുള്ള കഴിവുണ്ടെങ്കില്‍ ഇയാള്‍ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തലവേദനയാകാന്‍ പോകുന്നത് റോബിനാണ്. കാരണം ഇയാള്‍ ബാക്കി ഉള്ളവരുടെ നിലപാടുകളെ ചോദ്യം ചെയ്താല്‍ അത് പ്രത്യേകിച്ച് ഇംപാക്ട് ഒന്നും പുറത്തുള്ള പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ പോകുന്നില്ല.

    ബ്ലെസ്ലിയുടെ എത്തിക്‌സ് എല്ലായിടത്തും ശരി അല്ലെന്നും അവനു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ അധികം കഴിവില്ലെന്നും ആള്‍ക്കാര്‍ക്ക് അറിയാം. പക്ഷേ പാട്ടും, ഡാന്‍സും, ടാസ്‌ക് ചെയ്യാന്‍ ഉള്ള കഴിവും, ദില്‍ഷയുമായി ഉള്ള കോംബോയും ചേര്‍ന്ന് നല്ല കണ്ടന്റ് അവന്‍ തരുന്നുണ്ട്.

    ദില്‍ഷയും ഫണ്‍ വൈബ് തരുന്ന ഒരു ആര്‍ട്ടിസ്റ്റാണ്

    അത് പോലെ തന്നെ ബ്ലെസ്ലിയുടെ ഭാഗം തെറ്റ് ആണെങ്കിലും തന്റെ എത്തിക്‌സ് അനുസരിച്ചു ശരി ആണെന്ന് വാദിക്കുന്നതിനാല്‍ അവനെ കണ്‍വീന്‍സ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ദില്‍ഷയും അത് പോലെ നല്ല ഫണ്‍ വൈബ് തരുന്ന ഒരു ആര്‍ട്ടിസ്റ്റ് ആണ്,

    തനിക്ക് വേണ്ടി ഒറ്റയ്ക്ക് നിന്ന് സംസാരിക്കാന്‍ ഉള്ള കഴിവുണ്ട്. ലക്ഷ്മിപ്രിയ നല്ല ഒന്നാന്തരം കുലസ്ത്രീ ആണെന്ന് ബോധ്യപ്പെടുത്താന്‍ പുറത്തു നിന്ന് ഒരാള്‍ വരേണ്ട ആവശ്യം ഇല്ല. തന്റെ കാര്യങ്ങള്‍ വളച്ചു കെട്ടി വലിച്ചു നീട്ടിയാണെങ്കിലും നിന്ന് സംസാരിക്കാന്‍ ഉള്ള കഴിവ് ലക്ഷ്മിപ്രിയക്ക് ഉണ്ട്.

    മുന്നേയുള്ള കുലസ്ത്രീ ഇമേജ് ആണ് ഈ അവഗണനയ്ക്ക് കാരണം; ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി അവര്‍ ഒന്നിക്കുന്നുമുന്നേയുള്ള കുലസ്ത്രീ ഇമേജ് ആണ് ഈ അവഗണനയ്ക്ക് കാരണം; ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി അവര്‍ ഒന്നിക്കുന്നു

    ടാര്‍ഗറ്റ് ചെയ്യുന്നത്  റോബിനെ ആയിരിക്കും

    സേഫ് ഗെയിം കളിക്കുകയാണെങ്കിലും ധന്യയ്ക്കും നല്ലത് പോലെ സംസാരിക്കാന്‍ അറിയാം. കൂട്ടത്തില്‍ ഏറ്റവും വീക്ക് സൂരജ് ആണ്. പക്ഷേ തുടക്കത്തില്‍ പറഞ്ഞ ഇമ്പോര്‍ടന്റ് ആയ എല്ലാവരെയും ടാര്‍ഗറ്റ് ചെയ്തു കഴിഞ്ഞു സൂരജിലേക്ക് എത്താന്‍ കുറച്ചു സമയം വേണം.

    അതുപോലെ തന്നെ സൂരജ് തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഒരു extreme level feminist ആയത് കൊണ്ടും, പുറത്തു നിലവില്‍ ഏറ്റവും കൂടുതല്‍ നെഗറ്റീവ് ഇമേജ് ഉള്ള ജാസ്മിനോട് താല്‍പര്യം പ്രകടിപ്പിച്ചത് കൊണ്ടും ഒരു എവിക്ഷനില്‍ വന്നാല്‍ റിയാസ് ആദ്യം തന്നെ ഔട്ട് ആയി പുറത്തേക്ക് പോകാനാണ് സാധ്യത.

    അത് കൊണ്ട് റിയാസ് കൂട്ടത്തില്‍ ഏറ്റവും ആദ്യം ടാര്‍ഗറ്റ് ചെയ്യുന്നത് പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതലുള്ള റോബിനെ ആയിരിക്കും. റോബിന്റെ ഏറ്റവും വലിയ നെഗറ്റീവ് എന്ന് പറയുന്നത് കാര്യങ്ങള്‍ പറഞ്ഞു സംസാരിച്ചു ജയിക്കാന്‍ ഉള്ള കഴിവില്ല എന്നതാണ്.

    100% കൊടുക്കും

    റെക്കോര്‍ഡ് ചെയ്തു വച്ചത് പോലെ ഞാന്‍ ഇവിടെ ഗെയിം കളിക്കാനാണ് വന്നത്, 100% കൊടുക്കും എന്നത് ആവര്‍ത്തിച്ചു പറയുക അല്ലാതെ റോബിന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പലപ്പോഴും താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരി ആണെന്ന് പറഞ്ഞു സ്ഥാപിക്കുന്നതിന് പകരം വെറുതെ ബഹളം ഉണ്ടാക്കുകയോ പിന്നീട് മാപ്പ് പറയുകയോ ആണ് റോബിന്‍ ചെയ്തിട്ടുള്ളത്.

    ജാസ്മിന്‍, നിമിഷ, ഡെയ്സി, ധന്യ ഇവരുമായി പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഉന്തിലും തള്ളിലും ബഹളത്തിലും അവസാനിച്ചു എന്നതൊഴിച്ചു ഒരിക്കല്‍ പോലും തന്റെ ഭാഗമാണ് ശരി എന്ന് വാദിച്ചു ജയിക്കാന്‍ റോബിന് കഴിഞ്ഞിട്ടില്ല.


    റെക്കോര്‍ഡ് ചെയ്തു വച്ചത് പോലെ ഞാന്‍ ഇവിടെ ഗെയിം കളിക്കാനാണ് വന്നത്, 100% കൊടുക്കും എന്നത് ആവര്‍ത്തിച്ചു പറയുക അല്ലാതെ റോബിന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പലപ്പോഴും താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരി ആണെന്ന് പറഞ്ഞു സ്ഥാപിക്കുന്നതിന് പകരം വെറുതെ ബഹളം ഉണ്ടാക്കുകയോ പിന്നീട് മാപ്പ് പറയുകയോ ആണ് റോബിന്‍ ചെയ്തിട്ടുള്ളത്.

    ജാസ്മിന്‍, നിമിഷ, ഡെയ്സി, ധന്യ ഇവരുമായി പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഉന്തിലും തള്ളിലും ബഹളത്തിലും അവസാനിച്ചു എന്നതൊഴിച്ചു ഒരിക്കല്‍ പോലും തന്റെ ഭാഗമാണ് ശരി എന്ന് വാദിച്ചു ജയിക്കാന്‍ റോബിന് കഴിഞ്ഞിട്ടില്ല.

    അപര്‍ണയുടേയും സപ്പോര്‍ട്ട് റിയാസിന് പോകാന്‍ സാധ്യതയുണ്ട്

    മറ്റുള്ളവരെ പോലെ ഒരു ആര്‍ട്ടിസ്റ്റ് അല്ലാത്തതിനാല്‍ എന്റര്‍ടെയിന്‍മെന്റ് നല്‍കാനും റോബിന് കഴിയില്ല. ടാസ്‌കുകളില്‍ പൂര്‍ണ്ണ പരാജയമാകുകയോ തുടക്കം തന്നെ പിന്‍വാങ്ങുകയോ ആണ് പതിവ്. മറ്റുള്ളവരെ പ്രൊവോക്ക് ചെയ്തു പ്രശ്‌നം ഉണ്ടാക്കി ബഹളം വയ്ക്കാനും സ്‌ക്രീന്‍ സ്‌പേസ് നേടാനുമുള്ള കഴിവും, ദില്‍ഷയുമായി ഉള്ള കോംബോയുമാണ് റോബിന്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന കണ്ടന്റ്.

    ചില യൂട്യൂബ് ചാനലുകള്‍ വഴിയും മുന്‍സീസണിലെ മത്സരാര്‍ത്ഥി രജത് കുമാറിന്റെ പേരിലുണ്ടായിരുന്ന ഗ്രൂപ്പുകള്‍ പേര് മാറ്റിയും ശക്തമായ പിആര്‍ വര്‍ക്ക് നടത്തുന്നു എന്ന ആരോപണം റോബിനെതിരെ ഇപ്പോള്‍ പുറത്തു നിലവിലുണ്ട്. ഇത് മനസ്സിലാക്കി സമര്‍ത്ഥമായി ചോദ്യങ്ങള്‍ ചോദിച്ചാല്‍ റോബിന്റെ ഫേക്ക് രൂപം പൊളിച്ചടുക്കാന്‍ അധികം മെനക്കെടേണ്ട ആവശ്യമില്ല.

    അങ്ങനെ ഒരു ആക്രമണം റോബിനെതിരെ ഉണ്ടായാല്‍ കാര്യങ്ങള്‍ പറഞ്ഞു ജയിക്കാനുള്ള കഴിവ് കേട് ഇവിടെ റോബിന് വിനയാകും. റോബിന്റെ ഒറ്റപ്പെടല്‍ സ്ട്രാറ്റജി ഈ അവസരത്തില്‍ ഒരു തിരിച്ചടി ആയേക്കാം. കാരണം പുറത്തു നിന്ന് വന്ന ഒരാള്‍ക്ക് റോബിന്റെ ഫേക്ക് രൂപം തകര്‍ക്കാന്‍ കഴിയുമെങ്കില്‍ ചെയ്യട്ടെ എന്ന ആറ്റിട്യൂഡില്‍ ആയിരിക്കും ബാക്കിയുള്ളവര്‍ നില്‍ക്കുക.

    ദില്‍ഷയും ലക്ഷ്മിപ്രിയയും ഒഴികെ മറ്റാരും ഈ അവസ്ഥയില്‍ റോബിനെ സപ്പോര്‍ട്ട് ചെയ്തു സംസാരിക്കുവാന്‍ സാധ്യത ഇല്ല. അങ്ങനെ വരുമ്പോള്‍ നിമിഷയും ജാസ്മിനും റിയാസിനെ സപ്പോര്‍ട്ട് ചെയ്യാനായിരിക്കും സാധ്യത. ഒരു ഗേ ആയതിനാല്‍ അപര്‍ണയുടേയും സപ്പോര്‍ട്ട് റിയാസിന് പോകാന്‍ സാധ്യതയുണ്ട്.

    പിന്നീട് ഉള്ള ഒരു ഫാക്ടര്‍ ദില്‍ഷ ആണ്

    പിന്നീട് ഉള്ള ഒരു ഫാക്ടര്‍ ദില്‍ഷ ആണ്. ദില്‍ഷയുമായി ഉള്ള ഇഷ്ടത്തെ ഉപയോഗിച്ച് ആര്‍ക്ക് വേണമെങ്കിലും റോബിനെ മാനസികമായി തളര്‍ത്താമെന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ജയില്‍ നോമിനേഷനില്‍ ദില്‍ഷയെ ബ്ലെസ്ലിയുടെ കൂടെ നോമിനേറ്റ് ചെയ്തു അഖില്‍ ഇത് വിജയകരമായി പരീക്ഷിച്ചതാണ്.

    ഈ വഴിയില്‍ റിയാസ് നീങ്ങുകയാണെങ്കില്‍ അതായത് റോബിനെ ഒരു possessive toxic masculine character ആയി ചിത്രീകരിച്ചാല്‍ റോബിന് അതിനെതിരെ സംസാരിച്ചു പ്രതിരോധിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്.


    റിയാസ് വന്നത് കൊണ്ട് റോബിന്റെ വോട്ടുകള്‍ക്ക് ഒരു രീതിയിലും ഇടിവ് സംഭവിക്കാന്‍ പോകുന്നില്ല, മാത്രമല്ല നിലവില്‍ ഉള്ള വോട്ടുകള്‍ ഇനിയും കൂടാനാണ് സാധ്യത. പക്ഷേ റിയാസ് പോകുന്നതിന് മുന്‍പ് റോബിന്റെ ഫേക്ക് പൊളിച്ചടുക്കി പുറത്തെ പിആര്‍ വര്‍ക്കിനെ കുറിച്ച് വീട്ടില്‍ ഉള്ളവര്‍ക്കിടയില്‍ ഒരു അവബോധം ഉണ്ടാക്കിയാല്‍ പിന്നെ ഗെയിം ഒന്നും കളിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് റോബിന്‍ ഒതുങ്ങി പോയേക്കാം.

    English summary
    Bigg Boss Malayalam Season 4: Social Media Discuss About Riyaz Salim's Wild Card Entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X