മണികണ്ഠന് ശേഷം ബിഗ് ബോസ് ഹൗസിലേയ്ക്ക് പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, വീഡിയോ വൈറല്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ 2018 ലാണ് മലയാളത്തില്‍ തുടങ്ങുന്നത്. ആദ്യ സീസണ്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ബിഗ് ബോസിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ സീസണ്‍ 4 ആണ് സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യത്തെ മൂന്ന് ഭാഗങ്ങളെക്കാള്‍ മികച്ച സ്വീകാര്യതയാണ് നാലാം സീസണിന് ലഭിക്കുന്നത്.

2022 മാര്‍ച്ച് 27 നാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചത്. 17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ ഇപ്പോള്‍ 12 പേര്‍ മാത്രമാണുള്ളത്. 50 ദിവസം എത്തുന്നതിന് മുമ്പ് തന്നെ ആളുകളുടെ എണ്ണം തീരെ കുറഞ്ഞിട്ടുണ്ട്. കൂടാതെ മണികണ്ഠന് ശേഷം പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ഹൗസില്‍ എത്തിയിട്ടില്ല. കേവലം ഒരാഴ്ച മാത്രമായിരുന്നു ഇദ്ദേഹം ബിഗ് ബോസ് വീട്ടില്‍ നിന്നത്. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തു പോവുകയായിരുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്ക് സൂചന

ബിഗ് ബോസ് സീസണ്‍ 4 ഏഴാം ആഴ്ചയിലേയ്ക്ക് കടക്കാന്‍ പോവുകയാണ്. വീണ്ടും ഒരു വാരാന്ത്യം എപ്പിസോഡിന് കളമൊരുങ്ങുമ്പോള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വീണ്ടും ചര്‍ച്ചയാവുകയാണ്. വാരാന്ത്യം എപ്പിസോഡുമായി ബന്ധപ്പെട്ടുള്ള പ്രൊമോ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചത്. കളികള്‍ക്ക് വീറും വാശിയുമേറാന്‍ ഇനിയും ആരെങ്കിലും കടന്നുവരുമോ? എന്ന ചോദ്യം പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് ഉയര്‍ത്തി കൊണ്ടാണ് പ്രൊമോ പുറത്ത് വന്നിരിക്കുന്നത്. മണികണ്ഠന്‍ എത്തിയ എപ്പിസോഡിലും ഇതുപോലൊരു സൂചന അവതാരകനായ ലാലേട്ടന്‍ നല്‍കിയിരുന്നു.

പ്രചരിക്കുന്ന പേര്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഇടംപിടി പേരായിരുന്നു ജിയ ഇറാനിയുടേത്. മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യം എപ്പിസോഡിനുബന്ധിച്ച് ജിയയുടെ പേര് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ ഈ ആഴ്ച മറ്റൊരാളുടെ പേരാണ് സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്.

റിയാസ് സലീം

റിയാസ് സലീമിന്റെ പേരാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.റിയാസ് ആണ് ബിഗ് ബോസിലെ അടുത്ത വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങളുണ്ട്. റിയാസ് ഇന്‍സ്റ്റയില്‍ പങ്കുവച്ച ഒരു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളാണ് ഇത് ശക്തപ്പെടുത്തുന്നത്. മാത്രമല്ല, വീഡിയോയില്‍ റിയാസ് അണിഞ്ഞിരിക്കുന്ന മാലയുടെ ലോക്കറ്റിലും മോതിരത്തിലും ബിഗ് ബോസിന്റെ ലോഗോയായ കണ്ണിന്റെ മാതൃക കാണാനും സാധിക്കുന്നുണ്ട്. ഹോട്ടല്‍ റൂമിന്റെ പശ്ചാത്തലത്തിലുള്ളതാണ് വീഡിയോ എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയിലെ നമ്പര്‍ വണ്‍ റിയാലിറ്റി ഷോയാണ് തന്റെ സ്വപ്നമെന്ന് റിയാസ് ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലും കുറിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ സുഹൃത്തുക്കളില്‍ ചിലര്‍ റിയാസിന് ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട്.

Recommended Video

ലാലേട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റി, അതാണ് ഏറ്റവും വലിയ ഭാഗ്യം #BiggBossMalayalam #Ashwin
12    പേര്‍

അതേസമയം റിയാസിന്റെ ബിഗ് ബോസ് എന്‍ട്രിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. പൂര്‍ണ്ണമായും രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയായത് കൊണ്ട് എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുമ്പോള്‍ മാത്രമേ ഇത് അറിയാന്‍ സാധിക്കുകയുള്ളൂ.

നിലവിലള്ള 12 പേരും മത്സരത്തിലേയ്ക്ക് ഇറങ്ങിയിട്ടുണ്ട്. മികച്ച ഗെയിമാണ് തങ്ങളുടെ നിലനില്‍പ്പിനായി ഹൗസില്‍ കാഴ്ച വെയ്ക്കുന്നത്. ഇത്തവണ 7 പേരാണ് എവിക്ഷനില്‍ എത്തിയിരിക്കുന്നത്. ലക്ഷ്മിപ്രിയ, ജാസ്മിന്‍, റോബിന്‍, ബ്ലെസ്ലി, ദില്‍ഷ, നിമിഷ, റോണ്‍സണ്‍ എന്നിവരാണ്. ജാസ്മിനാണ് ഏഴാം ആഴ്ചയിലെ ക്യാപ്റ്റന്‍. എവിക്ഷന്‍ ഫ്രീ കാര്‍ഡും ലഭിച്ചിട്ടുണ്ട്. സൂരജ്, അഖില്‍, സുചിത്ര, ധന്യ എന്നിവര്‍ ഈ വാരം എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X