വിനയിയുടെ 'ക്രഷ്.' നിമിഷ, ദിൽഷ, സുചിത്ര എന്നിവരിലൊരാൾ!, ദിൽഷയ്ക്ക് ഒരു വല്യേട്ടനെ കൂടി താങ്ങാനാവില്ല!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ആവേശകരമായി മുന്നോട്ട് പോകുമ്പോൾ പ്രേക്ഷകർക്കിടയിൽ‌ ചർച്ചയാകുന്നത് പുതിയ വൈൽഡ് കാർഡ് എൻട്രികളാണ്. രണ്ടുപേരും ഇന്ന് വീട്ടിലേക്ക് പ്രവേശിച്ചേക്കുമെന്നാണ് പുതിയ പ്രമോകളിൽ നിന്നും വ്യക്തമാകുന്നത്.

റിയാസ് സലീം, വിനയ് മാധവ് എന്നിവരാണ് പുതിയതായി ബി​ഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. റിയാസ് സലീം ജാസ്മിനെ ഇഷ്ടപ്പെടുന്ന മത്സരാർഥിയാണ്.

വിനയ് മാധവ് ജാസ്മിനോട് എതിരഭിപ്രായമുള്ള വ്യക്തിയാണ്.

രണ്ടുപേരും രണ്ട് ധ്രുവങ്ങളിൽ ഉള്ളവരായതിനാൽ വീട്ടിലെ പന്ത്രണ്ട് പേർക്കൊപ്പം ഇവർ കൂടി ചേരുമ്പോൾ‌ എന്ത് സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം. വിനയ് മാധവ് വീട്ടിലേക്ക് വരും മുമ്പ് ഇപ്പോൾ ഹൗസിലുള്ള മത്സരാർഥികളിലൊരാളോട് ക്രഷ് ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ പേര് പുറത്ത് പറഞ്ഞിട്ടില്ല. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രേക്ഷകർ. വിനയ്ക്ക് ക്രഷ് തോന്നാൻ സാധ്യതയുള്ള സ്ത്രീകളുടെ പേരുകളായി നിമിഷ, സുചിത്ര, ദിൽഷ എന്നിവരാണുള്ളതെന്നും മിക്കവാറും ആ വ്യക്തി നിമിഷയാകാനാണ് സാധ്യതയെന്നുമാണ് പ്രേക്ഷകർ പറയുന്നത്.

വൈൽഡ് കാർഡുകൾ വീട്ടിലേക്ക്

മാത്രമല്ല എലിമിനേഷനിൽ ഉള്ളവരിൽ നിന്നും ഒരാളെ രക്ഷപ്പെടുത്താനുള്ള അവസരം റിയാസിനും വിനയ്ക്കും നൽകുമ്പോൾ ഇരുവരും ചേർന്ന് രക്ഷിക്കുന്നതും നിമിഷയേയാണ്.

ചർച്ചകളിൽ ദിൽഷയുടെ പേര് കൂടി വന്നതോടെ രസകരമായ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ദിൽഷയെ വെറുതെ വിടണമെന്നും ഒരു വല്യേട്ടനെ കൂടി ദിൽഷയ്ക്ക് ഇനി താങ്ങാനാവില്ലെന്നുമുള്ള തരത്തിലാണ് കമന്റുകൾ വരുന്നത്. ദിൽഷയോട് നേരത്തെ തന്നെ പ്രണയം വെളിപ്പെടുത്തിയ രണ്ടുപേർ വീട്ടിലുണ്ട്.

അതിലൊരാൾ റോബിനും മറ്റൊരാൾ ബ്ലസ്ലിയുമാണ്. റോബിനോട് ഫ്രണ്ട്ഷിപ്പാണ് ഇഷ്ടമെന്ന് പലപ്പോഴും ദിൽഷ പറയാറുണ്ടെങ്കിലും പെരുമാറ്റങ്ങളിൽ റോബിനോട് പ്രണയമുള്ളപോലെയാണ് പ്രകടമാകുന്നത്.

വിനയിയുടെ ക്രഷ്

ബ്ലസ്ലി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ പ്രായത്തിൽ ഇളയതായതിനാൽ തനിക്ക് ഒരു അനിയനായി കാണാൻ കഴിയുവെന്നാണ് ദിൽഷ മറുപടി കൊടുത്തത്.

വൈൽഡ് കാർഡുകൾ‌ കളിയുടെ ​ഗതി മാറ്റുമോ സെയ്ഫ് ​ഗെയിം കളിക്കുന്നവരെ പുറത്താക്കുമോ എന്നൊക്കെ അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അമ്പത് ദിവസങ്ങളോട് അടുക്കാൻ പോവുകയാണ് മലയാളം ബി​ഗ് ബോസിന്റെ നാലാം സീസൺ.

വിജയപ്രതീക്ഷ മോഹൻലാലുമായി പങ്കുവെച്ചാണ് വൈൽഡ് കാർഡുകളായ റിയാസും വിനയിയും വീട്ടിലേക്ക് പോയിരിക്കുന്നത്. മലയാള നടി പാർവതിയുടെ സഹോദരൻ കൂടിയാണ് വിനയ് മാധവ്. ക്രൂയിസ് ലൈനേഴ്‌സിൽ ആറ് വർഷത്തോളം ജോലി ചെയ്‍തിട്ടുണ്ട് വിനയ്.

നറുക്ക് വീണത് നിമിഷയ്ക്കോ?

യുഎസ് ബേസ് കമ്പനിയായ ഓഷ്യാനയിലാണ് ജോലി ചെയ്‍തത്. അതിനുശേഷം കുറെ ഹോട്ടലുകളുടെ ജനറൽ മാനേജറായി.

മമ്മൂട്ടി ബെസ്റ്റ് ആക്ടർ ഷോയിലും പങ്കെടുത്തിട്ടുണ്ട്. കൂടാതെ അവതാരകനുമാണ്. ഷെഫ് എന്ന നിലയിൽ യുട്യൂബ് ചാനലും വിനയ് മാധവിന്റേതായിട്ടുണ്ട്. ഷെഫ് എന്ന നിലയിലാണ് മോഹൻലാൽ വിനയ് മാധവനെ പരിചയപ്പെടുത്തിയതും.

'നമ്മൾ നമ്മളായിത്തന്നെ നിൽക്കണം. കാൽക്കുലേറ്റ് ചെയ്ത് പ്ലാൻ ചെയ്‌തൊന്നും നിൽക്കാനാവില്ല. 50 ദിവസം എനിക്ക് നഷ്ടമായി. ഇനിയുള്ള ദിവസം നിങ്ങളാരെയാണ് കാണാനാഗ്രഹിക്കുന്നത് അതുപോലെയുള്ള ആളായിരിക്കും ഞാൻ. തമാശയും പാട്ടുമൊക്കെയായി നല്ല കൂളായ ആളാണ് ഞാൻ.'

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ദിൽഷയെ ഒഴിവാക്കണം

'നല്ല ഭക്ഷണമൊക്കെയുണ്ടാക്കി ആവശ്യത്തിലധികം അടിയൊക്കെ ഉണ്ടാക്കി ഒരു കുടുംബത്തിലെപ്പോലെ പെരുമാറാൻ ശ്രമിക്കും. പ്രത്യേകമായി എനിക്കങ്ങനെ ഗെയിം പ്ലാനൊന്നുമില്ല.'

'എന്റെ ജീവിതാനുഭവങ്ങളാണ് എന്റെ ഗെയിം പ്ലാൻ. ഞാൻ സോഷ്യൽമീഡിയ അഡിക്റ്റല്ല. വളരെയധികം ആക്റ്റീവാണ്. ഇനിയുള്ള ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ കുറേക്കൂടി ആക്റ്റീവായി കാര്യങ്ങൾ ചെയ്യാനും പറയാനും സാധിക്കുമെന്ന് ഞാൻ കരുതുന്നു.'

'ബിഗ് ബോസ് തരുന്ന ഏത് ടാസ്‌ക്ക് ചെയ്യാനും ഞാൻ തയ്യാറാണ്' എന്നാണ് വീട്ടിലേക്ക് കയറും മുമ്പ് വിനയ് പ്രേക്ഷകരോടായി പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X