റോണ്‍സൻ ഇന്ന് ആക്രമിക്കപെട്ടതിനു കാരണം അതാണോ? സൂരജിനോടുള്ള സ്‌നേഹം കൊണ്ട് കണ്ണ് മഞ്ഞളിച്ചവരാണെന്ന് ആരാധകര്‍
ബിഗ് ബോസില്‍ നിന്നും ഈയാഴ്ച പുറത്ത് പോവുന്ന മത്സരാര്‍ഥി റോണ്‍സന്‍ ആണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയ പ്രവചിച്ചത് പോലെയുള്ള കാര്യങ്ങള്‍ സത്യമായി മാറിയിരുന്നു. സമാനമായ രീതിയില്‍ ഈ ആഴ്ച റോണ്‍സന്‍ പോയേക്കും എന്ന തരത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസത്തെ ക്യാപ്റ്റന്‍സി ടാസ്‌കിനിടയില്‍ നടന്ന സംഭവത്തെ വലിയ പ്രശ്‌നമാക്കി മാറ്റിയിരിക്കുകയാണ്. സൂരജിനെതിരെ റോണ്‍സന്‍ നടത്തിയ ചില പ്രസ്താവനകള്‍ ഇഷ്ടപ്പെടാതെ അഖിലും ബ്ലെസ്ലിയും പ്രതികരിക്കുകയായിരുന്നു. ഇതേ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി ആരാധകരും രംഗത്ത് വന്നു.

റോണ്‍സണ്‍ നിലപാട് ഇല്ലാത്ത ഒരു വ്യക്തിയാണ്. പക്ഷെ ഇന്ന് അദ്ദേഹം ആക്രമിക്കപെട്ടതിനു കാരണം അതാണോ? എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. 'അല്ലെന്നാണ് അതിനുള്ള ഉത്തരമായി ഒരു ആരാധകന്‍ പറയുന്നത്.
തന്നെക്കാള്‍ നിലപാട് ഇല്ലാത്ത വ്യക്തിയാണ് സൂരജ് എന്ന് ആ ടാസ്‌കിനിടയില്‍ പറഞ്ഞു ഫലിപ്പിച്ചത് ആണ് യഥാര്‍ത്ഥ കാരണം. അത് ശരിയോ തെറ്റോ ആയിക്കോട്ടെ, പക്ഷെ അത് പറഞ്ഞു ഫലിപ്പിച്ചു എന്നത് റോണ്‍സണ്‍ന്റെ കഴിവും സൂരജിന്റെ കഴിവ്‌കേടുമാണ്.
ടാസ്‌കിനു ശേഷം, പറഞ്ഞത് എല്ലാം ഫണ്‍ ആയി എടുത്ത രീതിയില്‍ സൂരജിനോടും തിരിച്ചും പെരുമാറി റോണ്‍സണ്‍ റൂം വിട്ട് ഇറങ്ങിയത് മുതല്‍ അകത്തിരുന്ന് ഇത് കണ്ടവര്‍ ഇത്രമേല്‍ പ്രഹസനം കാണിക്കാന്‍ ഉള്ള കാരണം മറ്റൊന്നുമല്ല. സൂരജിനെ ആക്രമിച്ചേ എന്ന മോങ്ങല്‍ മാത്രമാണ്.

ഇനി ഓരോരുത്തരുടെ കാഴ്ചപ്പാടിലൂടെ ഈ സിറ്റുവേഷന്‍ ഒന്ന് ഓടിച്ചു നോക്കാം.
അഖില്‍ : തീര്‍ച്ചയായും സൂരജിനോടുള്ള സ്‌നേഹം കൊണ്ട് കണ്ണ് മഞ്ഞളിച്ച ഒരു വ്യക്തിയാണ് പുള്ളി. ഇയാളുടെ വാദം 'സൂരജിന് സംസാരിക്കാന്‍ അവസരം കൊടുക്കുന്നില്ല' എന്നാണ്. സൂരജ് ആരാണ് മിസ്റ്റര്‍ മഹാ രാജാവോ, സൂരജിന് സംസാരിക്കാന്‍ വേണ്ടി മറ്റുള്ളവര്‍ വായ പൂട്ടിയിരിക്കണം എന്നാണോ ഇയാള്‍ ആവശ്യപെടുന്നത്. കൂടെ കയറി വാദിച്ചു പിടിച്ചു നില്‍ക്കാന്‍ അവന് പറ്റുന്നില്ലെങ്കില്‍ അവന് അതിനുള്ള പ്രാപ്തി ഇല്ല എന്ന് മനസിലാക്കണം.
ബ്ലെസ്ലി : 'ആ കൊച്ചിനെ...' എന്നതില്‍ ആണ് ബ്ലെസ്ലിയുടെ സംഭാഷണം മുഴുവന്‍ ആരംഭിക്കുന്നത്. ആദ്യം ബ്ലെസ്ലി അവനെ തന്നെ പോലെ ഒരു വ്യക്തിയായി കാണാന്‍ ശ്രമിക്കണം. സമപ്രായക്കാരനെ രൂപം കണ്ട് കൊച്ചെന്ന് കേറി വിളിക്കുന്നത് താങ്കള്‍ രാപകല്‍ പ്രസംഗിക്കുന്ന മോറല്‍സിന് ചേര്‍ന്നത് അല്ല.
റോബിനെ ജാസ്മിന്‍ ഫണ്ണിന വേണ്ടി കളിയാക്കിയപ്പോള്‍ ഒരാളെ വ്യക്തിഹത്യ ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞു ഹീറോയായ ബ്ലെസ്ലി ഇന്ന് എന്താണ് റോന്‍സനോട് ചെയ്തത് എന്ന് ചിന്തിക്കേണ്ട ഒന്നാണ്.

ലക്ഷ്മി പ്രിയ : എന്തരോ എന്തോ, ആരോടൊക്കയോ ഉള്ള ദേഷ്യം മാറ്റാരോടക്കയോ എന്തൊക്കെയോ പറഞ്ഞു തീര്‍ക്കുന്നു..
എല്ലാത്തിനും ഒടുവില്‍ സൂരജിന് പുറത്ത് നല്ല സപ്പോര്‍ട്ടും സിംപതിയുമാണെന്ന് തെറ്റിദ്ധരിച്ചു. അവന് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ വോട്ട് കുമിഞ്ഞു കൂടും എന്ന തെറ്റിധാരണയില്‍ ഉണ്ടായ ഒരു ഭൂകമ്പം മാത്രമാണ് റോണ്‍സന് എതിരെ ഉണ്ടായ ആക്രമണം.
പക്ഷെ റോണ്‍സണ്‍ എന്ന മനുഷ്യന്‍ ഞെട്ടിച്ചു. ഇത്രയൊക്കെ ഉണ്ടായിട്ടും അയാള്‍ എപ്പോളും പറയുന്ന പോലെ ക്ഷമ കൈവിട്ടില്ല എന്നതാണ് അതിലെ ശ്രദ്ധേയമായ കാര്യം.
Recommended Video

ആരെയും വേദനിപ്പിക്കാനോ അല്ലെങ്കില്‍ വെറുതെ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കാനോ പുള്ളി ശ്രമിക്കാറില്ല. പുള്ളിയുടെ 95%വും കൊടുക്കുന്നുണ്ട്, ചില സമയത്ത് അഭിപ്രായം പറയുന്നില്ല എന്ന് മാത്രമേ ഒരു പോരായ്മ ആയിട്ട് തോന്നിയിട്ടുള്ളൂ. ഇന്നത്തെ ടാസ്‌കിന് ശേഷം ബ്ലെസി, റോബിന്‍ മറ്റു മത്സരാര്‍ഥികള്‍ പുള്ളിയോട് അങ്ങനെ പറഞ്ഞത് വളരെ മോശമായിട്ട് തോന്നി.
ഡിബറ്റില്‍ സൂരജിനോട് കുറച്ച് സോഫ്റ്റ് ആയിട്ട് പറഞ്ഞത് പുള്ളിക്കാരന്‍ ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹമില്ല എന്നത് കൊണ്ടാണ്. പ്രത്യേകിച്ച് സൂരജിനെ പോലോത്ത ഒരു മത്സരാര്‍ഥിയെ. എന്തൊക്കെ പറഞ്ഞാലും റോബിനും ബ്ലെസ്ലിയും പറഞ്ഞത് കുറച്ച് കൂടി പോയി..


Click it and Unblock the Notifications