For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സാനിറ്ററി പാഡ് അച്ഛനെ കൊണ്ട് വാങ്ങിപ്പിക്കുന്നത് നാണക്കേടാണെന്ന് വിചാരിക്കുന്നവരാണ് മലയാളികൾ'; റിയാസ്

  |

  ബി​ഗ് ബോസ് സീസൺ ഫോറിൽ‌ വൈൽഡ് കാർഡായി വന്ന് കോളിളക്കം സൃഷ്ടിച്ച മത്സരാർഥിയാണ് റിയാസ് സലീം. വീട്ടിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ തന്റെ രാഷ്ട്രീയം വെളിപ്പെടുത്തിയാണ് റിയാസ് കളിക്കാൻ കേറിയത്. തന്റെ ചിന്തകൾക്ക് അനുസരിച്ച് സംസാരിക്കാനും റിയാസ് ശ്രമിക്കുന്നുണ്ട്.

  അമ്പത് ദിവസത്തോട് ബി​ഗ് ബോസ് സീസൺ ഫോർ അടുക്കുമ്പോഴാണ് റിയാസ് ഹൗസിലേക്ക് എത്തിയത്. പുറത്ത് നിന്ന് കളി മനസിലാക്കി വീട്ടിലേക്ക് എത്തിയ റിയാസ് ഫേക്ക് ​ഗെയിമും സെയ്ഫ് ​ഗെയിമും കളിക്കുന്നവരെ പ്രേക്ഷകർക്ക് മുമ്പിൽ തുറന്ന് കാട്ടാൻ ശ്രമിച്ചിരുന്നു.

  Also Read: 'പിരീഡ്സായപ്പോൾ അച്ഛനോടാണ് പറഞ്ഞത്, പാഡ് വെക്കേണ്ട രീതിപോലും അദ്ദേഹമാണ് പഠിപ്പിച്ചത്'; സൗഭാ​ഗ്യ വെങ്കിടേഷ്

  ബി​ഗ് ബോസ് സീസൺ ഫോറിൽ തന്നെ പല ചലനങ്ങളും ഉണ്ടാക്കിയത് റിയാസ് സലീമാണെന്ന് സമ്മതിക്കേണ്ടി വരും. റോബിൻ പോയ ശേഷം ഉറങ്ങിപ്പോയ വീട് ഇപ്പോഴും സജീവമായി കൊണ്ടുപോകുന്നത് റിയാസ് സലീമാണ്.

  എന്നാൽ‌ ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള റോബിൻ പുറത്താകാൻ റിയാസ് കാരണക്കാരനായി എന്നതിനാൽ പുറത്ത് റിയാസിനെ അനുകൂലിക്കുന്നവരെക്കാൾ പ്രതികൂലിക്കുന്നവരാണ് കൂടുതൽ.

  അതേസമയം റിയാസിന്റെ ചില തുറന്നുള്ള സംസാരങ്ങൾ ചിലരെയെങ്കിലും ബോധവാന്മാരാക്കുന്നുണ്ട്. ഇത്തരം തുറന്ന് പറച്ചിലുകൾ തന്നെയാണ് റിയാസ് എന്ന മത്സരാർഥിയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്.

  Also Read: 'ഇഷ്ടങ്ങൾക്ക് എതിര് നിൽക്കില്ല', അച്ഛന്റെ ഓർമകൾ പങ്കുവെച്ച് മോഹൻലാൽ, കണ്ണ് നിറഞ്ഞ് മത്സരാർഥികൾ!

  സെക്സ് എജ്യുക്കേഷൻ, പീരിഡ്സ് എന്നിവയെ കുറിച്ച് അച്ഛനും മക്കളെ പഠിപ്പിക്കാമെന്നും പക്ഷെ മലയാളികൾ അത് ചെയ്യില്ലായെന്നുമാണ് റിയാസ് ബ്ലെസ്ലി, റോൺസൺ എന്നിവരോട് സംസാരിക്കവെ പറഞ്ഞത്.

  'കുഞ്ഞുങ്ങൾക്കൊപ്പം അമ്മയുണ്ടാകേണ്ടത് നിർബന്ധമാണ് എന്നുള്ള ചിന്താ​ഗതിയുണ്ട്. അതിന് കാരണം അമ്മ മക്കൾക്ക് പറഞ്ഞ് കൊടുക്കുന്ന ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് ആർത്തവം പോലുള്ള വിഷയങ്ങൾ. അച്ഛൻമാർ പലയിടത്തും മക്കളോട് ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കില്ല.'

  'അത് അമ്മ തന്നെ പെൺകുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം എന്ന ചിന്തയാണ് ആളുകൾക്ക്. ആർത്തവം എന്നത് ശരീരത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രക്രിയ മാത്രമാണ്. അതിനെ കുറിച്ച് പെൺകുട്ടികളിൽ അവബോധം ഉണ്ടാക്കാൻ അമ്മമാർ തന്നെ വേണമെന്നില്ല.'

  'അച്ഛന്മാർക്കും ഇതേ കുറിച്ച് പെൺകുട്ടികളോട് സംസാരിക്കാം. സ്വന്തം പെൺമക്കൾക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നത് നാണക്കേടായാണ് പലരും ചിന്തിക്കുന്നത്. സാനിറ്റിറി പാഡ്സ് പോലും അച്ഛന്മാരെ കൊണ്ട് വാങ്ങിപ്പിക്കാത്തവർ കേരളത്തിലുണ്ട്.'

  'അച്ഛന് അറിയാത്ത കാര്യമല്ലല്ലോ സ്വന്തം പെൺകുട്ടിക്ക് പീരിഡയഡ്സ് ഉണ്ടാകുമെന്നത്. ഞാനൊരു അച്ഛനാവുകയാങ്കിൽ എന്റെ കുഞ്ഞിനോട് ഞാൻ സംസാരിക്കും അറിവ് പകർന്ന് കൊടുക്കും ഇത്തരം കാര്യങ്ങളെ കുറിച്ച്.'

  'അതുപോലെ സെക്സ് എജ്യുക്കേഷനെ കുറിച്ചും പലരും മക്കൾക്ക് പറ‍ഞ്ഞ് കൊടുക്കുന്നില്ല. അതും മാതാപിതാക്കൾ ചെയ്യണം. കൃത്യമായി അത് കുട്ടികൾക്ക് ചെറുപ്പം മുതൽ നൽകണം. അതിലൊന്നും നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ല. മലയാളികൾ പക്ഷെ അതൊക്കെ കേൾക്കാൻ പോലും തയ്യാറാകാത്തവരാണ്.'

  'ഇതിനെല്ലാം മാറ്റം വരണം' റിയാസ് പറയുന്നു. വീഡിയോ വൈറലായതോടെ നിരവധി പേർ റിയാസിന്റെ ചിന്തകളെ അഭിനന്ദിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. 24 വയസിന്റെ പക്വതയിൽ നിന്ന് അറിവോടെ റിയാസ് സംസാരിക്കുന്നവെന്നതിനെയാണ് സോഷ്യൽമീഡിയ അഭിനന്ദിക്കുന്നത്.

  സമൂഹത്തിൽ തഴയപ്പെടുന്ന അല്ലെങ്കിൽ മാറ്റി നിർത്തപ്പെടുന്ന ഒരു വിഭാ​ഗത്തിന് വേണ്ടി എന്നും താൻ സംസാരിക്കുമെന്ന് റിയാസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. തുടക്കത്തിൽ റിയാസിനെ സപ്പോർ‌ട്ട് ചെയ്യാതിരുന്നവരിൽ ദിവസങ്ങൾ കഴിയുന്തോറും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.

  ധന്യ, വിനയ്, റോൺസൺ എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോൾ റിയാസ് പ്രേക്ഷകരുടെ പിന്തുണയുടെ കാര്യത്തിൽ മുന്നിലാണ്. ഫൈനൽ ഫൈവിൽ റിയാസും കേറിയേക്കും.

  Read more about: bigg boss
  English summary
  bigg boss malayalam season 4: social media supporting riyas salim because of his progressive thoughts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X