'വിവാഹം അവളുടെ തീരുമാനമായിരുന്നു, ഒരുപാട് അനുഭവിച്ചു, ഡീ​ഗ്രേഡിങ് നടക്കുന്നുണ്ട്'; ജാസ്മിന്റെ അമ്മാവൻ

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് ജാസ്മിൻ. എം. മൂസ. ജാസ്മിന്റെ ജീവിത കഥ നിറകണ്ണുകളോടെയാണ് മറ്റ് മത്സരാർഥികളും പ്രേക്ഷകരും കേട്ടതും. ഇരുപത്തിയാറ് വർഷത്തെ ജീവിതത്തിനിടയിൽ ജാസ്മിൻ അനുഭവിക്കാത്തതായി ഒന്നുമില്ല.

ആ കഷ്ടപ്പാടുകളിൽ നിന്നും ലഭിച്ച പാഠങ്ങളാണ് ഇന്ന് കാണുന്ന ജീവിതം കെട്ടിപടുക്കാൻ ജാസ്മിനെ സഹായിച്ചത്. ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ വന്നാലും പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്ന ചുരുക്കം ചിലരിൽ ഒരാൾ കൂടിയാണ് ജാസ്മിൻ.

ഡോ.റോബിൻ-ജാസ്മിൻ വിഷയം നാലാം സീസണിന്റെ ആരംഭം മുതലുള്ളതാണ്. ഇരുവരും തമ്മിലാണ് ഏറ്റവും കൂടുതൽ വഴക്കുകൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ജാസ്മിൻ റോബിനേയും വീട്ടുകാരെയും തെറി വിളിച്ച ശേഷം വലിയ രീതിയിൽ ജാസ്മിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

ജാസ്മിനെ പുറത്താക്കണമെന്നാണ് പ്രേക്ഷകരിലേറെയും ആവശ്യപ്പെടുന്നത്. തുടക്കം മുതൽ ജാസ്മിന്റെ ഭാഷ അതിര് കടക്കുന്നുവെന്ന് പ്രേക്ഷകർ ചൂണ്ടി കാണിച്ചിരുന്നുവെങ്കിലും ബി​ഗ് ബോസോ, മോഹൻലാലോ താക്കീതൊന്നും നൽകിയിരുന്നില്ല.

ജാസ്മിനാണ് വീട്ടിൽ ആവേശം കൊണ്ടുവരുന്നത്

അതുകൊണ്ടാവാം ജാസ്മിൻ ഇപ്പോഴും പരസ്യമായി തെറി വിളിക്കുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ജാസ്മിനെതിരെ നടക്കുന്ന സോഷ്യൽമീഡിയ ഡീ​ഗ്രേഡിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ജാസ്മിന്റെ അമ്മാവനായ മുഹമ്മദ്.

ജാസ്മിൻ ഉള്ളതുകൊണ്ട് മാത്രമാണ് ബി​ഗ് ബോസ് നാലാം സീസൺ പ്രേക്ഷകർ കാണുന്നതെന്നും അല്ലെങ്കിൽ ഷോയുടെ അവസ്ഥ പരി‌താപകരമായേനെയെന്നും ജാസ്മിന്റെ അമ്മാവൻ പറയുന്നു.

'ഇപ്പോഴുള്ള പന്ത്രണ്ട് പേരിൽ ഏറ്റവും മികച്ച മത്സരാർഥി ജാസ്മിൻ തന്നെയാണ്. അവളെപ്പോലൊരു മത്സരാർഥിയുള്ളത് കൊണ്ടാണ് ബി​ഗ് ബോസ് ഇപ്പോഴും വിജയകരമായി മുന്നോട്ട് പോകുന്നത്.'

വിവാഹം ജാസ്മിന്റെ തീരുമാനം

'അവളും റോബിനുമാണ് ഷോ നിലനിർത്തികൊണ്ടുപോകുന്നത്. ജാസ്മിൻ മാത്രമാണ് അവിടെ സത്യസന്ധമായി ​ഗെയിം കളിക്കുന്നത്. അവൾ വിജയിക്കണമെന്നാണ് ഞാനും കുടുംബവും ഞങ്ങളുടെ പ്രദേശത്തുള്ളവരുമെല്ലാം പ്രാർഥിക്കുന്നത്.'

'അവളെ വിവാഹം കഴിപ്പിച്ച് അയക്കുമ്പോൾ അവളുടെ സ്ഥിതി ഇങ്ങനെയൊക്കെയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ വരനെ ഞങ്ങൾ കാണിച്ച് കൊടുത്തത് മാത്രമേയുള്ളൂ. അവൾ തന്നെയാണ് സംസാരിച്ച് ആ ചെക്കൻ മതിയെന്ന് തീരുമാനിച്ച് ഉറപ്പിച്ചത്.'

'അയാൾ പക്ഷെ സൈലന്റ് കില്ലറായിരുന്നു. ജാസ്മിനെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. ആദ്യം ജാസ്മിൻ പറഞ്ഞപ്പോൾ ‍ഞങ്ങൾ വിശ്വസിച്ചിരുന്നില്ല.'

ജാസ്മിനെതിരെ ഡീ​ഗ്രേഡിങ്

'പിന്നീട് അവൾ തന്നെ വീഡിയോ എടുത്ത് കാണിച്ച് തന്നു. ഒരുപാട് യാതനകളും വേദനകളും അവൾ അനുഭവിച്ചിട്ടുണ്ട്. ജീവിത വിജയം അവളെന്നും ആ​ഗ്രഹിച്ചതാണ്. എല്ലാ കാര്യത്തിലും അച്ചടക്കവും വൃത്തിയുമുള്ള കുട്ടിയാണ്.'

'ചെയ്ത തെറ്റാണെങ്കിൽ മാത്രമെ അവൾ സമ്മതിക്കൂ ഇല്ലെങ്കിൽ അവൾ എതിർത്ത് നിൽക്കും. ചെറുപ്പം മുതൽ അവൾ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന കുട്ടിയാണ്. അവളെ പ്രേക്ഷകർ വിജയിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്.'

'അവളുടെ വായിൽ നിന്നും വരുന്ന ചെറിയ കാര്യങ്ങൾ മനപൂർവം വലുതാക്കി കാണിച്ച് അവളെ തോൽപ്പിക്കാൻ സോഷ്യൽ‌മീഡിയ വഴി പലരും ശ്രമിക്കുന്നുണ്ട്. അവളുടെ വോട്ടിങ് കുറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്‌. അത്തരം ശ്രമങ്ങൾ ആര് നടത്തിയാലും അവൾ താഴോട്ട് പോകില്ല.'

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ജാസ്മിൻ വിജയിക്കും

'ജാസ്മിൻ ഉണ്ടാക്കുന്ന വഴക്കുകളും തെറികളും മാത്രമാണ് എല്ലാവരും കൂടുതൽ എടുത്ത് കാണിക്കുന്നത്. വീട്ടിലെ മറ്റ് മത്സരാർഥികളും തെറികൾ പറയുന്നവരാണ് അതൊന്നും ആരും ശ്രദ്ധിക്കുന്നുമില്ല കുറ്റപ്പെടുത്താറുമില്ല' ജാസ്മിന്റെ അമ്മാവൻ പറഞ്ഞു.

ഇപ്പോൾ വീക്കിലി ടാസ്ക്കാണ് ബി​ഗ് ബോസ് വീട്ടിൽ നടക്കുന്നത്. ആദ്യത്തെ ദിവസം വിവിധ ​ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരം നടന്നിരുന്നു. എന്നാലിപ്പോൾ മത്സരാർഥികൾ ഒറ്റയ്ക്ക് നിന്നാണ് കളിക്കുന്നത്.

കട്ട വെയിറ്റിങ് എന്നാണ് ടാസ്കിന് ബി​ഗ് ബോസ് നൽകിയിരിക്കുന്ന പേര്. മത്സരാർഥികൾക്കെല്ലാം കളിക്കിടയിൽ പരിക്കും പറ്റിയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X